ഉണർന്നിരിപ്പിൻ
- roshin rajan
- Oct 18, 2021
- 1 min read
✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
__
*ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.*
മർക്കൊസ് 13:37
ഒരു പട്ടാളക്കാരനെ സംബന്ധിച്ചു എപ്പോഴും ആ പട്ടാളക്കാരൻ ജാഗരൂഗരായിട്ട് ഇരിക്കണം. ശത്രുവിന്റെ ആക്രമണം എപ്പോൾ വേണമെങ്കിലും തനിക്ക് നേരെ ഉണ്ടാകും എന്ന ചിന്തയോടെ ഉണർന്നിരിക്കുന്നവരാണ് പട്ടാളക്കാർ. ഒരു പട്ടാളക്കാരനെക്കാൾ ജാഗരൂഗരായിട്ട് വേണം ഒരു വിശ്വാസി ഈ ഭൂമിയിൽ ജീവിക്കുവാൻ. കർത്താവ് എപ്പോൾ വേണമെങ്കിലും തന്റെ ഭക്തന്മാരെ ചേർക്കുവാൻ വരും, ഉറങ്ങുന്നവരായിട്ട് കാണുവാൻ അല്ല തന്റെ മക്കളെ കുറിച്ചു കർത്താവ് ആഗ്രഹിക്കുന്നത്. മറിച് ഉണർന്നിരിക്കുന്നവരായിട്ട് കാണുവാൻ ആയിട്ടാണ്. ഓരോ ദിവസവും ആത്മാവിൽ പുതുക്കം പ്രാപിച്ചു ഉണർന്നിരിക്കണം.
പ്രിയസ്നേഹിതരെ, _കർത്താവിന്റെ വരവിങ്കൽ ആത്മാവിൽ ഉറങ്ങുന്നവരായിട്ട് നമ്മെ കർത്താവ് കാണാതെ, ആത്മാവിൽ പുതുക്കം പ്രാപിച്ചുകൊണ്ട് എപ്പോഴും ആത്മാവിൽ ഉണർന്നിരിക്കുന്നവരായിട്ട് തീരുവാൻ നമുക്ക് ഇടയായിട്ട് തീരട്ടെ._
ദൈവം നമ്മെ സഹായിക്കട്ടെ.
✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
📞7306140027
Comments