top of page

സഭയും ശിക്ഷണവും

Writer: roshin rajanroshin rajan

ചോദ്യം :

ഒരു പ്രാദേശിക സഭ ശിക്ഷണ നടപടി ഒരു വിശ്വാസിയുടെ മേൽ സ്വീകരിക്കേണ്ടത് എപ്പോൾ?

ഉത്തരം :

1)ഒരു വിശ്വാസിയുടെ ജീവിതത്തിലെ സാക്ഷ്യം ഇല്ലായ്മ സഭയുടെ ആത്മീക നിലവാരത്തിനു യോഗ്യമല്ലാതെ വരുമ്പോൾ.

2) സദാചാരപരമായി വീഴ്ച സംഭവിക്കുമ്പോൾ

3)സഭയിൽ ഭിന്നതയോ ഗ്രൂപ്പിസമോ ഉണ്ടാക്കുമ്പോൾ

4) സഭയ്ക്ക് കീഴ്പ്പെടാതെ വരുമ്പോൾ

5) വിപരീദോപദേശം പഠിപ്പിക്കുമ്പോൾ



ചോദ്യം :

ഒരു വിശ്വാസിയുടെ ക്രമംകെട്ട പെരുമാറ്റങ്ങൾക്ക് ഒരു സ്ഥലം സഭ അദ്ദേഹത്തെ കൂട്ടായ്മയിൽ നിന്നും മാറ്റി നിർത്തിയാൽ അദ്ദേഹത്തെ മറ്റൊരു പ്രാദേശിക സഭ സ്വീകരിക്കാമോ?

ഉത്തരം :

സഭ ശിക്ഷണ നടപടികൾ കൈക്കൊള്ളുന്നത് തെറ്റ് ചെയ്യുന്നവൻ അനുതപിച്ച് കൂട്ടായ്മയിലേക്ക് മടങ്ങി വരുന്നതിനും പിന്നീട് സഭയെ അനുസരിച്ചു മുമ്പോട്ട് പോകേണ്ടതിനും സർവ്വോപരി ദൈവ നാമ മഹത്വത്തിനും, ശേഷം ഉള്ളവരുടെ ഭയത്തിനും വേണ്ടിയാണ് സഭ ശിക്ഷണം നടത്തുന്നത്. ഒരു സഭ മുടക്കിയ വ്യക്തിയെ മറ്റൊരു സഭ കൈക്കൊള്ളുമ്പോൾ ഒരു പ്രാദേശിക സഭയുടെ നിലപാടിനോട് കാണിക്കുന്ന അനാദരവും ദൈവത്തോട് കാണിക്കുന്ന അവിശ്വസ്ഥതയുമാണത്. കൂടാതെ തെറ്റ് ചെയ്തവൻ മാനസ്സാന്തരപ്പെടുവാനുള്ള അവസരം നശിപ്പിക്കുകയാണ്. അവന്റെ അകൃത്യത്തിന് പങ്കാളിത്തം ഏറ്റെടുക്കുന്ന പ്രവർത്തിയുമാണത്. രണ്ടുകൂട്ടരും ദൈവത്തിന്റെ ബാലാശിക്ഷയ്ക്ക് പാത്രീഭവിക്കും. അൽപ്പമെങ്കിലും ദൈവ ഭയമുള്ളവർ അങ്ങനെ ചെയ്യുകയില്ല.

അങ്ങനയുള്ള വ്യക്തിയെ മറ്റൊരു സഭ കൈക്കൊള്ളും മുമ്പേ അദ്ദേഹത്തിന്റെ മേൽ ആക്ഷൻ എടുത്ത സഭയിലെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചു കാര്യങ്ങൾ മനസ്സിലാക്കുക ആവശ്യമാണ്.


ചോദ്യം:

ഗൗരവമായ കാര്യങ്ങൾക്ക് മുടക്കിയ ഒരാളെ ഒന്നോ രണ്ടോ വ്യക്തികൾ അവരുടെ സ്ഥാപിത താൽപ്പര്യം അനുസരിച്ചു മറ്റൊരു സഭയിൽ സ്വീകരിച്ചാൽ ആ സഭ എന്ത് ചെയ്യണം?

ഉത്തരം :അദ്ദേഹം സഭാ കൂട്ടായ്മയിൽ വരേണ്ട എന്ന് പറയാൻ നമുക്ക് സാധിക്കയില്ല, എന്നാൽ സഭയുടെ ആത്മീക ശുഷ്‌റൂഷാ രംഗത്തേക്ക് അദ്ദേഹം വരുവാൻ പാടില്ല.


ചോദ്യം :

ഒരു വെക്തി ആരെല്ലാം ഉപദേശിച്ചാലും ആരെയും വക വെയ്ക്കാത്ത സ്വഭാവം ഉള്ള ആളെങ്കിൽ സഭ എന്ത് ചെയ്യണം?

ഉത്തരം :

സഭ അങ്ങനെയുള്ളവരെ കർത്താവിൽ ഭരമേൽപ്പിച്ചു മൗനമായിരിക്കുക. ദൈവത്തിന്റെ സഭയെ നശിപ്പിക്കുന്നവരെ ദൈവം നശിപ്പിക്കും എന്ന് വെക്തമായി ബൈബിൾ പറയുന്നു.


ചോദ്യം :

സഭയിൽ ഇങ്ങനെയുള്ളവരെ കൈക്കൊള്ളുവാൻ പ്രേത്യേക താൽപ്പര്യം കാണിക്കുന്നവരോട് നമുക്കുള്ള മനോഭാവം എന്തായിരിക്കണം?

ഉത്തരം :

അങ്ങനെയുള്ളവരെ ദൈവ വചനം കൊണ്ട് ബുദ്ധിയുപദേശിക്കുക. കൈക്കൊള്ളൂന്നില്ല എങ്കിൽ അവരെയും ദൈവം സന്നിധിയിൽ ഭരമേൽപ്പിക്കുക. ദൈവത്തിന്റെ സഭയെ മലിനമാക്കുവാൻ കൂട്ട് നിൽക്കുന്നവർക്ക് ദൈവംതന്റെ സമയത്ത് തക്ക ശിക്ഷ നൽകും അത് വിവിധ നിലകളിൽ ആയിരിക്കാം. ചിലപ്പോൾ രോഗം, ചിലപ്പോൾ മാനനഷ്ടം, അപവാദം, മാനസിക സമ്മർദ്ദങ്ങൾ, കുടുംബ ജീവിതത്തിലെ പ്രേശ്നങ്ങൾ, മക്കളുടെ ജീവിതത്തിൽ അപരിഹാര്യമായ ദോഷങ്ങൾ ഇങ്ങനെ പല വിധത്തിൽ ആകാം.


ചോദ്യം :

മുടക്കപ്പെട്ടവരെ കൂട്ടി സഹകരിപ്പിച്ചു പോകുന്നത് വേറെ ആടോടെങ്കിലും ഉള്ള വെക്തി വൈയ്രാഗ്യത്തിൽ നിന്നും പ്രതികാര ബുദ്ധിയുയോടെ ആണെങ്കിൽ എന്ത് ചെയ്യണം?

ഉത്തരം, എന്ത് ചെയ്യാൻ? നാം വല്ലതും ചെയ്യുന്നതിനേക്കാൾ ദൈവം തന്റെ രക്തത്തിന്റെ സമ്പാദ്യ മായ സഭയുടെ കാര്യം നോക്കട്ടെ എന്ന് കരുതി മുമ്പോട്ട് പോകുക. ഇന്നുവരെ ദൈവ സഭയിൽ അനാത്മീകമായ നിലയിൽ അധികാരം കൈകടത്തുകയോ, ദൈവമക്കളെ മാനസികമായി ഉപദ്രവിക്കുകയോ ചെയ്തിട്ടുള്ള ആർക്കും ശുഭകരമായ ഒരു അന്ത്യം ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല. എത്ര സംഭവങ്ങൾ നാം ഓരോരുത്തരും നമ്മുടെ കണ്ണുകൾ കൊണ്ട് കണ്ടിട്ടുണ്ട്.


ചോദ്യം :

മുടക്കപ്പെട്ടവൻ മറ്റൊരു സഭയിൽ മൂപ്പനോ ഉപദേശിയോ ആകാമോ?

ഉത്തരം :

ജീവിതത്തിലോ, സഭയിലോ മാതൃക അല്ലാത്തത് കൊണ്ടല്ലേ ഒരു സഭ നടപടി എടുക്കുന്നത്. അങ്ങനെ സാക്ഷ്യം ഇല്ലാത്തവർ ആ വിധ ശുഷ്‌റൂഷകൾ സ്വയം ഏറ്റെടുത്താൽ, അത് ശാപത്തിന് മാത്രമേ ഭവിക്കയുള്ളു. ആദ്യം സ്വയം നന്നാകുക പിന്നെ മറ്യുള്ളവരെ ഉപദേശിക്കുക.


ചോദ്യം :

മുൻകാലങ്ങളിൽ വിശ്വാസിയായ ശേഷം മോശപ്പെട്ട നിലയിൽ ജീവിച്ചതായി പൊതുവെ ആളുകൾക്കു ബോധ്യമുള്ളവർ അതൊക്ക നിർത്തി മുമ്പോട്ട് വന്നാൽ അവർക്ക് മൂപ്പൻ ആകാമോ?

ഉത്തരം :

മൂപ്പനോ ശുഷ്‌റൂഷകനോ ആകുകയോ ആക്കുകയോ അല്ല ദൈവം നിയമിക്കയാണ്.ഒരാളെ മൂപ്പനോ സുവിശേഷകനോആയി നിയമിക്കുവാൻ സഭയ്ക്കോ, വ്യക്തികൾക്കോ അനുവാദമില്ല. അനുവദിക്കപ്പെടാത്തത് ആരെങ്കിലും ചെയ്യുന്നു എങ്കിൽ ദൈവസന്നിധിയിൽ അവർ അന്യഗ്നി കത്തിക്കുകയാണ് ചെയ്യുന്നത്. അന്യഗ്നി കത്തിക്കുന്നവർക്കുള്ള അനുഭവം ബൈബിൾ പറയുന്നുണ്ടല്ലോ?ദൈവം നിയമിക്കുന്നവർക്ക് വചനം നിർദ്ദേശിക്കുന്ന യോഗ്യതകൾ ഉണ്ടാവും. ഇല്ലാത്തവർ സ്വയം അവ ഏറ്റെടുത്ത് ദൈവ ശാപം വാങ്ങുവാൻ അവസരം ഉണ്ടാക്കാതെയിരിക്കുക. അതാണ്‌ നല്ലത്.


ചോദ്യം :

ഇക്കാലത്തു സഭകളിൽ ശിക്ഷണം സാധിക്കായില്ലേ :

ഉത്തരം :

പലപ്പോഴും സാധിക്കുന്നില്ല. ശിക്ഷണത്തിന് യോഗ്യരായവർ തന്നെ അധികാര സ്ഥാനത്തു വന്നാൽ ആർക്കു ആരെ ശിക്ഷിക്കാൻ കഴിയും. അതുകൊണ്ടാണ് മിക്ക പ്രാദേശിക സഭകളും ദൈവ തേജസ്സ് അന്യപ്പെട്ട നിലയിൽ ഇക്കാലത്തു കാണപ്പെടുന്നത്.

ചോദ്യം

ഈ സാഹചര്യത്തിന് ഉള്ള പരിഹാരം എന്താണ് :

ഉത്തരം:

സഭ ദൈവത്തിന്റെ ആലയവും അതിലെ ശുഷ്‌റൂഷകൾ ദൈവത്താൽ നിയോഗിക്കപ്പെട്ടവർ മാത്രം ചെയ്യുന്നതും, യഥാർത്ഥ വീണ്ടും ജനനം പ്രാപിച്ചു വചനത്തിന് കീഴ്പ്പെട്ടു അനുസരിക്കുന്നവരായി സഭയിൽ ആയിരിക്കുക എന്നത് മാത്രമാണ് സഭ ഐശ്വര്യമായി മുമ്പോട്ട് പോകുവാനുള്ള ഏക മാർഗ്ഗം. ഇപ്പോൾ അത് കഴിയാത്തതിന്റെ കാരണം തങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങൾക്ക് വേണ്ടി വിശ്വാസികൾ സഭ ഉപയോഗിക്കുന്നു എന്നുള്ളതുകൊണ്ടാണ്. അങ്ങനെയായാൽ സഭ നന്നായി കൊണ്ട് പോകുക പ്രയാസമാണ്. ദൈവത്തിന് മാത്രമേ ശ്വാശ്വതമായ പരിഹാരം ഉണ്ടാക്കാൻ കഴികയുള്ളു.

 
 
 

Recent Posts

See All

ENCOURAGING THOUGHTS

*✨ പ്രോത്സാഹനജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ★ *അവിടുന്നിന്റെ അനുഗ്രഹങ്ങൾ വിസ്മരിക്കരുത് !* നല്ല സമയങ്ങളിൽ...

Encouraging Thoughts

✨प्रेरणादायक विचार ✨ °•°•°•°•°•°•°•°•°•°•°•°•°•°•° ★ उनके उपकारों को न भूलो! हम अक्सर अच्छे समय में ईश्वर के आशीर्वादों का जश्न मनाते...

Encouraging Thoughts

*✨ പ്രോത്സാഹനജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ★ *അവിടുന്നിന്റെ അനുഗ്രഹങ്ങൾ വിസ്മരിക്കരുത് !* നല്ല സമയങ്ങളിൽ...

Comentarios


bottom of page