top of page
Writer's pictureroshin rajan

പ്രാർത്ഥനയുടെ ദൈവീക തത്വങ്ങൾ


1. നാം ദൈവവുമായുള്ള കൂട്ടായ്മയിലായിരിക്കണം: പ്രാർത്ഥിക്കുന്ന വ്യക്തി കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവവുമായി നിരപ്പ് പ്രാപിച്ചവർ ആയിരിക്കണം...


2. നാം ദൈവത്തോട് അനുസരണയുള്ളവരായിരിക്കണം: ശരീരത്തിലെയും ആത്മാവിലെയും കണ്മഷങ്ങളെ നീക്കി, മറ്റുള്ളവരുമായി ദൈവമുൻപാകെ ശരിയായ ബന്ധം നിലനിർത്തി,ക്രിസ്തുവിൽ വസിക്കാൻ പരിശ്രമിക്കുന്ന ഹൃദയനിലയുള്ളവരായി വേണം കൃപാസനത്തിങ്കലേക്കു അടുത്തുവരുവാൻ..


3. നാം കർത്താവായ യേശുക്രിസ്തുവിലും നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ കൃപയിലും ആശ്രയിക്കണം: അവന്റെ നാമത്തിൽ പിതാവിനോട് പ്രാർത്ഥിക്കണം .


4. വിശ്വാസത്തോടെ പ്രാർത്ഥിക്കണം.വിശ്വസത്തോടെയുള്ള പ്രാർത്ഥനയ്ക്ക് നമ്മുടെ എല്ലാ അപേക്ഷകൾക്കുമപ്പുറമുള്ള മറുപടികൾ ലഭിക്കുമെന്ന ഉറപ്പ് ഉണ്ടായിരിക്കും .


5. നാം അവൻ കല്പിക്കുന്നത് ചെയ്യുവാൻ തയ്യാറായിരിക്കണം, കാരണം വിശ്വാസവും പ്രവൃത്തികളും ഒരുമിച്ച് നടക്കുന്നു: പ്രാർത്ഥിച്ച ശേഷം, നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം ഉത്തരം നൽകുന്ന അവസരങ്ങളിൽ നാം അവന്റെ ഉപകരണമായിരിക്കണം.


6. ദൈവത്തിന്റെ ഇഷ്ടം നടക്കാനും അവന്റെ നാമം മഹത്വപ്പെടാനും നാം ആത്മാർത്ഥമായി ആഗ്രഹിക്കണം.


7.ആത്മാർത്ഥതയോടെ പ്രാർത്ഥിക്കണം: ഹൃദയത്തിൽ യാഥാർത്ഥ്യമില്ലാതെ കപടമായ പ്രകടനം നടത്തുന്ന നാട്യക്കാരെ ദൈവത്തിനു ദൂരെനിന്നറിയാം. എന്നാൽ സത്യത്തിൽ തന്നെ വിളിച്ചപേക്ഷിക്കുന്നവർക്ക്‌ ദൈവം എന്നും ഏറ്റവും സമീപസ്ഥാനായിരിക്കുമെന്ന് ഉറപ്പുള്ള വാഗ്ദാനമുണ്ട്....

6 views0 comments

Recent Posts

See All

ENCOURAGING THOUGHTS

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *Lessons from the life of Joseph - 8* _*"Finding Strength to...

ENCOURAGING THOUGHTS (Malayalam)

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°• ★ *യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 7* *_നിങ്ങൾ...

Encouraging Thoughts ( Tamil)

✨ *ஊக்கமளிக்கும் சிந்தனைகள்* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°• ★ *யோசேப்பின் வாழ்விலிருந்து கற்றுக்கொள்ளும் பாடம் -பாகம் 7*...

Comments


bottom of page