top of page

മച്ചിയായവളിൽ നിന്ന് അനുഗ്രഹീതയിലേക്ക്

🛑സാറയുടെ ജീവിതത്തിൽ നിന്നു ചില പാഠങ്ങൾ:

വേദപുസ്തകത്തിൽ നിന്ന് നാം സാറയെ കുറിച്ച് പഠിക്കുമ്പോൾ നമ്മുക്ക് പ്രഥമമായി മനസ്സിലാക്കുവാൻ കഴിയുന്ന കാര്യം അവൾ അബ്രാഹാമിന്റെ ഭാര്യയായിരുന്നു എന്നതും കുട്ടികളില്ലാതെ മച്ചിയായിരുന്നു എന്നതുമാണ്.

അക്കാലങ്ങളിൽ ഒരു കുഞ്ഞിനെ പ്രസവിച്ച് മാതാവാകുക എന്നത് വളരെ വലിയ അനുഗ്രഹമായി കരുതപ്പെട്ടിരുന്നു. അതിനാൽ മച്ചി എന്ന അവസ്ഥ അനുഭവിച്ചിരുന്ന സ്ത്രീകൾ സമൂഹത്തിൽ ഒരു ലജ്ജാ വിഷയമായിരുന്നു. ഒരു സ്ത്രീ മച്ചിയായി തുടരുന്നതിന്റെ കാരണം അവളിലുള്ള മറഞ്ഞിരിക്കുന്ന പാപങ്ങളുടെയോ തെറ്റുകളുടെയോ അന്തരഫലം ആണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു.

തത്തുല്യമായ വേദനയിലൂടെയും മാനസീക സംഘർഷങ്ങളിലൂടെയും സാറയും കടന്നു പോയി. മച്ചിയാണ് എന്ന ഒറ്റ കാരണത്താൽ അങ്ങേയറ്റം അപമാനവും നിന്ദയും അവൾക്ക് അനുഭവിക്കേണ്ടതായി വന്നു.

നമ്മുടെ ജീവിതങ്ങളിലും, ഇതേ വിധം നമ്മെ നിന്ദിതരും അപമാനിതരും ആക്കുന്ന ചില സംഗതികൾ ഉണ്ടായേക്കാം. എന്നാൽ അത് നമ്മുടെ ചെയ്തികളും പ്രവൃത്തികളും മുഖാന്തരം ആകണം എന്നില്ല. അന്ധരായി, വികലാംഗരായി, ബലഹീനരായി...... അങ്ങനെ പലവിധ ബാഹ്യമായ കുറവുകളോടെ ജനിക്കുന്നവർ ഉണ്ട്. അങ്ങനെ ജനിക്കുന്നതിനു പിന്നിൽ അവർക്കു യാതൊരു പങ്കും ഇല്ല. 'എന്തുകൊണ്ട് എന്റെ ജീവിതത്തിൽ ചില കാര്യങ്ങൾ ഈ വിധം ആയിരിക്കുന്നു?' എന്ന ചോദ്യം അലട്ടുന്നവരാണ് നിങ്ങൾ എങ്കിൽ സാറയുടെ ജീവിതം നിങ്ങൾക്ക് ഒരു തുറന്ന പുസ്തകമാണ്, വഴി കാട്ടിയാണ്.

സാറയുടെ ജീവിതത്തെ നാം ഉടനീളം ശ്രദ്ധിച്ചാൽ മച്ചിയായവൾ എന്ന് വിശേഷണത്തിൽ നിന്ന് എങ്ങനെ ദൈവം അവളെ അനുഗ്രഹീത എന്ന നാമവിശേഷണത്തിലേക്ക് കൊണ്ടു വന്നു എന്നു കാണാൻ കഴിയും. യിസ്ഹാക്കിനെ പ്രസവിച്ചതിലൂടെ ദൈവനാമം സാറയുടെ ജീവിതത്തിൽ മഹത്ത്വമെടുത്തു. അവൾ ജീവനുള്ള വർക്കെല്ലാം മാതാവായി. മാത്രമല്ല, അനേകം രാജാക്കന്മാർ അവളിൽ നിന്നും ഉത്ഭവിക്കപ്പെട്ടു. (ഉല്പത്തി 17:16)

ചില പ്രതികൂലങ്ങൾ, ചില മുള്ളുകൾ ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിക്കുന്നത് അവിടുത്തിന്റെ നാമമഹത്തത്തിനായി ആണ് എന്ന് നാം എപ്പോഴും ഓർമ്മിക്കണം. നാം അനുഭവിക്കുന്ന ഓരോരോ പ്രശ്നങ്ങളും ദൈവം അറിയുന്നതാണ്. നമ്മുടെ ബലഹീനതകളെ അവിടുന്ന് അറിയുന്നു. തീർച്ചയായും അവയെ അനുഗ്രഹങ്ങളാക്കുവാൻ നമ്മുടെ ദൈവം കഴിവുള്ളവനാണ്.

❇️ ഒരു സംക്ഷിപ്ത വീക്ഷണം:

💠 പിറുപിറുക്കുന്നതിനു പകരം നമ്മുക്കുള്ളവയെ ദൈവനാമ മഹത്ത്വത്തിനായി എങ്ങനെ ഉപയോഗിക്കാം എന്ന് വിശകലനം ചെയ്യാം.

💠 ദൈവത്തിൽ പൂർണ്ണമായും വിശ്വാസം അർപ്പിക്കാം. എല്ലാം നന്മയ്ക്കായി വ്യാപരിപ്പിക്കുന്നവനാണ് അവിടുന്ന് .

📖 ഇന്നത്തെ വേദഭാഗം📖

🔹റോമർ 8:28🔹

എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയ പ്രകാരം വിളിക്കപ്പെട്ടവർക്കു തന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

Author: Sis. Shincy Susan

 
 
 

Recent Posts

See All
Encouraging Thoughts

परीक्षा सहने वाला मनुष्य धन्य है!! जीवन में ऐसा कोई नहीं जिसके सामने प्रतिकूलताएँ और संकट न आए हों। प्रलोभन, चुनौतियाँ, संदेह के क्षण,...

 
 
 
Encouraging Thoughts

*Blessed is the one who remains steadfast under trial!* No soul is exempt from the adversities and hardships that life presents....

 
 
 
Encouraging Thoughts

പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ !! ജീവിതത്തിൽ പ്രതികൂലങ്ങളും, പ്രതിസന്ധികളും ഇല്ലാത്ത ആരുമില്ല. പ്രലോഭനങ്ങൾ, വെല്ലുവിളികൾ,...

 
 
 

Comments


bottom of page