നാം വചനം കേൾക്കുന്നത് ഏതു വിധം?_
- roshin rajan
- Oct 4, 2021
- 1 min read
✍✍𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
*അരുമ നാഥൻ* 516
_നാം വചനം കേൾക്കുന്നത് ഏതു വിധം?_
*നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.”*
മർക്കൊ. 4:20
കർത്താവ് പറഞ്ഞ പ്രധാനപ്പെട്ട ഉപമകളിൽ ഒന്നാണ് വിത്ത് വിതപ്പാൻ പോയ വിതക്കാരന്റെ ഉപമ. വ്യത്യസ്തമായ സ്ഥലങ്ങളിലാണ് വിതക്കാരൻ വിത്ത് വിതച്ചത്. എന്നാൽ നല്ല നിലത്തു വിതച്ച വിത്ത് ഫലം കായിച്ചത്, ഒരിക്കലും പാറസ്ഥലത്ത് വീണത് പോലെയോ മുള്ളിനിടയിൽ വീണത് പോലെയോ വഴിയരികെ വീണത് പോലെയൊന്നും അല്ല. അത് മുളച്ചു കായിച്ചു നല്ല ഫലം പുറപ്പെടുവിച്ചു.
പ്രിയസ്നേഹിതരെ, _നാം വചനം കേൾക്കുന്നവരാണ്, എന്നാൽ നാം കേൾക്കുന്ന വചനം ഏത് വിധേനയാണ് നമ്മിൽ നിന്ന് ഫലം പുറപ്പെടുവിക്കുന്നത്? വചനം കേട്ടു കൊണ്ടിരിക്കുമ്പോൾ തന്നെ അങ്ങനെ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിട്ട് പലപ്പോഴും നമുക്ക് അങ്ങനെ ആയി തീരുവാൻ കഴിയാതെ പരാജയപ്പെട്ടു പോയ പല സാഹചര്യങ്ങളും ഉണ്ടായിട്ടിലെ? നമുക്ക് ഒന്ന് ചിന്തിക്കാം. വചനം കേട്ടത് പോലെ തന്നെ നമ്മുടെ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരുവാൻ നമുക്ക് ശ്രമിക്കാം. അങ്ങനെ ആയി തീരുവാൻ ദൈവം നമ്മെ സഹായിക്കട്ടെ._
✍✍𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
📞7306140027
コメント