*ഇയ്യോബും ദൈവവും* !!
- roshin rajan
- Jul 18, 2022
- 1 min read
ദൈവം ഈ ലോകത്തെ എങ്ങനെ നയിക്കണം എന്ന് തനിക്കു കൃത്യമായി അറിയാമെന്നുള്ളതുപോലെ ഇയ്യോബ് ദൈവത്തോട് സംസാരിച്ചുകൊണ്ടിരുന്നു.ദൈവം തന്നോട് കുറച്ചുകൂടെ നന്നായി പെരുമാറണമായിരുന്നു എന്നുള്ളതായിരുന്നു അല്പം നീരസത്തോടെയുള്ള ഇയ്യോബിന്റെ എല്ലാ അവകാശവാദത്തിന്റെയും അടിസ്ഥാനം.തനിക്ക് സംഭവിച്ചതും,തന്റെ നിരപരാധിത്വവും തമ്മിൽ സമീകരിക്കാൻ കഴിയാത്തതിൽ പ്രകോപിതനായി,ഇയ്യോബ് തന്റെ സ്രഷ്ടാവിനെ വെല്ലുവിളിക്കാനും വിധിക്കാനും തുനിഞ്ഞിരുന്നു...അതിനാൽ യഹോവയുടെ ഉത്തരം ഇയ്യോബിന് ഗൗരവമായ ശാസനയുടെ രൂപത്തിൽ വരുകയാണ്...ഇയ്യോബിന്റെ ഒരു ചോദ്യത്തിനും ദൈവം മറുപടി പറഞ്ഞതുമില്ല...സൃഷ്ടികളായ നമ്മുടെ ദൈവത്തോടുള്ള പ്രഥമ പ്രധാന ബാധ്യത എന്നത് അവനെ സകലത്തിലും അംഗീകരിക്കുകയും,മഹത്വപ്പെടുത്തുകയും ചെയ്യുക എന്നുള്ളതാണ്...." *സ്വന്ത പുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവർക്കും വേണ്ടി ഏല്പിച്ചു തന്നവൻ അവനോടു കൂടെ സകലവും നൽകാതിരിക്കുമോ* ??? എന്ന സ്വർഗ്ഗത്തിന്റെ കരുതൽ വാഗ്ദാനത്തിനു മുൻപിൽ നമ്മുടെ ജീവിതത്തിന്റെ സർവ ആശങ്കകളും,വ്യാകുലങ്ങളും വാസ്തവത്തിൽ അവസാനിക്കേണ്ടതല്ലേ???
コメント