✍✍𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
📞7306140027
*ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” എന്നു പറഞ്ഞു.*
മർക്കൊ. 3:35
ജന തിരക്ക് കാരണം കർത്താവിനെ കാണുവാൻ സാധിക്കാതെ പുറത്ത് കാത്തു നിന്ന അമ്മയോടും സഹോദരങ്ങളോടും കർത്താവ് പറഞ്ഞ മറുപടിയാണ് ഇവിടെ കാണുന്നത്. ദൈവത്തിന് ഇഷ്ടം ചെയ്യുന്നവരാണ് കർത്താവിന്റെ അമ്മയും സഹോദരനും സഹോദരിയുമൊക്കെ. ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർ ആരായാലും, അവിടെ വലുപ്പ ചെറുപ്പമോ, യോഗ്യതയുള്ളവനാണോ യോഗ്യത ഇല്ലാത്തവനാണോ എന്ന് നോക്കിയല്ല കർത്താവ് അവരെ കണക്കാക്കുന്നത്. കർത്താവിന്റെ ഹിതം ചെയ്യുന്നവർ മനുഷ്യരാൽ മാനം കുറഞ്ഞവരാണെങ്കിലും അവർ ദൈവത്താൽ മാനം ഏറിയവരാണ്.
പ്രിയസ്നേഹിതരെ, _ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർ കർത്താവിന്റെ അമ്മയും സഹോദരനും സഹോദരിയും ആണെങ്കിൽ നമുക്ക് നല്ല പിതാവ് ആയിട്ട് നല്ല സഹോദരൻ ആയിട്ട് നല്ല കൂട്ടുകാരനായിട്ട് കർത്താവ് നമ്മോടു കൂടെയുണ്ട്. നമ്മുടെ കാര്യങ്ങൾ എന്ത് തന്നെയായാലും തുറന്നു പറയുവാൻ സാധിക്കുന്ന നല്ല പിതാവാണ് നമ്മുടെ കർത്താവ്. കർത്താവിൽ നമുക്ക് ആശ്രയിക്കാം._
ദൈവം നമ്മെ സഹായിക്കട്ടെ.
Opmerkingen