top of page
Writer's pictureroshin rajan

തിമോത്തി സഹോദരനുവേണ്ടിയുള്ള കത്ത്




ദൈവം ആഗ്രഹിച്ച പ്രകാരം ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലൊസ്തിമൊഥെയൊസിന് അഭിവാദനങ്ങള്‍ അയയ്ക്കുന്നു. ക്രിസ്തുയേശുവിലുള്ള ജീവന്‍റെവാഗ്ദാനം ജനങ്ങളോടു പറയുവാന്‍ ദൈവം എന്നെ അയച്ചു.

എനിക്കു പ്രിയപ്പെട്ട മകനായ നിനക്ക് പിതാവായ ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവായക്രിസ്തുയേശുവില്‍ നിന്നും കൃപയും കരുണയും സമാധാനവും ലഭിക്കട്ടെ.അഹോരാത്രംഎന്‍റെ പ്രാര്‍ത്ഥനകളില്‍ ഞാന്‍ നിന്നെ എപ്പോഴും ഓര്‍ക്കും. ആ പ്രാര്‍ത്ഥനകളില്‍ നിനക്കുവേണ്ടി ഞാന്‍ ദൈവത്തിനു നന്ദി പറയും. എന്‍റെ പൂര്‍വ്വ പിതാക്കന്മാര്‍ സേവിച്ച ദൈവമാണ്അവന്‍. എനിക്ക് ശരി എന്നു തോന്നിയത് ചെയ്ത് ഞാന്‍ തുടര്‍ച്ചയായി അവനു സേവനംചെയ്തിട്ടുണ്ട്.നീ എനിക്കു വേണ്ടി കണ്ണീര്‍ ഒഴിച്ചത് ഞാനോര്‍ക്കുന്നു. ഞാന്‍ നിന്നെക്കാണാന്‍ ഏറെ ആഗ്രഹിക്കുന്നു. അതുമൂലം എനിക്കു സന്തോഷത്തില്‍ മുഴുകാംഎന്നു തോന്നുന്നു.

നിന്‍റെ സത്യവിശ്വാസം ഞാന്‍ സ്മരിക്കുന്നു. ഇത്തരം വിശ്വാസം ആദ്യം ഉണ്ടായിരുന്നത്നിന്‍റെ വലിയമ്മയായ ലോവീസിനും അമ്മയായ യൂനക്കയ്ക്കും ആയിരുന്നു. അതേവിശ്വാസം ഇപ്പോള്‍ നിനക്കും ഉണ്ടെന്ന് എനിക്കറിയാം.അതുകൊണ്ടാണ് ദൈവം നിനക്കുനല്‍കിയ വരങ്ങളെക്കുറിച്ച് നിന്നെ അനുസ്മരിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ എന്‍റെ കൈകള്‍ നിന്‍റെമേല്‍വച്ചപ്പോള്‍ ദൈവം വരം നിനക്കു തന്നു. കെട്ടടങ്ങിയഅഗ്നികുണ്ഠം വീണ്ടും ജ്വലിപ്പിക്കുന്നതുപോലെ ദാനം കൂടുതല്‍ കൂടുതല്‍ വളരണമെന്നും അത് നീ ഉപയോഗപ്പെടുത്തണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.നമ്മെഭീതിദരാക്കുന്ന ഒരു ആത്മാവിനെയല്ല ദൈവം നമുക്കു തന്നത്. ആത്മാവിന്‍റെ ശക്തിയുംസ്നേഹവും ആത്മനിയന്ത്രണവും ഉള്ള ഒരു ആത്മാവിനെയാണ് ദൈവം നമുക്ക്തന്നത്.അതുകൊണ്ട് നമ്മുടെ കര്‍ത്താവായ യേശുവിനെക്കുറിച്ച് ജനങ്ങളോട് പറയുന്നതില്‍ ലജ്ജിക്കരുത്. എന്നെക്കുറിച്ചും ലജ്ജിക്കേണ്ടതില്ല. ഞാന്‍ കര്‍ത്താവിനു വേണ്ടിതടവിലാണ്. പകരം സുവിശേഷത്തിനായി എന്നോടൊപ്പം ക്ലേശങ്ങള്‍ സഹിക്കൂ. അതുചെയ്യുവാനുള്ള ശക്തി ദൈവം നമുക്കു തരും.ദൈവം നമ്മെ രക്ഷിച്ച് അവന്‍റെ വിശുദ്ധ ജനംആക്കിയിരിക്കുന്നു. നാം സ്വയം ചെയ്ത എന്തിന്‍റെയെങ്കിലും ഫലമായിട്ടല്ല അങ്ങനെസംഭവിച്ചത്. അതെ, തന്‍റെ കൃപയാല്‍ നമ്മെ രക്ഷിച്ച് അവന്‍റെ ജനമാക്കിയത് ദൈവംഅത് ആഗ്രഹിച്ചതുകൊണ്ടാണ്. സമയാരംഭത്തിനു മുന്‍പു തന്നെ ക്രിസ്തുയേശുവഴി ആകൃപ ദൈവം നമുക്കു തന്നു.നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിന്‍റെ വരവില്‍ ഇപ്പോള്‍ ആ കൃപ നമുക്കു വെളിവാക്കപ്പെട്ടു. യേശു മരണത്തെ നശിപ്പിച്ച് ജീവന്‍ ലഭിക്കേണ്ട വഴിനമുക്കു കാണിച്ചു തന്നു. അതെ, നശിപ്പിക്കുവാ ന്‍ കഴിയാത്ത ജീവന്‍ ലഭിക്കുന്നതെങ്ങനെയെന്നു സുവിശേഷത്തില്‍ക്കൂടി യേശു നമുക്കു കാണിച്ചു തന്നു.ആസുവിശേഷത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കുവാനായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സുവിശേഷത്തിന്‍റെ അദ്ധ്യാപകനും അപ്പൊസ്തലനുമായി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു.എന്നാല്‍ ആ സുവിശേഷം പറയുന്നതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ കഷ്ടം സഹിക്കുന്നത്. എന്നാല്‍ ഞാന്‍ ലജ്ജിതനല്ല. ഞാന്‍ വിശ്വസിച്ചവനെഎനിക്കറിയാം. ഞാന്‍ അവനെ ഏല്പിച്ചത് ദിവസംവരേയും അവന്‍ സംരക്ഷിക്കുമെന്നുഎനിക്കുറപ്പുണ്ട്.

എന്നില്‍ നിന്നും കേട്ട സത്യമായ ഉപദേശം നീ പിന്തുടരുക. നമുക്ക് ക്രിസ്തുവിലുള്ളവിശ്വാസത്തിലും സ്നേഹത്തിലും ഉപദേശങ്ങളെ പിന്തുടരുക. നീ എന്തുപഠിപ്പിക്കേണമെന്നതിനു ഉപദേശം ഒരു ഉദാഹരണമാണ്.നിനക്കു നല്‍കിയ സത്യംനമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെസംരക്ഷിക്കുക.നിനക്കറിയാമല്ലോ ആസ്യയിലുള്ള എല്ലാവരും എന്നെ വിട്ടുപോയെന്ന്. ഫുഗലൊസും ഹെര്‍മ്മൊഗനേസും പോലും എന്നെ വിട്ടുപോയി.ഒനേസിഫൊരൊസിന്‍റെകുടുംബത്തോട് ദൈവം കരുണ കാണിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പലപ്പോഴുംഒനേസിഫൊരൊസ് എന്നെ സഹായിച്ചിട്ടുണ്ട്. ഞാന്‍ തടവിലായിരിക്കുന്നതില്‍ അവന്‍ ലജ്ജിതനല്ല.അതെ അവന്‍ ലജ്ജിതനല്ല. അവന്‍ റോമയില്‍ വന്നപ്പോള്‍ എന്നെ കണ്ടെത്തുംവരെ എത്ര തവണ എനിക്കായി തിരഞ്ഞു.

ദിവസത്തില്‍ ഒനേസിഫൊരൊസിനു കര്‍ത്താവില്‍ നിന്നു കരുണ കിട്ടണമെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എഫെസൊസില്‍ വച്ച് ഒനേസിഫൊരൊസ് എങ്ങനെയൊക്കെ എന്നെസഹായിച്ചു എന്ന് നിനക്കറിയാമല്ലോ. തിമൊഥെയൊസേ, നീ എനിക്കൊരുമകനെപ്പോലെയാണ്. നമുക്കു ക്രിസ്തുയേശുവിലുള്ള കൃപയില്‍ ശക്തനായിരിക്കുക.ഞാന്‍ പഠിപ്പിച്ച കാര്യങ്ങള്‍ നീ കേട്ടിട്ടുണ്ട്. മറ്റ് ധാരാളമാളുകളും അതു കേട്ടു. അതേ കാര്യങ്ങള്‍ തന്നെ നീയും പഠിപ്പിക്കണം. പഠിപ്പിക്കാനുള്ള യോഗ്യതയുള്ളവരും നിനക്കുവിശ്വസിക്കാവുന്നവരുമായവരെ ചില ഉപദേശങ്ങള്‍ ഏല്പിക്കുക. അപ്പോള്‍ അന്യരെഅക്കാര്യങ്ങളൊക്കെ പഠിപ്പിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞേക്കാം.നമുക്കുള്ള ക്ലേശങ്ങളില്‍ പങ്കുകാരാകുക. ക്രിസ്തുവിന്‍റെ ഒരു ഉത്തമ ഭടന്‍ പോലെ ക്ലേശങ്ങള്‍ സ്വീകരിക്കുക.

ഒരു ഭടന്‍ തന്‍റെ സൈന്യാധിപനെ പ്രീതിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ആ ഭടന്‍ ഭൂരിപക്ഷം ആള്‍ക്കാരും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ തന്‍റെ സമയം ഉപയോഗിക്കില്ല.

ഒരു കായികാഭ്യാസി ഒരു മത്സരത്തില്‍ ഓടുകയാണെങ്കില്‍ ജയിക്കുവാനായി അവന്‍ എല്ലാനിബന്ധനകളും പാലിക്കണം.

കഠിനാദ്ധ്വാനം ചെയ്യുന്ന കര്‍ഷകനാണ് താന്‍ ഉത്പാദിപ്പിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആദ്യമായി ലഭിക്കേണ്ടത്.ഞാന്‍ പറയുന്ന കാര്യങ്ങളെപ്പറ്റി ചിന്തിക്കുവിന്‍. ഈകാര്യങ്ങളെല്ലാം ഗ്രഹിക്കുവാനുള്ള കഴിവ് കര്‍ത്താവ് നിനക്കു തരും.

യേശുക്രിസ്തുവിനെ സ്മരിക്കുക. അവന്‍ ദാവീദിന്‍റെ കുടുംബത്തില്‍ നിന്നും ഉള്ളവനാണ്. ക്രിസ്തു മരിച്ചതിനു ശേഷം അവന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തപ്പെട്ടു. ഇതാണ്ജനങ്ങളോട് ഞാന്‍ പറയുന്ന സുവിശേഷം.ആ സുവിശേഷം പ്രചരിപ്പിച്ചതുകൊണ്ടാണ്ഞാന്‍ കഷ്ടം സഹിക്കേണ്ടി വന്നിരിക്കുന്നത്. സത്യമായും തെറ്റു ചെയ്ത ഒരുവനെപ്പോലെഞാന്‍ ചങ്ങലകൊണ്ടു പോലും ബന്ധിതനാണ്. എന്നാല്‍ ദൈവത്തിന്‍റെ ഉപദേശംബന്ധിതമല്ല.അതിനാല്‍ ഈ ക്ലേശങ്ങളെല്ലാം ഞാന്‍ ക്ഷമയോടെ സഹിച്ചു. ഞാന്‍ ഇതുചെയ്തത് ദൈവം തിരഞ്ഞെടുത്ത എല്ലാ ആള്‍ക്കാരെയും സഹായിക്കുവാനാണ്. ക്രിസ്തുയേശുവിലുള്ള രക്ഷ ആളുകള്‍ക്ക് ലഭിക്കത്തക്ക വിധത്തിലാണ് ഞാന്‍ ഈക്ലേശങ്ങള്‍ സ്വീകരിക്കുന്നത്. ആ രക്ഷയോടൊപ്പം ഒരിക്കലും അസ്തമിക്കാത്ത മഹത്വവുംകൈവരുന്നു.ഈ ഉപദേശം ശരിയാണ്, നാം അവനോടു കൂടി മരിച്ചു എങ്കില്‍ അവനോടുകൂടി ജീവിക്കും.നാം കഷ്ടത സ്വീകരിക്കുമെങ്കില്‍ അവനോടു കൂടി ഭരിക്കും. നാം അവനെസ്വീകരിക്കുവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവനും നമ്മെ സ്വീകരിക്കുവാന്‍ കൂട്ടാക്കുകയില്ല.നാംഅവിശ്വസ്തരായിരിക്കുന്പോഴും അവന്‍ വിശ്വസ്തനായിരിക്കും. കാരണം അവന്തന്നെത്തന്നെ നിഷേധിക്കുവാന്‍ പറ്റില്ല.

ആള്‍ക്കാരോട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുക. വാക്കുകളെപ്പറ്റി തര്‍ക്കിക്കരുത്എന്ന് ദൈവമുന്പാകെ ജനങ്ങളെ താക്കീതു ചെയ്യുക. വാക്കുകളെപ്പറ്റിയുള്ള തര്‍ക്കംഒരുവനെയും സഹായിക്കില്ല. അത് കേള്‍ക്കുന്നവരെ നശിപ്പിക്കും.ദൈവത്തിന്സ്വീകാര്യനായ ഒരുവനാകുന്നതിന് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുക. കൂടാതെ ദൈവത്തിന്നിന്നെത്തന്നെ സമര്‍പ്പിക്കുക. തന്‍റെ സ്വന്തം പ്രവൃത്തിയെക്കുറിച്ച് ലജ്ജിതനാകാതെസത്യമായ ഉപദേശം ശരിയായ രീതിയില്‍ വിനിയോഗിക്കുന്ന ഒരു പ്രവര്‍ത്തകനായിത്തീരുക.

ദൈവത്തില്‍ നിന്നും ഉള്ളതല്ലാത്ത നിഷ്പ്രയോജനമായ കാര്യങ്ങള്‍ സംസാരിക്കുന്നവരില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. അത്തരം ഭാഷണം ഒരുവനെ കൂടുതല്‍ കൂടുതല്‍ ദൈവത്തിനെതിരാക്കും. അവരുടെ തെറ്റായ ഉപദേശം ശരീരത്തിനുള്ളില്‍ അര്‍ബുദവ്യാധിപോലെ പടരും. ഹുമനയോസും ഫിലേത്തൊസും അത്തരക്കാരാണ്.

അവര്‍ സത്യോപദേശം ത്യജിച്ചു. എല്ലാ വിശ്വാസികളുടെയും മരണത്തില്‍ നിന്നുള്ളഉത്ഥാനം നേരത്തേ തന്നെ സംഭവിച്ചു എന്ന് അവര്‍ പറയുന്നു. ആ രണ്ടു മനുഷ്യരുംചിലരുടെ വിശ്വാസത്തെ നശിപ്പിക്കുകയാണ്.

എന്നാല്‍ ദൈവത്തിന്‍റെ ബലവത്തായ അടിസ്ഥാനം അതു തന്നെയായി തുടരുന്നു. ഈവാക്കുകള്‍ ആ അടിസ്ഥാനത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. “കര്‍ത്താവിനുതനിക്കുള്ള ആള്‍ക്കാരെ അറിയാം.” കൂടാതെ വാക്കുകള്‍ കൂടി ഇവിടെഎഴുതപ്പെട്ടിരിക്കുന്നു, “കര്‍ത്താവില്‍ വിശ്വസിക്കുന്നു എന്നു പറയുന്ന ഏവരും തിന്മചെയ്യുന്നതില്‍ നിന്നും വിരമിക്കണം.”

ഒരു വലിയ വീട്ടില്‍ സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിച്ച വസ്തുക്കള്‍ കാണും. എന്നാല്‍ അവിടെ തടികൊണ്ടും കളിമണ്ണുകൊണ്ടും നിര്‍മ്മിതമായ പാത്രങ്ങളും ഉണ്ട്. ചിലത്സവിശേഷ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. മറ്റുളളവ വിലയില്ലാത്ത കാര്യങ്ങള്‍ക്കായിനിര്‍മ്മിച്ചിരിക്കുന്നു.ഒരുവന്‍ എല്ലാ ദുഷ്ടതകളില്‍ നിന്നും സ്വയംശുദ്ധീകരിക്കുകയാണെങ്കില്‍ അന്നേരം മുതല്‍ ആ വ്യക്തി പ്രത്യേക കാര്യങ്ങള്‍ക്കായിഉപയോഗിക്കപ്പെടും. ആ വ്യക്തിയെ വിശുദ്ധനാക്കി തന്‍റെ യജമാനന്‍ അവനെഉപയോഗിക്കും. ആ വ്യക്തി എന്തു നല്ല കാര്യം ചെയ്യുവാനും തയ്യാറായിരിക്കും. ഒരുചെറുപ്പക്കാരന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന എല്ലാ ദുഷ്ടതകളില്‍ നിന്നും അകന്നു നില്‍ക്കുക. വിശ്വാസവും സ്നേഹവും സമാധാനവും ഉള്ളവനായി നീതിയില്‍ ജീവിക്കുവാന്‍ കഠിനമായിപരിശ്രമിക്കുക. ഈ കാര്യങ്ങളത്രയും ശുദ്ധഹൃദയരുടെയും കര്‍ത്താവില്‍ വിശ്വാസംഉള്ളവരുടെയും കൂടെ ചെയ്യുക. മൌഢ്യവും അസംഗതവുമായ തര്‍ക്കങ്ങളില്‍ നിന്നുഅകന്നു നില്‍ക്കുക. തര്‍ക്കങ്ങള്‍ വലിയ വിവാദം ആയി വളരുമെന്ന് നിനക്ക്അറിയാം. ദൈവത്തിന്‍റെ ദാസന്‍ തര്‍ക്കിക്കരുത്. അവന്‍ എല്ലാവരോടും ദയാലുവാകണം. ദൈവത്തിന്‍റെ ദാസന്‍ നല്ല ഒരു ഉപദേഷ്ടാവായിരിക്കണം. അവന്‍ ക്ഷമാശീലനാകണം.തന്നോട് യോജിച്ചു പോകാത്ത ആള്‍ക്കാരെ കര്‍ത്താവിന്‍റെ ദാസന്‍ സൌമ്യമായി പഠിപ്പിക്കണം. ദൈവം അവരുടെ ഹൃദയങ്ങളെ സത്യവിശ്വാസത്തിന്ഒത്തവണ്ണം മാറ്റുവാനുള്ള അവസരം അവര്‍ക്കു കൊടുത്തേക്കാം. പിശാചിനാൽ പിടിപെട്ടുകുടുങ്ങിയവരാകയാൽ അവർ സുബോധം പ്രാപിച്ചു അവന്റെ കണിയിൽനിന്നു ഒഴിഞ്ഞുദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതുംആകുന്നു. ഇതോര്‍ക്കുക, അവസാന നാളുകളില്‍ അനേകം കഷ്ടങ്ങള്‍ ഉണ്ടാകും.ആകാലത്ത് ജനം തങ്ങളെത്തന്നെയും പണത്തെയും മാത്രമേ സ്നേഹിക്കൂ, അവര്‍ അഹങ്കാരികളും പൊങ്ങച്ചക്കാരും ആകും. ആളുകള്‍ മറ്റാളുകള്‍ക്കെതിരെ മോശമായകാര്യങ്ങള്‍ പറയും. ആള്‍ക്കാര്‍ തങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുകയില്ല. ആള്‍ക്കാര്‍ നന്ദി കെട്ടവരാകും. അവര്‍ ദൈവം ആഗ്രഹിക്കുന്ന തരത്തിലുള്ളആള്‍ക്കാരാകുകയില്ല.ആള്‍ക്കാര്‍ക്ക് പരജനങ്ങളോട് സ്നേഹം കാണുകയില്ല. അവര്‍ അന്യരോട് ക്ഷമിക്കുവാന്‍ കൂട്ടാക്കാതിരിക്കുകയും അവരെക്കുറിച്ച് ചീത്തക്കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്യും. ആള്‍ക്കാര്‍ സ്വയം നിയന്ത്രിക്കയില്ല. അവര്‍ മനുഷ്യത്വമില്ലാത്തവരും സദ്കാര്യങ്ങളെ എതിര്‍ക്കുന്നവരും ആയിരിക്കും.അവസാനനാളുകളില്‍ ആളുകള്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്കെതിരെ തിരിയും. ചിന്തിക്കാതെ അവര്‍ വിഡ്ഢിത്തരങ്ങള്‍ ചെയ്യും. അവര്‍ അഹങ്കാരമുള്ളവരാകുകയും സുഖലോലുപതഇഷ്ടപ്പെടുകയും ചെയ്യും. അവര്‍ ദൈവത്തെ സ്നേഹിക്കയില്ല.അവര്‍ നമ്മുടെ മതത്തിന്‍റെബാഹ്യരൂപത്തില്‍ പിടിച്ചു നില്‍ക്കും. പക്ഷെ അതിന്‍റെ യഥാര്‍ത്ഥശക്തിയെനിരാകരിക്കുകയും ചെയ്യും. തിമൊഥെയൊസേ, അത്തരക്കാരില്‍ നിന്നും അകന്നുമാറുക.അക്കൂട്ടരില്‍ ചിലര്‍ അബലകളായ സ്ത്രീകളുടെ വീടുകളില്‍ പ്രവേശിച്ച് അവരെപ്രാപിക്കും. ആ സ്ത്രീകള്‍ ആകമാനം പാപത്തില്‍ നിറഞ്ഞവരാണ്. ആ സ്ത്രീകള്‍ തങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പല ദുഷ്ടതയാല്‍ പാപത്തിലേക്കു നയിക്കപ്പെട്ടവരാണ്.ആസ്ത്രീകള്‍ പുതിയ ഉപദേശങ്ങള്‍ പഠിക്കാന്‍ എപ്പോഴും ശ്രമിക്കുമെങ്കിലും സത്യത്തെപൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ഒരിക്കലും സാധിക്കയില്ല.

യന്നേസിനേയും യംബ്രേസിനേയും സ്മരിക്കുക. അവര്‍ മോശെക്ക് എതിരായിരുന്നു. ഈയാളുകള്‍ അവരെപ്പോലെയാണ്. അവരും സത്യത്തിന് എതിരാണ്. ധാരണാശക്തിനിഷേധിക്കപ്പെട്ടവരാണവര്‍. കലുഷിത ചിന്താഗതി ഉള്ളവരാണവര്‍. വിശ്വാസംപിന്തുടരുന്നതില്‍ അവര്‍ പരാജയപ്പെട്ടു.എന്നാല്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ അവര്‍ വിജയ ശ്രീലാളിതരാകുകയില്ല. അവര്‍ വിഡ്ഢികളാണെന്ന് എല്ലാവരും കാണും. അതാണ്യന്നേസിനും യംബ്രേസിനും സംഭവിച്ചത്.എന്നാല്‍ എന്നെക്കുറിച്ചുള്ളതെല്ലാംനിനക്കറിയാം. ഞാന്‍ പഠിപ്പിക്കുന്നതെന്താണെന്നും എന്‍റെ ജീവിത രീതിയുംനിനക്കറിയാം. എന്‍റെ ജീവിതത്തിലെ ലക്ഷ്യം എന്താണെന്ന് നിനക്കറിയാം. എന്‍റെവിശ്വാസവും ക്ഷമയും സ്നേഹവും സഹനവും പീഢനവും ക്ലേശവും എല്ലാം നിനക്കറിയാം.

അന്ത്യൊക്കയിലും ഇക്കൊന്യയിലും ലുസ്രയിലും എനിക്കു വന്നുപെട്ട കാര്യങ്ങളെക്കുറിച്ച്നിനക്കറിയാം. ആ സ്ഥലങ്ങളില്‍ ഞാനേറ്റ പീഢനങ്ങളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചുംനിനക്കറിയാം. എന്നാല്‍ കര്‍ത്താവ് എന്നെ ക്ലേശങ്ങളില്‍ നിന്നെല്ലാംരക്ഷിച്ചു.ക്രിസ്തുയേശുവില്‍ ദൈവേച്ഛാനുസരണം ജീവിക്കാനാഗ്രഹിക്കുന്ന ഏവനുംപീഢിപ്പിക്കപ്പെടും.

ദുഷ്ടരും അന്യരെ വഞ്ചിക്കുന്നവരും മേലാല്‍ കൂടുതല്‍ ദോഷവാന്മാരാകും. അവര്‍ അന്യരെവിഡ്ഢികളാക്കുമെങ്കിലും അവര്‍ തങ്ങളെത്തന്നെ വിഡ്ഢികളാക്കുകയാണ് ചെയ്യുന്നത്. അതേസമയം അതുവഴി അവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുകയും ചെയ്യും.

എന്നാല്‍ നീ ഗ്രഹിച്ച ഉപദേശങ്ങള്‍ തുടര്‍ന്ന് പിന്‍തുടരുക. ആ ഉപദേശങ്ങളത്രയുംശരിയാണെന്നു നിനക്കറിയാം. നിന്നെ വക കാര്യങ്ങള്‍ പഠിപ്പിച്ച ആള്‍ക്കാരെആശ്രയിക്കാമെന്നും നിനക്കറിയാം.

കുട്ടിയായിരുന്നപ്പോള്‍ മുതല്‍ നീ തിരുവെഴുത്തുകള്‍ അറിഞ്ഞിരുന്നു. ആ തിരുവെഴുത്തുകള്‍ നിന്നെ വിവേകിയാക്കാന്‍ കെല്പുറ്റതാണ്. ആ പരിജ്ഞാനം യേശുക്രിസ്തുവിലുള്ളവിശ്വാസം വഴി മോക്ഷത്തിലേക്കു നയിക്കും. എല്ലാ തിരുവെഴുത്തും ദൈവത്താല്‍ നല്‍കപ്പെട്ടതാണ്. എല്ലാ തിരുവെഴുത്തും പഠിപ്പിക്കുവാനും ജനങ്ങളുടെ ജീവിതത്തിലെതെറ്റുകള്‍ എടുത്തു കാണിക്കുവാനും ഉപയോഗമുള്ളതാണ്. അത് തെറ്റുകളെ തിരുത്താനുംശരിയായി ജീവിക്കേണ്ടതെങ്ങനെയെന്നു കാണിക്കുവാനുംഉപയോഗപ്രദമാണ്. തിരുവെഴുത്തുകള്‍ ഉപയോഗിച്ചുകൊണ്ട് ദൈവത്തെശുശ്രൂഷിക്കുന്നവന്‍ ഒരുക്കമുള്ളവനും എല്ലാ സല്‍പ്രവൃത്തികളും ചെയ്യുവാനാവശ്യമായഎല്ലാ കാര്യങ്ങളും ലഭിക്കുന്നവനും ആയിരിക്കും.ദൈവത്തിന്‍റെയുംയേശുക്രിസ്തുവിന്‍റെയും മുന്പാകെ ഞാന്‍ നിനക്കൊരു കല്പന തരുന്നു. ജീവിക്കുന്നവരേയും മരിച്ചവരേയും വിധിക്കുന്നവനാണ് ക്രിസ്തുയേശു. ക്രിസ്തുവിന് ഒരുരാജ്യമുണ്ട്. അവന്‍ വീണ്ടും വരികയും ചെയ്യും. അതിനാല്‍ ഈ ആജ്ഞ ഞാന്‍ നിങ്ങള്‍ക്കുതരുന്നു.ജനങ്ങളോടു സുവിശേഷം പറയുക. ഏതു സമയത്തും തയ്യാറായിരിക്കുക. ആളുകളോട് അവര്‍ ചെയ്യേണ്ടതെന്താണെന്ന് പറയുക. തെറ്റു ചെയ്യുന്പോള്‍ അതുംപറയുക. അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇതെത്രയും വലിയ ക്ഷമയോടുംശ്രദ്ധാപൂര്‍വ്വമായ ഉപദേശത്താലും നടപ്പാക്കുക.ആള്‍ക്കാര്‍ സത്യ ഉപദേശത്തെ ശ്രദ്ധിക്കാത്തനാഴിക വരും. എന്നാല്‍ ജനങ്ങള്‍ തങ്ങളെ പ്രീതിപ്പെടുത്തുന്ന ധാരാളം അദ്ധ്യാപകരെകണ്ടെത്തും. ആ ജനങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പറയുന്ന അദ്ധ്യാപകരെഅവര്‍ കണ്ടെത്തും. ശ്രദ്ധാപൂര്‍വ്വമായ സത്യശ്രവണം ആള്‍ക്കാര്‍ നിര്‍ത്തും. തെറ്റായകഥകളിലെ ഉപദേശങ്ങള്‍ പിന്തുടരാന്‍ അവര്‍ തുടങ്ങും. എന്നാല്‍ നീ ഏതു സമയത്തുംആത്മനിയന്ത്രണം ഉള്ളവനാകണം. പ്രയാസങ്ങള്‍ വരുന്പോള്‍ അവയെ സ്വീകരിക്കുക. സുവിശേഷപ്രചരണം നടത്തുക. ദൈവത്തിന്‍റെ ഒരു ദാസന്‍റെ എല്ലാ കടമകളുംചെയ്യുക.എന്‍റെ ജീവിതം ഒരു യാഗമായി ദൈവത്തിന് സമര്‍പ്പിക്കുന്നു. ഈ ജീവിതംഇവിടെ ഉപേക്ഷിക്കുവാന്‍ എനിക്ക് സമയം സമാഗതമായിരിക്കുന്നു. ഞാന്‍ നന്നായിപൊരുതിയിട്ടുണ്ട്. ഞാന്‍ എന്‍റെ ഓട്ടം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഞാന്‍ എന്‍റെവിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.ഇനി, കിരീടം എനിക്കായികാത്തിരിക്കുന്നു. ദൈവമുന്പാകെ നീതീകരിപ്പെട്ടവനായതുകൊണ്ട് എനിക്ക് കിരീടംലഭിക്കും. നീതിപൂര്‍വ്വമായി വിധിക്കുന്ന ന്യായാധിപന്‍ കര്‍ത്താവാണ്. ആ ദിവസം അവന്‍ എനിക്ക് കിരീടം തരും. അതെ, ആ കിരീടം അവന്‍ എനിക്കു തരും. അവന്‍ ആ കിരീടംഅവന്‍റെ രണ്ടാം വരവിനായി ആഗ്രഹിച്ചു കാത്തിരുന്ന എല്ലാവര്‍ക്കും കൊടുക്കും. വേഗത്തിൽ എന്റെ അടുക്കൽ വരുവാൻ ഉത്സാഹിക്ക.ദേമാസ്, ഈ ലോകത്തെ അത്യധികംസ്നേഹിച്ചു. അതുകൊണ്ടാണ് അവന്‍ എന്നെ വിട്ടുപിരിഞ്ഞത്. അവന്‍ തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയിലേക്കും പോയി. തീത്തൊസ്ദല്‍മാത്യെക്കും പോയി. ഇപ്പോഴും എന്നോടൊപ്പമുള്ളത് ലൂക്കൊസ് ഒരാളു മാത്രമാണ്. നീവരുന്പോള്‍ മര്‍ക്കോസിനെക്കൂടി കണ്ടെത്തി കൊണ്ടുവരണം. അവന് എന്നെ എന്‍റെജോലിയില്‍ സഹായിക്കാന്‍ പറ്റും.തിഹിക്കൊസിനെ ഞാന്‍ എഫെസൊസിലേക്ക്അയച്ചു.ഞാന്‍ ത്രോവാസിലായിരുന്നപ്പോള്‍ എന്‍റെ പുറങ്കുപ്പായം കര്‍പ്പൊസിന്‍റെയടുത്ത്വച്ചിരുന്നു. അതും എന്‍റെ പുസ്തകങ്ങളും വിശേഷിച്ച് ചര്‍മ്മപത്രത്തിലെഴുതിയപുസ്തകങ്ങളും നീ വരുന്പോള്‍ കൊണ്ടുവരികലോഹപ്പണിക്കാരനായ അലെക്സന്തര്‍ എനിക്കെതിരെ ധാരാളം കാര്യങ്ങള്‍ ചെയ്തിരുന്നു. താന്‍ ചെയ്ത കാര്യങ്ങളെപ്രതിഅലെക്സന്തരെ കര്‍ത്താവ് ശിക്ഷിക്കും.അവന്‍ നിന്നെയും വൃണപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. നമ്മുടെ ഉപദേശത്തിനെതിരെ അവന്‍ ശക്തമായി പോരാടി.ഞാന്‍ ആദ്യമായിഎന്നെ പ്രതിരോധിച്ച നേരം ആരും എന്നെ സഹായിച്ചില്ല. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ദൈവം അവരോട് ക്ഷമിക്കട്ടേയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.എന്നാല്‍, ദൈവംഎന്‍റെയൊപ്പം നിന്നു. ജാതികള്‍ക്ക് പൂര്‍ണ്ണമായി സുവിശേഷംപറഞ്ഞുകൊടുക്കത്തക്കവണ്ണം കര്‍ത്താവ് എനിക്കു കരുത്തു പകര്‍ന്നു. സകല ജാതികളുംആ സുവിശേഷം കേള്‍ക്കണമെന്ന് കര്‍ത്താവ് ആഗ്രഹിച്ചു. ഞാന്‍ സിംഹത്തിന്‍റെ വായില്‍ നിന്ന് രക്ഷപ്പെട്ടു.ആരെങ്കിലും എന്നെ മുറിപ്പെടുത്താന്‍ ശ്രമിക്കുന്പോള്‍ കര്‍ത്താവ് എന്നെരക്ഷിക്കും. കര്‍ത്താവ് തന്‍റെ സ്വര്‍ഗ്ഗരാജ്യത്തിലേക്ക് എന്നെ സുരക്ഷിതമായി എത്തിക്കും. മഹത്വം എന്നെന്നേക്കും കര്‍ത്താവിന്‍റേതായിരിക്കട്ടെ.പ്രിസ്ക്കെയെയും അക്വിലാവിനെയുംഒനേസിഫൊരൊസിന്‍റെ കുടുംബത്തെയും എന്‍റെ വന്ദനം അറിയിക്കുക.എരസ്തൊസ്കൊരിന്തില്‍ തങ്ങി. ത്രൊഫിമൊസിനെ ഞാന്‍ മിലെത്തില്‍ വിട്ടേച്ചുപോന്നു. അവന്‍ രോഗിയായിരുന്നു.ശൈത്യത്തിനു മുന്‍പേ എന്‍റെയടുക്കലേക്ക് വരുവാന്‍ നിനക്കുകഴിയുന്നത്ര കഠിനമായി യത്നിക്കുക. യൂബൂലൊസ് നിന്നെ വന്ദനം ചെയ്യുന്നു. കൂടാതെപൂദെസും ലീനൊസും ക്ലൌദിയയും ക്രിസ്തുവിലെ എല്ലാ സഹോദരരും നിനക്കു വന്ദനംചെയ്യുന്നു.കര്‍ത്താവ് നിന്‍റെ ആത്മാവിനോടു കൂടെ ഉണ്ടാകട്ടെ. കൃപ നിന്നോടൊപ്പംഉണ്ടാകട്ടെ.



50 views0 comments

Recent Posts

See All

ENCOURAGING THOUGHTS

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *Lessons from the life of Joseph - 8* _*"Finding Strength to...

ENCOURAGING THOUGHTS (Malayalam)

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°• ★ *യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 7* *_നിങ്ങൾ...

Encouraging Thoughts ( Tamil)

✨ *ஊக்கமளிக்கும் சிந்தனைகள்* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *யோசேப்பின் வாழ்விலிருந்து கற்றுக்கொள்ளும் பாடம் -பாகம் 7*...

Comments


bottom of page