top of page

ദൈവിക തെരഞ്ഞെടുപ്പും വിളിയും .

Evg ko Jose Kavapurackal Thodupuzha

EXODUS MINISTRIES

........................................

ബൈബിൾ പഠന പരമ്പര

...........................................

ആത്മ രക്ഷ

............................................

ദൈവിക തെരഞ്ഞെടുപ്പും വിളിയും .


രക്ഷാകരമായ ദൈവകൃപ എന്ന വിഷയത്തിന്റെ തുടർച്ച


പൊതുവായ കൃപയും രക്ഷാകരമായ കൃപയും തമ്മിലുള്ള വ്യത്യാസങ്ങൾ


( 1 ) കൃപയുടെ വ്യാപതി:


രക്ഷാകരമായ കൃപ വ്രതന്മാർക്ക് മാത്രം നല്കപ്പെടുന്നു ; പൊതുവായത് സർവ്വമനുഷ്യർക്കും ലഭിക്കുന്നു .


(2) കൃപയുടെ പ്രവർത്തനഫലം:


രക്ഷാകരമായ കൃപ പാപത്തിന്റെ ശിക്ഷ , കുറ്റം എന്നിവയെ നീക്കി വിശ്വാസിക്കു പുതുജീവനും പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ പ്രായോഗിക തലത്തിൽ വിശുദ്ധിയും നല്കുന്നു .

പൊതൂവായ കൃപ അന്തരിക രൂപാന്തരം വരുത്തുന്നില്ല , പാപത്തിന്റെ ശക്തിയെ തടയുക മാത്രം ചെയ്യുന്നു .


( 3) കൃപയുടെ പ്രതിരോദ്ധത :


രക്ഷാകരമായ കൃപ ആത്യന്തികമായി അപ്രതിരോദ്ധ്യമാണ് .

പൊതുവായ കൃപ പ്രതിരോദ്ധ്യമാണ് എന്നുമാത്രമല്ല ഏറെക്കുറെ എല്ലായ്പ്പോഴും പ്രതിരോധിക്കപ്പെടുന്നുമുണ്ട് .


(4 ) കൃപയുടെ പ്രവർത്തനമണ്ഡലം :


രക്ഷാകരമായ കൃപ ആത്മികതലത്തിൽ പ്രവർത്തിക്കുന്നു . എന്നാൽ പൊതുവായ

കൃപ ബുദ്ധിപരവും

ധാർമ്മികവുമായ തലങ്ങളിലാണ് പ്രവർത്തിക്കുന്നത് .

ഇക്കാരണത്താൽ രക്ഷാകരമായ കൃപ ജീവിതത്തിൽ ആത്മികഫലങ്ങൾ ഉളവാക്കു മ്പോൾ പൊതുവായ കൃപ ധാർമ്മിക വ്യതിയാനങ്ങൾ മാത്രേ വരുത്തുന്നുള്ളു .


(5). കൃപയുടെ പ്രവർത്തനവിധം :


രക്ഷാകരമായ കൃപ ഹ്രദയത്തിൽ നേരിട്ട് പ്രവർത്തിച്ചു രൂപാന്തരം വരുത്തുന്നു .

പൊതുവായ കൃപയാകട്ടെ ധാർമ്മികവും ബുദ്ധിപരവുമായ സ്വാധീനതവഴിയാണ് വ്യതിയാനങ്ങൾ വരുത്തുന്നത് .


അർമീനിയൻ ചിന്താഗതി


ഈ ചിന്താഗതിയിൽ ദൈവകൃപയ്ക്ക് രക്ഷാകരമെന്നും പൊതുവായതെന്നുമുള്ള വേർതിരിവിനു സ്ഥാനമില്ല .

ദൈവം എല്ലാവരോടും കൃപ കാണിച്ചിരിക്കുന്നു .

അതു വ്യക്തിപരമായി പ്രയോജനപ്പെടുത്തുവാനുള്ള കഴിവും ഉത്തരവാദിത്വവും പാപിയായ മനുഷ്യനുണ്ട് .

മനുഷ്യർ മനഃപൂർവ്വം ആത്മാവിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താത്തപക്ഷം ബുദ്ധിയുടെ പ്രകാശനത്താലും സത്യത്തിന്റ നിർബ്ബന്ധത്താലും യേശുക്രിസ്തുവിലേക്കു തിരിയുവാനും രക്ഷപ്പെടുവാനും കഴിവുള്ളവനാണ്.


ഡോട്ടിലെ സുന്നഹദോസിൽ ( 1618--19 ) മേൽപ്പറഞ്ഞ ചിന്തഗതിയെ ദുരുപദേശമായി തള്ളിക്കളഞ്ഞു .

വീഴചവന്ന മനുഷ്യനിൽ അവശേഷിക്കുന്ന കഴിവുകളുടെ സദുപയോഗം വഴി തനിക്കു രക്ഷ പ്രാപിക്കാനാവും എന്ന അർമീനിയൻ ആശയത്തെ സിനോഡ് നിരാകരിച്ചു .


പൊതുവായ കൃപയും ക്രിസ്തുവിന്റെ പാപപരിഹാര ബലിയും

( Common grace and the atonement of Christ )


പൊതുവായ ദൈവകൃപയും. ക്രിസ്തുവിന്റെ പാപപരിഹാര ബലിയും തമ്മിലുള്ള. ബന്ധം ചർച്ചയക്കു വിഷയമായിട്ടുണ്ട് ദൈവത്തോട് മറുതലിച്ച് നിതൃശിക്ഷയക്കു യോഗൃനായ മനുഷൃനോട് ഒരു പാപപരിഹാര ബലിയുടെ അടിസ്ഥാനത്തിലല്ലാതെ എങ്ങനെ കൃപ കാണിക്കാൻ കഴിയും ?


ഡോ. ഏബ്രഹാം കയ്പർ ( Dr . Abraham Kuyper ) ഈ വിഷയത്തിൽ ഇങ്ങനെയൊരു ബന്ധമുള്ളതായി കാണുന്നില്ല .

വ്രതന്മാരല്ലത്തവർക്കു ദൈവം നല്കുന്ന നന്മകൾ ക്രിസ്തുവിൽ നിന്നാണ് ഏതെങ്കിലും അതു തന്റെ രക്ഷണ്യ വേലയുടെ അടിസ്ഥാനത്തിലല്ല , മറിച്ച് സ്രഷടിയുടെ പരിപാലനം എന്ന നിലയിലാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം .


എന്നാൽ സ്രഷ്ടിയിലെ ദൈവികാനുഗ്രഹങ്ങൾ പാപത്താൽ ദൈവത്തിന്റെ ശിക്ഷയക്കു വിധേയനായ മനുഷ്യന് എങ്ങനെ തുടർന്നും നല്കിക്കൊണ്ടിരിക്കാൻ സാധിക്കും എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

വ്രതന്മാരെ സംബന്ധിച്ചിടത്തോളം ക്രിസ്തുവിന്റെ പാപപരിഹാരബലി ഇതിനു മതിയായ ഉത്തരമാണ് . എന്നാൽ മറ്റുള്ളവരെക്കുറിച്ച് എന്തു വിശദീകരണം നല്കും!


പൊതുവായ കൃപ പ്രാപിക്കു നല്കുവാൻ നീതിനിർവ്വഹണപരമിയ ( Judicial ) ഒരടിസ്ഥാനം ഒരു പക്ഷേ ആവശ്യമില്ല എന്നു തന്നെ പറയാം കാരണം പൊതുവായ കൃപയിൽ പാപക്ഷമയോ കുറ്റവിമുക്തിയോ ഉൾപ്പെടുന്നില്ല; ശിക്ഷാനിർവ്വഹണം കേവലം നീട്ടിവെയക്കപ്പെടുക മാത്രമാണ് സംഭവിക്കുന്നത് ( റോമർ 9: 22. 23 ).


നവീകരണ വേദശാസ്ത്രികൾ പെതുവായ കൃപയെ ക്രിസ്തുവിന്റെ പാപപരിഹാരബലിയുമായി നേരിട്ടു ബന്ധപ്പെടുത്തുവാൻ വൈമനസ്യം ഉള്ളവരാണ് എന്നിരിക്കിലും തന്റെ മരണത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യവർഗ്ഗത്തിന് പൊതുവായി അനേകം നന്മകളും വന്നുചേരുന്നുണ്ട്.

മനുഷ്യനുമായി ദൈവം ചെയതിട്ടുള്ള എല്ലാ ഉടമ്പടികളിലും ഈ പ്രമാണം കാണാവുന്നതാണ്.


തെരഞ്ഞെടുപ്പിൻ പ്രകാരം ദൈവം ഒരു ജനതയെ ഒരുക്കുമ്പോൾ, അവരുമായി ജനനം കൊണ്ട്ം ജീവിതസാഹചര്യങ്ങൾ വഴിയും ബന്ധപ്പെട്ടവരായ അവിശ്വാസികളും രക്ഷാസംബന്ധമല്ലാത്ത പൊതുവായ അനുഗ്രഹങ്ങളിൽ പങ്കാളികളാവുക എന്നത് തികച്ചും സ്വാഭാവികമാണ് .പത്തു നീതിമാന്മാർ നിമിത്തം ഒരു പട്ടണത്തെ നശിപ്പിക്കയില്ല എന്ന വചനവും കോതമ്പിനു കേടുവരാതിരിപ്പാൻ കളയും വളരട്ടെ എന്ന വചനവും ഈ സത്യത്തെയാണ് കാണിക്കുന്നത് .

ശാപവും മരണവും ഒഴികെ സ്വാഭാവിക മനുഷ്യൻ അനുഭവിക്കുന്നതൊക്കെയും യേശുക്രിസ്തുവിന്റെ രക്ഷണ്യവേലയുടെ നേരിട്ടല്ലാത്ത ഫലമാണ് ( Turretin in Berkhof 439).


തുടരും


Evg ko Jose Kavapurackal Thodupuzha .

 
 
 

Recent Posts

See All
Encouraging Thoughts

"விசுவாசம் அதுதானே எல்லாம்?" நாம் இந்த உலகில் வாழும் போது, அது விசுவாசத்தின் அடிப்படையில் தான். அடுத்த நிமிடம் என்ன நடைபெறுமோ என்று...

 
 
 
Encouraging Thoughts

*✨ പ്രോത്സാഹജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ഞാൻ ആരാണെന്ന് നിങ്ങൾ പറയുന്നു?* യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ച...

 
 
 
Encouraging Thoughts

"हर चीज़ का एक समय होता है। जीवन में हर चीज़ का एक समय होता है। खुशी का, दुख का, उत्थान का, पतन का, चुनौतियों का, विकास का, नई शुरुआत...

 
 
 

Commentaires


bottom of page