top of page

കർത്താവിനു ചെവി കൊടുപ്പിൻ_

✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

*അരുമ നാഥൻ* 523

_


*പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയ പുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.*

മർക്കൊസ് 9:7


മറു രൂപ മലയിൽ കർത്താവിനോട് കൂടെ നിൽക്കുന്ന മോശെയെയും ഏലീയാവിനെയും കണ്ട് ആശ്ചര്യപെട്ടു നിൽക്കുന്ന ശിഷ്യഗണത്തോട് സ്വർഗത്തിൽ നിന്ന് ദൈവം പറയുന്ന വാക്കുകളാണ് ഇവിടെ കാണുന്നത്. _ഇവൻ എന്റെ പ്രിയപുത്രൻ ഇവന് ചെവി കൊടുപ്പിൻ._ കേൾക്കുവാൻ കാതോർക്കേണ്ടത് ആരിലായിരിക്കണം എന്നുള്ളതിന് ദൃഷ്ടാന്തമാണ് ഇവിടെ ദൈവത്തിൽ നിന്നുള്ള വെളിപ്പെടുത്തൽ. മനുഷ്യൻ പറയുന്ന വാക്കുകളൊക്കെ പാഴായി പോകുമ്പോൾ അസത്യമായി പോകുമ്പോൾ വാക്ക് മാറാത്ത ഒരുവനെ ഉള്ളു, അത് കർത്താവായ യേശുക്രിസ്തുവിന്റെത് മാത്രമാണ്.


പ്രിയസ്നേഹിതരെ, _മനുഷ്യന്റെ വാക്കുകളിലൊക്കെ പരിധി ഉണ്ട്. അസത്യമായി പോകുന്ന വാക്കുകൾ കേൾക്കുവാൻ കാതോർക്കുന്നതിനേക്കാൾ എത്രയോ നല്ലത് കർത്താവിൽ നിന്ന് കേൾക്കുന്നതിനാണ്. കർത്താവിൽ നിന്നു കേൾക്കുവാൻ നമുക്ക് കാതോർക്കാം._

ദൈവം നമ്മെ സഹായിക്കട്ടെ.


✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂

📞7306140027

 
 
 

Recent Posts

See All
Encouraging Thoughts

*✨ പ്രോത്സാഹനജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°• *★ രൂത്തിന്റെ പുസ്തകത്തിൽ നിന്നുള്ള പാഠങ്ങൾ - 1* *_“മറുവശം കൂടുതൽ...

 
 
 
Encouraging Thoughts

प्रोत्साहित करने वाले विचार 😁 ★ रूत की किताब से सीख - 1 “जब दूसरी तरफ हरियाली दिखे, तब भी परमेश्वर पर भरोसा करना” (रूत 1:1–5) जब हम सूखे...

 
 
 
Encouraging Thoughts

*✨ Encouraging thoughts 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• *★ Lessons from the book of Ruth - 1* *_“Trusting God when the...

 
 
 

Comments


bottom of page