"ഞങ്ങൾക്കുവേണ്ടിയുള്ള നിൻറെ വിചാരങ്ങളും വളരെ ആകുന്നു".
(Psl 40: 5).
എന്താണ് ദൈവത്തിന് മനുഷ്യനോടുള്ള വിചാരം , അഥവാ ഉന്നതനായ ദൈവം മനുഷ്യനെ വിചാരിക്കുവാൻ മനുഷ്യന് അത്രയ്ക്ക് ഔന്നത്യ ഉള്ളവന്ണോ ? മനുഷ്യന്റെ സ്ഥിതി വാസ്തവത്തിൽ എന്താണ് ? ( Psl 144: 3,4) ൽ പറയുന്നു. "യഹോവേ മനുഷ്യനെ നീ ഗണ്യമാക്കുവാൻ അവൻ എന്ത് ? മർത്യ പുത്രനെ നീ വിചാരിക്കുവാൻ അവൻ എന്തുമാത്രം" തിരുവചനത്തിൽ മനുഷ്യനെ വിചാരിക്കുവാൻ അവൻ എന്തുമാത്രം എന്ന ഒരു ചോദ്യമാണ് ഉന്നയിച്ചിരിക്കുന്നത് കാരണം അവൻ അത്ര നിസ്സാരനാണ്. ഒരു ശ്വാസത്തിന് തുല്യമാണ്. ആ ശ്വാസത്തിന്റെ പരിധി എത്ര എന്ന് നമുക്ക് നന്നായി അറിയാം. അതുപോലെ തന്നെ മറ്റൊരു യാഥാർത്ഥ്യമാണ്, മനുഷ്യന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽ പോലെ എന്നത്. ഒരു നിഴൽ മാറുവാൻ ആവശ്യമായ സമയത്തെക്കുറിച്ച് നാം നല്ല ബോധ്യമുള്ളവരാണ്. എങ്കിൽ ഇത്ര മഹാനായ, സർവ്വശക്തനായ ദൈവം പറയുന്നു, നമ്മളോടുള്ള ദൈവത്തിൻറെ വിചാരം വളരെയാകുന്നു എന്ന്. ആ ദൈവം നമ്മെക്കുറിച്ച് വിചാരിക്കുന്നു. മറ്റൊരു തലത്തിൽ നോക്കിയാൽ മനുഷ്യന്റെ വിചാരമല്ല ദൈവത്തിൻറെ വിചാരം കാരണം ആകാശം ഭൂമിക്കും മീതെ ഉയർന്നിരിക്കുന്നത് പോലെ ദൈവത്തിൻറെ വിചാരങ്ങൾ മനുഷ്യൻറെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. (Isha 55:8,9)
നമ്മുടെ അനു ദിന ജീവിതത്തിൽ ദൈവത്തിൻറെ ഈ വിചാരമല്ലോ, അഥവാ ഈ കരുതലല്ലോ നമ്മെ നടത്തുന്നത്. വീണു പോയതായ, നഷ്ടപ്പെട്ടു പോകാവുന്നതായ എത്രയോ സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവിടെ ഒക്കെ നമ്മെ താങ്ങി നടത്തിയത് ദൈവത്തിൻറെ കരുതലാണ് കാരണം "ദൈവം നമ്മെ വിചാരിക്കുന്നു" എന്നാൽ നമുക്ക് ഈ ലോകത്തിലേക്ക് നോക്കിയാൽ ഇതുപോലെ നമ്മെക്കുറിച്ച് വിചാരിക്കുന്നു ഒരു വ്യക്തിയെ കാണാൻ കഴിയുമോ? ഈ ചോദ്യം നമ്മുടെ ചിന്തകളെ ഉണർത്തട്ടെ! ഇങ്ങനെ നമ്മെ വിചാരിക്കുന്ന ഈ ദൈവത്തിനായി നമ്മുടെ ജീവിതത്തെ കൊടുത്തിട്ടുണ്ടോ? നമ്മുടെ സമയത്തെ കൊടുത്തിട്ടുണ്ടോ? നമുക്ക് ചിന്തിക്കാം ,
നമുക്ക് ഉണരാം ....
ദൈവം നാമംവാഴ്ത്തപ്പെടുമാറാകട്ടെ!
ആമേൻ.
Comments