top of page

ബലഹീനതകൾ; ദൈവാനുഗ്രഹത്തിനുള്ള മാധ്യമം

Writer: kvnaveen834kvnaveen834

ഉല്പത്തി 29: 31

'ലേയാ അനിഷ്ട എന്ന യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു';

തീർത്തും നിർഭാഗ്യയായ ഒരു സ്ത്രീ. ഈ വാക്യം ശ്രദ്ധിക്കുന്നത് വരെ ലേയയെക്കുറിച്ചുള്ള എന്റെ തിരിച്ചറിവ് ഇതായിരുന്നു.

ഈ വേദഭാഗത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് നാം എല്ലാവരും അറിവുള്ളവരാണ്. ലേയയുടെ ജീവിതത്തെ ആകമാനം പരിശോധിച്ചാൽ നാം ചെന്നെത്തുന്നത് അവളുടെ ബലഹീനതകളിലും പരിമിതികളിലും ആയിരിക്കും. അവൾ സൗന്ദര്യവതി ആയിരുന്നില്ല, ഭർത്താവിനാൽ സ്നേഹിക്കപ്പെട്ടിരുന്നില്ല, വിലമതിക്കപ്പെട്ടിരുന്നില്ല ( ഉല്പത്തി 29:17). തന്റെ ചുറ്റുമുള്ളവരാൽ അവൾ അവഗണിക്കപ്പെട്ടിരുന്നു. യാക്കോബ് റാഹേലിനെ അധികം സ്നേഹിച്ചു. ഇക്കാര്യങ്ങൾ എല്ലാം ലേയയെ അങ്ങേയറ്റം ബലഹീനയാക്കിയിരുന്നു.

പക്ഷേ, ഇവിടെയാണ് ഈ വാക്യം പ്രസക്തമാകുന്നത്. ഇതേ ബലഹീനതകളാണ് അവളെ ദൈവാനുഗ്രഹത്തിന് പ്രാപ്തയാക്കുന്നതിന് മുഖാന്തരമായത്. അവളുടെ പരിമിതികൾ അവളെ അനുഗ്രഹീതയാക്കി.

പ്രിയ സഹോദരങ്ങളെ, നമ്മുടെ ലോക ജീവിതയാത്രയിലും, ജഡത്തിൽ ജീവിക്കുന്നവർ എന്ന നിലയിൽ അനേകം ബലഹീനതകളാലും പരിമിതികളാലും നാം ഭാരപ്പെടുന്നവരാണ്. ചിലപ്പോൾ നാം ആഗ്രഹിക്കത്തക്ക സൗന്ദര്യമോ ബുദ്ധിയോ വാക്‌ചാതുര്യമോ ഇല്ലാത്തവരായിരിക്കാം. മറ്റുള്ളവരാൽ അവഗണിക്കപ്പെടുന്നുണ്ടാകാം . മാനസികവും ശാരീരികവും സാമ്പത്തികവുമായ വിഷയങ്ങളാൽ ഭാരപ്പെടുന്നവരാകാം. ജഡത്തിന്റെ ബലഹീനതകൾ നമ്മെ തളർത്തുന്നുണ്ടാകാം....... അങ്ങനെ നാം അനുഭവിക്കുന്ന വ്യഥകളുടെ പട്ടിക വലുതാണ്. മനുഷ്യർ എന്ന നിലയിൽ നാം ഓരോരുത്തർക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബലഹീനതകൾ ഉണ്ട് എന്നത് സ്വാഭാവികമാണ്.

ഭാരപ്പടേണ്ട, ഇതാ ഒരു ആശ്വാസ ദൂത്. നമ്മുടെ ബലഹീനതകൾ എന്ത് തന്നെയാകട്ടെ. അവയെ അനുഗ്രഹങ്ങളാക്കി മാറ്റാൻ പ്രാപ്തനാണ് നമ്മുടെ ദൈവം. നാം ബലഹീനർ ആയതിനാൽ നമുക്ക് സന്തോഷിക്കാം. കാരണം, എത്രത്തോളം ബലഹീനതകൾ നമുക്കുണ്ടോ അത്രത്തോളം അധികമായിരിക്കും ദൈവാനുഗ്രഹവും കൃപയും. ബലഹീനതകളുടെ വൈഷ്യമ്യഘട്ടത്തിന്റെ നടുവിൽ വലയുമ്പോൾ നാം ചെയ്യേണ്ടത് ഇത്രമാത്രം. ബലഹീനതയിൽ തുണ നിൽക്കുന്ന ദൈവകൃപ പ്രാപിക്കാൻ നമ്മുടെ പിതാവിന്റെ അടുക്കൽ അണയുക. എന്താണോ നമ്മുടെ ഹൃദയത്തെ ഭരിക്കുന്നത്, എന്താണോ നാം അഭിമുഖീകരിക്കുന്നത് എല്ലാം അവിടുന്നോട് പറയുക. അവിടുന്ന് തന്റെ അത്യന്ത കൃപ നമ്മിൽ ചൊരിയും. അതെ, ദൈവകൃപ നമ്മുടെ ബലഹീനതകളെ അനുഗ്രഹങ്ങളായി മാറ്റുന്നതാണ്.

ചുരുക്കത്തിൽ:

💠 നമ്മുടെ ബലഹീനതകളെ മനസ്സിലാക്കുക, അംഗീകരിക്കുക, സമ്മതിക്കുക.

💠 നമ്മുടെ പരിമിതികളെ കർത്താവിനോട് തുറന്നു പറഞ്ഞു, ദൈവകൃപ സ്വായത്തമാക്കുക.

💠 നമ്മുടെ പ്രശ്നങ്ങൾ എത്രയും വലുതായിക്കോട്ടെ, നമ്മെ ദൈവമുമ്പിൽ സമർപ്പിച്ചാൽ അവയെല്ലാം അനുഗ്രഹങ്ങളായി മാറും.

🔹 ആശ്വാസ വചനം :

II കൊരിന്ത്യർ 12: 9

എന്റെ കൃപ നിനക്ക് മതി: എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞു വരുന്നു.

🙏🏻നന്ദി 🙏🏻

AUTHOR ✍✍✍✍✍✍

Sis Acsah Nelson

 
 
 

Recent Posts

See All

ENCOURAGING THOUGHTS

*✨ പ്രോത്സാഹനജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ★ *അവിടുന്നിന്റെ അനുഗ്രഹങ്ങൾ വിസ്മരിക്കരുത് !* നല്ല സമയങ്ങളിൽ...

Encouraging Thoughts

✨प्रेरणादायक विचार ✨ °•°•°•°•°•°•°•°•°•°•°•°•°•°•° ★ उनके उपकारों को न भूलो! हम अक्सर अच्छे समय में ईश्वर के आशीर्वादों का जश्न मनाते...

Encouraging Thoughts

*✨ പ്രോത്സാഹനജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ★ *അവിടുന്നിന്റെ അനുഗ്രഹങ്ങൾ വിസ്മരിക്കരുത് !* നല്ല സമയങ്ങളിൽ...

Hozzászólások


bottom of page