top of page

യോസേഫിന്റെ ജീവിതത്തിൽ നിന്നുമുള്ള പാഠങ്ങൾ - 4

Writer's picture: kvnaveen834kvnaveen834

്രോത്സാഹന ചിന്തകൾ** 😁

°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•

★ യോസേഫിന്റെ ജീവിതത്തിൽ നിന്നുമുള്ള പാഠങ്ങൾ - 4

ഉത്തരവാദിത്വ ബോധമുള്ള രൂബേൻ

ഉൽപ്പത്തി 37: 20-30

_20 ഒരു ദുഷ്ട മൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം, അവന്റെ സ്വപ്നങ്ങൾ എന്താകുമെന്ന് നമുക്ക് കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

21 രൂബേൻ അതു കേട്ടിട്ട് :"നാം അവനു ജീവഹാനി വരുത്തരുത് " എന്നു പറഞ്ഞ് അവനെ അവരുടെ കയ്യിൽ നിന്നും വിടുവിച്ചു.

22 അവരുടെ കൈയിൽനിന്നു അവനെ വിടുവിച്ച് അപ്പന്റെ അടുക്കൽ കൊണ്ടുപോകണമെന്നു കരുതി കൊണ്ടു രൂബേൻ അവരോട്: രക്തം ചൊരിയരുത്, നിങ്ങൾ അവന്റെ മേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൽ എന്നു പറഞ്ഞു .

.....

25 അവർ ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ...

28 മിദ്യാന്യ കച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽ നിന്നും വലിച്ചു കയറ്റി യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിനു വിറ്റു.അവർ യോസേഫിനെ മിസ്രയീമിലേക്ക് കൊണ്ടുപോയി .

29 രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി,

30 സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ, ഞാൻ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു._

കുടുംബത്തിൽ ഉത്തരവാദിത്വങ്ങളുടെ ഭാരം യഥാർത്ഥമായി അറിഞ്ഞവനാണ് രൂബേൻ . അസൂയ മൂത്ത്, യോസേഫിനെ കൊല്ലുവാൻ സഹോദരന്മാർ ശ്രമിച്ചപ്പോൾ, രൂബേൻ അവിടെ ഇടപെട്ടു . പിന്നീട് രക്ഷിക്കാം എന്നുള്ള ഉദ്ദേശ്യത്തിൽ യോസേഫിനെ ഒരു കുഴിയിൽ ഇട്ടു കളയുവാൻ നിർദ്ദേശം കൊടുത്തു . ഈ പ്രവർത്തിയിലൂടെ പ്രകടമാകുന്നത് രൂബേന്റെ ഉത്തരവാദിത്വബോധവും സഹോദരനെ സംരക്ഷിക്കുന്നതിനുള്ള ആഗ്രഹവുമാണ് . പ്രതികൂലമായ പര്യവസ്ഥയിൽ ആയിരുന്നിട്ട് കൂടി സത്യത്തിനു വേണ്ടി നിലകൊള്ളുവാനുള്ള രൂബേന്റെ ശ്രമവും നേതൃപാടവവും നമുക്ക് മാതൃകയാക്കുവാൻ കഴിയുന്ന ഗുണങ്ങളാണ് .

തങ്ങളുടെ ക്രൂര കൃത്യത്തിന് ശേഷം യോസേഫിന്റെ സഹോദരന്മാർ ഭക്ഷണം കഴിക്കുമ്പോൾ അവിടെ രൂബേന്റെ സാന്നിധ്യം കാണുന്നില്ല. ഒരു കുറ്റബോധവും ഇല്ലാതെ മറ്റു സഹോദരന്മാർ അവിടെ ഭക്ഷണം കഴിക്കുമ്പോഴും രൂബേന്റെ അസാന്നിധ്യം സൂചിപ്പിക്കുന്നത് അവൻ അനുഭവിച്ച അസ്വസ്ഥതയും സഹോദരന്മാരുടെ പ്രവർത്തിയോടുള്ള വിയോജിപ്പും ആണ് . അൽപ്പനേരത്തേക്കെങ്കിലും തെറ്റായ സ്വാധീനങ്ങളിൽ നിന്നും, സഹോദരന്മാരുടെ അധാർമികമായ പ്രവർത്തികളിൽ നിന്നും രൂബേൻ അകലം പാലിച്ചു എന്ന് നമുക്ക് മനസ്സിലാക്കാം. പക്ഷേ സത്യം എന്തെന്ന് രൂബേൻ പിതാവിനെ അറിയിച്ചില്ല എന്നത് ഒരു ദുഃഖ സംഗതിയാണ് . ഒരു നിർണായക ഘട്ടത്തിൽ രൂബേൻ സന്നിഹിതനാകാതിരുന്നത്, ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടുന്ന സമയത്ത് കാണിക്കുന്ന അലസതകൾ മൂലം ഉണ്ടാകുന്ന പരിമിതികളെയും പരിണിത ഫലങ്ങളെയും ചൂണ്ടിക്കാണിക്കുന്നു .

രൂബേൻ പിന്നീട് തിരിച്ച് കുഴിയിൽ എത്തി യോസേഫിനെ കാണാനില്ല എന്നും, അവനെ മിദ്യാന കച്ചവടക്കാർക്ക് വിറ്റു എന്നും അറിയുമ്പോൾ ദുഃഖത്താൽ തന്റെ വസ്ത്രം കീറുന്നു.. വേദപുസ്തകത്തിൽ വസ്ത്രം കീറുക എന്ന പ്രവർത്തി സൂചിപ്പിക്കുന്നത് അതികഠിനമായ വേദനയെയും ഖേദത്തെയുമാണ് . തന്റെ സഹോദരനെ രക്ഷപ്പെടുത്തുവാനുള്ള തന്റെ ശ്രമം വിഫലമായതിന്റെ നഷ്ടബോധവും നിസ്സഹായവസ്ഥയും രൂബേൻ അനുഭവിക്കുന്നതായി നാം കാണുന്നു.

രു സംക്ഷിപ്ത വീക്ഷണം:**

¶ നാം ഉത്തരവാദിത്വബോധമുള്ളവരും, സത്യത്തിനു വേണ്ടി നിലകൊള്ളുന്നവരും, നമ്മുടെ ചുമതലയിൽ കീഴിലുള്ളവരെ സംരക്ഷിക്കുന്നവരും ആയിരിക്കണം.

¶ കൂട്ടിനാരുംഇല്ല എന്ന് വരികിലും തെറ്റായ കൂട്ടുകെട്ടുകൾക്കോ അധാർമിക പ്രവർത്തികൾക്കോ തുണ നിൽക്കരുത് .

📖 ഈ ദിനത്തെ വേദഭാഗം 📖

ങ്കീർത്തനങ്ങൾ 34: 14**

ദോഷം വിട്ടകന്നു ഗുണം ചെയ്യുക; സമാധാനം അന്വേഷിച്ചു പിന്തുടരുക.

🙏🙏🙏🙏🙏🙏🙏


Writer ::: Sis Shincy Jonathan

Translation:::Sis Acsah Nelson

Mission sagacity Volunteer

17 views0 comments

Recent Posts

See All

Encouraging Thoughts

हमारा जीवन विकास, चुनौतियों और परिवर्तन के क्षणों से भरी एक यात्रा है। जब हम बीते हुए दिनों की ओर मुड़कर देखते हैं, तो मन में रंगीन पल,...

Encouraging Thoughts

✨ *ஊக்கமளிக்கும் சிந்தனைகள் * 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ★ *மனிதனுக்கு கீழ்ப்படியாமல் தேவனுக்கு கீழ்ப்படிவது * ...

ENCOURAGING THOUGHTS

✨ *Encouraging thoughts* 😁 °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ★ *Obeying God by Disobeying Man* *Exodus 1:15-21* The story of the...

Comments


bottom of page