✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
*അരുമ നാഥൻ* 521
_
*ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാർക്കുന്നു; അവർക്കു ഭക്ഷിക്കുവാൻ ഒന്നും ഇല്ലായ്കകൊണ്ട് എനിക്ക് അവരോട് അലിവു തോന്നുന്നു.*
മർക്കൊസ് 8:2
കർത്താവിന്റെ വായ്മൊഴികൾ കേൾക്കുവാൻ കർത്താവിനോട് കൂടെ 3 ദിവസം ചിലവിട്ട പ്രിയപ്പെട്ടവർക്ക് വിശപ്പ് അനുഭവിക്കുവാൻ തുടങ്ങിയപ്പോൾ കർത്താവിനു അവരോട് അലിവ് തോന്നുകയാണ്. തന്റെ അടുക്കൽ വന്നവരുടെ ആവശ്യത്തെ അറിഞ്ഞപ്പോൾ അവരെ പറഞ്ഞു വിടുക അല്ല ചെയ്യുന്നത്, അവരോട് അനുകമ്പ കാണിക്കുന്നു. അവരുടെ ആവശ്യം എന്താണോ അത് അവർക്ക് കൊടുക്കുകയാണ്.
പ്രിയസ്നേഹിതരെ, _നമ്മെ അറിയുന്ന ദൈവം നമ്മുടെ ആവശ്യം എന്താണ് എന്ന് അറിഞ്ഞിട്ടും അതിനെ മറി കടന്നു പോകുന്നവനല്ല. നാം ദൈവത്തോട് കൂടെ ആയിരിക്കുന്നത്രേം കാലം ദൈവം നമ്മോട് കൂടെ ഇരിക്കുന്നവനാണ്. നമ്മോടു കൂടെ വസിക്കുന്ന ദൈവം നമ്മളോട് മനസലിവ് ഉള്ളവനും കൂടെയാണ്. നമ്മോടു അലിവ് തോന്നുന്ന ദൈവത്തോട് കൂടെ എപ്പോഴും ആയിരിക്കുവാൻ ദൈവം നമ്മെ സഹായിക്കട്ടെ._
✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
📞7306140027
Comentarios