ആരാധന ചിന്ത_
- roshin rajan
- Oct 10, 2021
- 1 min read
✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
*അരുമ നാഥൻ* 522
_
*അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു.*
തീത്തൊസ് 3:5
മനുഷ്യന്റെ നീതി പ്രവൃത്തികൾ കൊണ്ട് രക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞാൽ അത് ശുദ്ധ വിഢിത്തരം തന്നെ. കാരണം മാനവ കുലമെല്ലാം നീതികെട്ടവരാണ്. അനീതി പ്രവൃത്തിച്ചു ജീവിക്കുന്ന മനുഷ്യൻ ചെയുന്ന പ്രവൃത്തികളെല്ലാം അനീതി നിർഭരമായിരിക്കും. തന്റെ പ്രവൃത്തികൾ കൊണ്ട് രക്ഷ നേടുവാൻ സാധിക്കുകയില്ല. എന്നാൽ പൗലോസ് പറയുകയാണ്, നാം ചെയ്ത നീതിപ്രവൃത്തികൾ നിമിത്തമല്ല, മറിച് ദൈവം മനുഷ്യനോട് കരുണ കാണിച്ചതിനാലാണ് രക്ഷയിലേക്ക് ദൈവത്തിന്റെ മക്കളെന്ന പദവിയിലേക്ക് മനുഷ്യൻ വരുവാൻ ഇടയായത്.
പ്രിയസ്നേഹിതരെ, _പ്രവൃത്തികൾ കൊണ്ട് രക്ഷ നേടുവാൻ ശ്രമിച്ച നാമൊക്കെ പരാജയപ്പെട്ടു പോയപ്പോൾ നമ്മുടെ അകൃത്യത്തെ മറന്നു ദൈവം നമ്മോട് കരുണ കാണിച്ചു. ആയതിനാൽ ഇന്ന് നമുക്ക് രക്ഷ ലഭിച്ചു. പാപത്തിന്റെ അന്ധകാരത്തിൽ നിന്ന് നമ്മെ രക്ഷിച്ച ദൈവത്തെ നമുക്ക് ഇന്ന് ആരാധിക്കാം._
ദൈവം നമ്മെ സഹായിക്കട്ടെ.
✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
📞7306140027
Comments