✨പ്രോത്സാഹന ചിന്തകൾ😁 🎀"ദാവീദിന്റെ വിശ്വാസം: കാംക്ഷിക്കുന്നു, ആശ്രയിക്കുന്നു, അനുസരിക്കുന്നു"
- kvnaveen834
- Jul 30, 2023
- 2 min read
II ശമുവേൽ 5: 17-25
vs17എന്നാൽ ദാവീദിനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തു എന്ന് ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യരൊക്കെയും ദാവീദിനെ പിടിപ്പാൻ വന്നു. ദാവീദ് അതു കേട്ടിട്ട് ദുർഗത്തിൽ കടന്ന് പാർത്തു.
vs18 ഫെലിസ്ത്യർ വന്നു രെഫായീം താഴ്‌വരയിൽ പരന്നു.
vs19 അപ്പോൾ ദാവീദ് യഹോവയോട് ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടണമോ? അവരെ എന്റെ കയ്യിൽ ഏൽപ്പിച്ചു തരുമോ എന്ന് ചോദിച്ചു. പുറപ്പെടുക, ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏൽപ്പിക്കും എന്ന് യഹോവ ദാവീദിനോട് അരുളി ചെയ്തു.
vs20 അങ്ങനെ ദാവീദ് ബാൽ-പെരാസിമിൽ ചെന്നു. അവിടെവച്ചു ദാവീദ് അവരെ തോൽപ്പിച്ചു: വെള്ളച്ചാട്ടം പോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തു കളഞ്ഞു എന്ന പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിന് ബാൽ-പേരാസീം എന്നു പേർ പറഞ്ഞുവരുന്നു.
vs21 അവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചു പോയി, ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടു പോന്നു.
vs22 ഫെലിസ്ത്യർ പിന്നെയും വന്നു രെഫായീം താഴ്‌വരയിൽ പരന്നു.
vs23 ദാവീദ് യഹോവയോട് ചോദിച്ചപ്പോൾ: നീ നേരെ ചെല്ലാതെ അവരുടെ പിൻ പുറത്തുകൂടെ വളഞ്ഞു ചെന്ന് ബാഖ വൃക്ഷങ്ങൾക്ക് എതിരെ വച്ച് അവരെ നേരിടുക.
vs24 ബാഖാ വൃക്ഷങ്ങളുടെ അഗ്രങ്ങളിൽ കൂടി അണി നടക്കുന്ന ഒച്ച പോലെ കേൾക്കും, അപ്പോൾ വേഗത്തിൽ ചെല്ലുക: ഫെലിസ്ത്യ സൈന്യത്തെ തോൽപ്പിക്കാൻ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളപ്പാടുണ്ടായി.
vs25 യഹോവ കൽപ്പിച്ചതുപോലെ ദാവീദ് ചെയ്തു ഫെലിസ്ത്യരെ ഗേബ മുതൽ ഗേസെർ വരെ തോൽപ്പിച്ചു.
💠 ദൈവിക ആലോചനയെ അന്വേഷിക്കുക :
മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വാക്യങ്ങളിൽ ഉടനീളം നമുക്ക് കാണാൻ സാധിക്കുന്നത് ജീവിതത്തിന്റെ വൈഷ്യമ്യ ഘട്ടത്തിനു മുൻപിൽ ദൈവീക ആലോചനയെ ചോദിക്കുന്ന ദാവീദിനെയാണ്.
നാമ്മും ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ദൈവീക ആലോചനയെ ചോദിക്കുന്നവർ ആയിരിക്കണം.
💠ദൈവത്തിന് മഹത്വം കൊടുക്കുക:
യുദ്ധത്തിൽ ദൈവമാണ് തനിക്ക് വിജയം നൽകിയത് എന്ന് ദാവീദ് മനസ്സിലാക്കി. നാമ്മും നമ്മുടെ ജീവിതത്തിലെ നേട്ടങ്ങളിലും വിജയങ്ങളിലും ദൈവത്തിന് മഹത്ത്വം കൊടുക്കുന്നവരും താഴ്മയോടെ നിലനിൽക്കുന്നവരും ആയിരിക്കണം.
💠ദൈവീക ബലത്തിൽ ആശ്രയിക്കുക:
രണ്ടാം പ്രാവശ്യവും ഫെലിസ്ത്യരെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ദൈവത്തോട് വീണ്ടും ആലോചന ചോദിക്കുന്ന ദാവീദിനെ നാം കാണുന്നു. ഈ കാര്യത്തിൽ നിന്ന് പ്രകടമാകുന്നത് ദാവീദ് ഒരിക്കലും തന്റെ കഴിവുകളിലോ മുൻകാല ജീവിതാനുഭവങ്ങളിലോ ആശ്രയിച്ചിട്ടില്ല എന്നുള്ളതാണ്. ഇതുപോലെതന്നെ നാമും ദൈവീക ശക്തിയിലും ബലത്തിലും മാത്രം ആശ്രയിക്കേണ്ടതാണ്.
💠ദൈവിക പ്രമാണങ്ങളോടുള്ള അനുസരണം:
ദൈവീക കൽപ്പനകളെ ദാവീദ് പൂർണ്ണ വിശ്വാസത്തോടെ അനുസരിച്ചു. അത് അവന്റെ വിജയത്തിലേക്ക് നയിച്ചു. നമ്മുടെ പദ്ധതികൾക്കും പൊതുവായുള്ള രീതികൾക്കും വിരുദ്ധമായാണ് ദൈവിക നടത്തിപ്പ് എങ്കിലും നാം ദൈവത്തിന്റെ പ്രമാണങ്ങളെ അനുസരിക്കുകയും അവിടുന്നിന്റെ ജ്ഞാനത്തിൽ ആശ്രയിക്കുകയും വേണം.
🌀ഒരു സംക്ഷിപ്ത വീക്ഷണം:
🔹 തീരുമാനങ്ങൾ എടുക്കുന്നതിന് ദൈവിക ആലോചനയെ അന്വേഷിക്കുക.
🔹 വിജയങ്ങളിൽ ദൈവത്തിന് മഹത്ത്വം കൊടുക്കുന്നവരും താഴ്മ ഉള്ളവരും ആയിരിക്കുക.
🔹 നമ്മുടെ കഴിവുകളിൽ അല്ല, ദൈവീക ശക്തിയിൽ മാത്രം ആശ്രയിക്കുക.
🔹 പൂർണ്ണഹൃദയത്തോടെ ദൈവത്തെ അനുസരിക്കുക.
📖ഈ ദിനത്തെ വേദഭാഗം📖
സദൃശ്യവാക്യങ്ങൾ 3:5-6
പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക: സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊൾക: അവൻ നിന്റെ പാതകളെ നേരെയാക്കും.
🙏🙏🙏🙏🙏🙏🙏
AUTHOR ✍✍✍✍✍✍✍✍✍✍✍
Sis Shincy Susan
Translation
Sis Acsah Nelson
Comments