top of page

MS VOLUNTEER

Public·10 volunteers

പ്രോത്സാഹന ചിന്തകൾ 😁

°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•

യോസേഫിന്റെ ജീവിതത്തിൽ നിന്നുമുള്ള പാഠങ്ങൾ - 1

ല്പത്തി 37: 2-11**

2 യോസേഫിനു പതിന്നേഴ് വയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോട് കൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും ശില്പയുടെയും പുത്രന്മാരോട് കൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുശ്ശ്രുതി യോസേഫ് അപ്പനോട് വന്നു പറഞ്ഞു.

3യോസേഫ് വാർദ്ധിക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാ മക്കളിലും വെച്ച് അവനെ അധികം സ്നേഹിച്ചു, ഒരു നിലയങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു.

4 അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്റെ സഹോദരന്മാർ കണ്ടിട്ട് അവനെ പകച്ചു :അവനോടു സമാധാനമായി സംസാരിക്കാൻ അവർക്കു കഴിഞ്ഞില്ല.

5 യോസേഫ് ഒരു സ്വപ്നം കണ്ടു, അതു തന്റെ സഹോദരന്മാരോട് അറിയിച്ചത് കൊണ്ട് അവർ അവനെ പിന്നെയും അധികം പകച്ചു .

_6 അവൻ അവരോടു പറഞ്ഞത്: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ.

7 നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു, അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവർന്നുനിന്നു :നിങ്ങളുടെ കറ്റകൾ ചുറ്റും നിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”

8 അവന്റെ സഹോദരന്മാർ അവനോട്: നീ ഞങ്ങളുടെ രാജാവ് ആകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു. അവന്റെ സ്വപ്നങ്ങൾ നിമിത്തവും അവന്റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.

9 അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോട് അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു, സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു .”

10 അവൻ അത് അപ്പനോടും സഹോദരിമാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു, അവനോട് നീ ഈ കണ്ട സ്വപ്നം എന്ത്?ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ?എന്ന് പറഞ്ഞു ”

11 അവന്റെ സഹോദരന്മാർക്ക് അവനോട് അസൂയ തോന്നി: അപ്പനോ ഈ വാക്കു മനസ്സിൽ സംഗ്രഹിച്ചു.

വളരെ ചെറുപ്പമായിരുന്നിട്ടുകൂടി ഉത്തരവാദിത്വബോധത്തോടും സമർപ്പണത്തോടും കൂടെ തന്റെ സഹോദരന്മാരോടൊരുമിച്ച് കഠിനപ്രയത്നം ചെയ്യുന്ന യോസേഫിനെ ഈ ഖണ്ഡികയിൽ നിന്നും നമുക്ക് കാണാൻ സാധിക്കും. ഇളംപ്രായമായിരുന്നിട്ടും തന്നിൽ അധിഷ്ഠിതമായ ചുമതലകൾ ഭംഗിയായി നിർവഹിക്കുന്ന യോസേഫ് നമുക്ക് നൽകുന്ന ഒരു പാഠമുണ്ട്, പ്രായമോ സാഹചര്യങ്ങളോ വകവയ്ക്കാതെ നമ്മെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി ചെയ്യുക. ദൈവം ഉപയോഗിക്കുന്നത് കഠിനമായി അധ്വാനിക്കുന്നവരെയാണ് . അലസരാകാതെയിരിപ്പാൻ സർവ്വ കൃപാലുവായ ദൈവം നമ്മെ സഹായിക്കട്ടെ.

തന്റെ സഹോദരന്മാരുടെ തെറ്റായ പ്രവർത്തികളെ പിതാവിന്റെ മുൻപിൽ അവതരിപ്പിക്കുന്ന യോസേഫിന്റെ പ്രവർത്തി നമ്മോട് പറയാതെ പറയുന്ന ഒരു കാര്യമുണ്ട്, തെറ്റിനെ ശരിയായ സമയത്ത് കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യുക. തിന്മയ്ക്കെതിരെ കണ്ണടയ്ക്കാതെ സമഗ്രതയോടും ഉത്തരവാദിത്വത്തോടും അതിനെ കൈകാര്യം ചെയ്ത യോസേഫ് നമ്മെ ഓർമിപ്പിക്കുന്നത്, എത്രത്തോളം തെറ്റിനെതിരെ നാം മൗനമായിരിക്കുന്നുവോ അത്രത്തോളം രംഗം വഷളാകും എന്നതാണ്. സർവ്വശക്തന് മുന്നിൽ നന്മയായതു ചെയ്തു നമുക്ക് സത്യത്തിനായി നിലകൊള്ളാം .

ചിന്തകളുടെയും മനോഭാവങ്ങളുടെയും ശക്തിയെക്കുറിച്ചും ജോസേഫിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു . ജോസഫിന്റെ വാക്കുകളെയും സ്വപ്നത്തെയും അവന്റെ സഹോദരന്മാർ വെറുത്തു, മാത്രമല്ല അപ്പന്റെ ഇഷ്ട പുത്രൻ എന്ന നിലയിൽ അവനോട് അസൂയപ്പെടുകയും ചെയ്തു. തങ്ങളുടെ വെറുപ്പും അസൂയയും കാരണം സഹോദരനോട് മൃദുവായി സംസാരിക്കുവാൻ അവർക്ക് കഴിഞ്ഞില്ല . നമ്മുടെ മനസ്സിലിരിപ്പുകളും ചിന്തകളും വ്യക്തിബന്ധങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇതിലൂടെ മനസ്സിലാക്കാം. കൃപയോടു കൂടിയ ചിന്തകളാൽ മറ്റുള്ളവരിലെ നന്മയെ കാണാനും, തന്മൂലം ബന്ധങ്ങൾ സുദൃഢമാക്കുവാനും ദൈവം നമ്മെ സഹായിക്കട്ടെ.

രു സമഗ്ര വീക്ഷണം* :*

¶ നമ്മുടെ പ്രായം ഏതുമായിക്കൊള്ളട്ടെ... ആത്മാർത്ഥമായി അധ്വാനിക്കുക, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക.

¶ വിശ്വസ്തതയോടെ നീതിബോധത്തോടും കൂടെ തെറ്റിനെ കൈകാര്യം ചെയ്യുക.

¶ കൃപയോടു കൂടിയ ചിന്തകളെയും മനോഭാവങ്ങളെയും വളർത്തിയെടുക്കുവാൻ ശ്രമിക്കുക.

📖 ഈ ദിനത്തെ വേദഭാഗം 📖

ിലിപ്പിയർ 4:8**

ഒടുവിൽ സഹോദരന്മാരെ, സത്യമായതൊക്കെയും ഘനമായതൊക്കെയും നീതിയായതൊക്കെയും നിർമ്മലമായതൊക്കെയും രമ്യമായതൊക്കെയും കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊൾവിൻ .

🙏🙏🙏🙏🙏🙏🙏

About

This group is for registered volunteers of mission sagacity....
bottom of page