top of page

വെറും പാത്രം

2 Timothy 2:21("ഉടമസ്ഥന്നു ഉപയോഗവുമായി നല്ലവേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.")

നാം ഉപയോഗ ശൂന്യ മായ വെറും പാത്രം ആണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അഥവാ തോന്നാറുണ്ടോ? എങ്കിൽ കർത്താവു പറയുന്നു "എനിക്ക് നിന്നെ കൊണ്ട് ആവശ്യം ഉണ്ട് " എന്ന്.

നമുക്കറിയാം കർത്താവ് തന്റെ വാഹന മൃഗമാക്കിയത് പെൺ കഴുത യുടെ കുട്ടിയെയാണ്. ആരും ഒരിക്കലും കയറിയിട്ടില്ലാത്ത മൃഗം എന്ന് തിരുവചനത്തിൽ വായിക്കുന്നു. ഒരിക്കലും ആ കഴുതക്കുട്ടി ചിന്തിച്ചിട്ടുണ്ടാവില്ല ഇന്നലെ വരെ ഉപയോഗിക്കപ്പെടാത്ത താൻ ഇന്ന് ഉപയോഗ പാത്രമായി തീരും എന്ന്. കർത്താവ് തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, കർത്താവിനു അവയെ " ആവശ്യം ഉണ്ട് " എന്ന് പറയണം എന്ന് (Matthew 21:3). ആ കഴുതക്കുട്ടിയെ ദൈവം ഉപയോഗിച്ചു എങ്കിൽ നമ്മെ എത്ര അധികം. നമ്മെ ഓരോരുത്തരെയും കർത്താവ് ഉപയോഗപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. ഇന്ന് എന്നുള്ളത് കർത്താവ് നമുക്കായി ഒരുക്കിയിരിക്കുന്ന സമയമാണ്. വചനത്തിൽ പറയുന്നതു പോലെ ഉടമസ്ഥന് ഉപയോഗ മായ ഒരു മനപാത്രമായി നാം തീരേണ്ടത് ആവശ്യമാണ്. അതിനായി നാം നമ്മെ തന്നെ കർത്താവിൽ സമർപ്പിക്കാം. കർത്താവിന് നമ്മെ " ആവശ്യം ഉണ്ട് ". അവിടുന്ന് നമ്മെ ഉപയോഗിക്കുവാൻ വാഞ്ചിക്കുന്നു. അതിനായി കർത്താവ് നമ്മുടെ ഹൃദയത്തിന്റെ വാതിലിൽ മുട്ടി കൊണ്ടേയിരിക്കുന്നു, ആരെങ്കിലും ആ ഹൃദയ വാതിൽ തുറന്നാൽ അവനിലേക്ക്‌ വരുവാൻ കർത്താവ് ആഗ്രഹിക്കുന്നു. (Revelation 3:20 "ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും.") നമുക്ക് ആ കർത്താവിനായി ഹൃദയ വാതിൽ തുറക്കാം. നമ്മെ ഉപയോഗപ്പെടുത്താം. നാം ഒരു വെറും പാത്രമായി കിടക്കേണ്ടവരല്ല മറിച്ചു് നാം മനപാത്രമായി ഉടമസ്ഥന് ഉപയോഗപ്പെടേണ്ടവരാണ്. അതിനായി പ്രാർത്ഥിക്കാം, പ്രത്യാശിക്കാം ദൈവം അതിനായി നമ്മെ സഹായിക്കട്ടെ!

ദൈവ തിരുനാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ ! ആമേൻ !

Author: Sis. Reny Saji.

 
 
 

Recent Posts

See All
Encouraging Thoughts

परीक्षा सहने वाला मनुष्य धन्य है!! जीवन में ऐसा कोई नहीं जिसके सामने प्रतिकूलताएँ और संकट न आए हों। प्रलोभन, चुनौतियाँ, संदेह के क्षण,...

 
 
 
Encouraging Thoughts

*Blessed is the one who remains steadfast under trial!* No soul is exempt from the adversities and hardships that life presents....

 
 
 
Encouraging Thoughts

പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ !! ജീവിതത്തിൽ പ്രതികൂലങ്ങളും, പ്രതിസന്ധികളും ഇല്ലാത്ത ആരുമില്ല. പ്രലോഭനങ്ങൾ, വെല്ലുവിളികൾ,...

 
 
 

Comments


bottom of page