🌸പ്രോത്സാഹന ചിന്തകൾ
💠
സങ്കീർത്തനങ്ങൾ 40: 1, 2, 4
🔹 vs 1:- ഞാൻ യഹോവയ്ക്കായി കാത്തു കാത്തിരുന്നു: അവൻ എങ്കലേക്ക് ചാഞ്ഞു എന്റെ നിലവിളി കേട്ടു.
🔹 vs 2:- നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും അവൻ എന്നെ കയറ്റി: എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.
🔹 vs 4:- യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
ഒരു കുഴഞ്ഞ ചേറ്റിൽ ആഴ്ന്നിരിക്കുന്ന അവസ്ഥയിലാണോ നിങ്ങൾ? അത്തരം സാഹചര്യത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ ഈ സന്ദേശം നിങ്ങളിൽ പ്രത്യാശയും പ്രോത്സാഹനവും കൊണ്ടുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എത്രത്തോളം ഇത്തരം ചതുപ്പ് നിറഞ്ഞ സന്ദർഭങ്ങളിൽ നിന്ന് പുറത്തുവരാൻ നാം ശ്രമിക്കുന്നോ, അത്രത്തോളം നാം അതിലാഴ്ന്നു പോകുന്നു. എത്രയധികം ആയി നാം ഈ ചേറിനെ അതിജീവിക്കാൻ ശ്രമിക്കുന്നോ, അത്രയും ആഴത്തിലേക്ക് നമ്മെ അത് തള്ളിയിടുന്നു.
ഒരു ബാഹ്യസഹായം കൂടാതെ നമുക്ക് ഇത്തരം സാഹചര്യങ്ങളിൽ നിന്ന് പുറത്തു വരാൻ അസാധ്യമാണ്. ദാവീദിനെ പോലെ നാം ദൈവത്തിൽ ആശ്രയിക്കുകയും ക്ഷമയോടെ അവിടുന്നിന്റെ ഇടപെടലിനായി കാത്തിരിക്കുകയും വേണം.
നാം അഭിമുഖീകരിക്കുന്ന നിലവിലെ പ്രതിസന്ധി ഏതുമാകട്ടെ, നമ്മുടെ സ്വയവിവേകത്തിൽ ഊന്നാതെ ഏത് വൈഷ്യമ്യഘട്ടത്തിൽ നിന്നും നമ്മെ വിടുവിക്കുവാൻ കഴിവുള്ള ദൈവത്തിൽ ആശ്രയിക്കുക എന്നതാണ് നിർണായകം.
മനുഷ്യൻ എന്ന നിലയിൽ നാം എല്ലാവരും പാപം എന്ന ചെളികുഴിയിൽ അകപ്പെട്ടിരിക്കുന്നവരാണ്. നമുക്ക് സ്വയമായി ഈ ചേറിൽ നിന്നും രക്ഷപ്പെടാൻ സാധ്യമല്ല. നന്മ പ്രവർത്തികൾ, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കൽ, എല്ലാ ഞായറാഴ്ചകളും മുടങ്ങാതെ സഭായോഗം കൂടുക, ബൈബിൾ ക്ലാസുകൾ മുടക്കാതിരിക്കുക.... ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നും നമ്മെ നമ്മുടെ പാപത്തിൽ നിന്നും വിടുവിക്കാൻ സഹായിക്കുന്നതല്ല.
എന്നിരുന്നാലും ദൈവം ഒരു വഴി ഒരുക്കിയിട്ടുണ്ട്. അവിടുന്ന് തന്റെ ഏക പുത്രനായ യേശുക്രിസ്തുവിനെ ക്രൂശിൽ യാഗം ആകുന്നതിനായി ഈ ഭൂമിയിലേക്ക് അയച്ചു. അവിടുന്നിൽ വിശ്വസിക്കുന്ന ഏവനും രക്ഷിക്കപ്പെടും.
🌀 ഒരു സംക്ഷിപ്ത വീക്ഷണം:-
⭐ ദൈവത്തിൽ ആശ്രയിക്കുകയും, വിടുതലിനായി അവിടുന്നിൽ മാത്രം ചാരുകയും ചെയ്യുക.
⭐ രക്ഷ പ്രവർത്തിയാലല്ല, വിശ്വാസത്താലാണ്.
🌹ഈ ദിനത്തെ വേദഭാഗങ്ങൾ :
▫️ സദൃശ്യവാക്യങ്ങൾ 3: 5-7
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക:
സ്വന്ത വിവേകത്തിൽ ഊന്നരുത്.
നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊൾക: അവൻ നിന്റെ പാതകളെ നേരെയാക്കും.
നിനക്ക് തന്നെ നീ ജ്ഞാനിയായി തോന്നരുത്: യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.
▫️ എഫെസ്സ്യർ 2:8,9
കൃപയാൽ അല്ലോ നിങ്ങൾ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്: അതിനും നിങ്ങൾ കാരണമല്ല.ദൈവത്തിന്റെ ദാനമത്രേയാകുന്നു.
ആരും പ്രശംസിക്കാതിരിപ്പാൻ പ്രവർത്തികളും കാരണമല്ല.
നന്ദി
Comentarios