✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
*അരുമ നാഥൻ* 520
_
*ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.*
മർക്കൊസ് 7:37
മർക്കൊസിന്റെ സുവിശേഷത്തിലെ ഈ പ്രാരംഭ അദ്ധ്യായങ്ങളൊക്കെ വായിക്കുമ്പോൾ കാണുവാൻ കഴിയുന്ന ഒന്നാണ് കർത്താവ് രോഗികൾക്ക് സൗഖ്യം കൊടുക്കുന്നത്. പലരും സൗഖ്യം കർത്താവിനാൽ പ്രാപിക്കുന്നുണ്ട്. ആ കാലഘട്ടത്ത് ഒരിക്കലും സാധ്യമാകാതിരുന്ന, സൗഖ്യം ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ ജീവിച്ചിരുന്ന കുരുടർക്ക് ചെകിടർക്ക് ഊമർക്ക് കർത്താവ് പൂർണമായ സൗഖ്യം കൊടുക്കുന്നു. അത് അന്ന് അവിടെ ഉണ്ടായിരുന്ന ജനത്തിന് അത്യന്തം വിസ്മയം തന്നെയായിരുന്നു.
പ്രിയസ്നേഹിതരെ, _ഇന്ന് പല നിലകളിൽ ദൈവം നമ്മെ വിസ്മയപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. നാം ഒരിക്കൽ പോലും ചിന്തിക്കാത്ത വഴികളിലൂടെ അനുഗ്രഹത്തിന്റെ മാരിയിലൂടെ ദൈവം നമ്മെ കടത്തി വിടുമ്പോൾ അത് ആ അനുഗ്രഹം പ്രാപിക്കുന്ന ഓരോ വ്യക്തികളെ സംബന്ധിച്ച് വിസ്മയം തന്നെയാണ്. നമ്മെ അത്യന്തം വിസ്മയിപ്പിക്കുന്ന ദൈവത്തിൽ കൂടുതൽ നമുക്ക് ആശ്രയിക്കാം._
ദൈവം നമ്മെ സഹായിക്കട്ടെ.
✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
📞7306140027
Comments