top of page

സഭയിൽ പാലിക്കേണ്ട സാമാന്യ മര്യാദകൾ*

Writer: roshin rajanroshin rajan


1. ആരാധനക്ക് വരിക.


അതീവ പ്രാധാന്യമുളള വിഷയമില്ലെങ്കിൽ ഒരിക്കലും ആരാധന മുടക്കരുത്. ജോർജ്ജ് വാഷിംങ്ങ്‌ടനെക്കുറിച്ച് അദ്ദേഹത്തിന്റെ പാസ്റ്റർ പറഞ്ഞത് : " ഒരു തരത്തിലുള്ള ബന്ധങ്ങളും അദ്ദേഹത്തെ ആരാധനയിൽ നിന്ന് അകറ്റിയിരുന്നില്ല. " എന്നാണ്


2.നേരത്തെ വരിക.


അവസാന നിമിഷം ആരാധനക്കായി പാഞ്ഞ് വരുന്നത് ശരിയായി ആരാധിക്കാൻ സഹായമാവില്ല.


3.സകുടുംബം വരിക.


സഭാരാധന എന്നത് പ്രതിനിധികളെ മാത്രമയക്കുന്ന സമ്മേളനമല്ല


4.ആലയത്തിന്റെ മുൻ നിരയിൽ വന്നിരിക്കുക.


ആലയത്തിലെ പുറകിലെ ഇരിപ്പിടങ്ങൾ താമസിച്ച് വരുന്നവർക്കും , പിൻമാറ്റക്കാർക്കും , കൊച്ചുകുട്ടികളുടെ അമ്മമാർക്കും വേണ്ടി വിട്ടു കൊടുക്കുക.


5.ഭക്തിയോടെ ആയിരിക്കുക.


സഭ ഒരിക്കലും സിനിമാശാലയോ.വിനോദ സ്ഥലമോ അല്ല.. നിങ്ങൾ ദൈവത്തെ അരാധിപ്പാൻ വന്നതാണ് , മറിച്ച് കൊച്ചുവർത്തമാനം പറയാനോ, ചാരിക്കിടക്കാനോ , ഉറങ്ങാനോ അല്ല.. ആരാധനസ്ഥലത്ത് നമ്മുടെ ആഴ മായ ഭക്തി ബഹുമാനങ്ങൾ ഉണ്ടാകേണ്ടതാണ്.


6.പുതുതായി ഒരാൾ ആരാധനയിൽ വന്നാൽ, ആരാധിപ്പാൻ അവർക്ക് പ്രചോദനമായിരിക്കുക.


അവർക്ക് വേദപുസ്തകം ഇല്ലെങ്കിൽ നിങ്ങളുടെത് അവരുമായി പങ്ക് വയ്ക്കുക. നിങ്ങൾ നന്നായി പാടുക , ആരാധനയിൽ സജീവമായിരിക്കുക, ഒരിക്കലും വെറുതെ അലസമായി ഇരിക്കരുത്.

7. എല്ലായ്പ്പോഴും - ഓർക്കുക..

പുതുതായി വരുന്നവർ സഭാംഗ ങ്ങളുടെ അതിഥിയാണ്..


നമ്മുടെ ഭവനത്തിൽ അവർ വന്നാൽ എങ്ങിനെയോ അവ്വണ്ണം അവരെ സ്വീകരിരിക്കുക.


8. ഒരു നല്ല സ്ത്രോത്ര വഴിപാട് അർപ്പിക്കുക.


സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.. സൗജന്യമായി നിങ്ങൾക്കും ലഭിച്ചതല്ലേ!


9.സഭക്ക് തീ പിടിച്ചാലെന്നോണം ആശീർവാദത്തിന് ശേഷം തിരക്ക് കൂട്ടി വാതിൽക്കലേക്ക് ഓടരുത്.

സംസാരിക്കുക, സംസാരിക്കാൻ കാത്ത് നിൽക്കുക. സൗഹാർദ പരമായി സംസാരിക്കുക.


10. സഭ ശരിയല്ല എന്ന് പറഞ്ഞ് സഭയിൽ നിന്ന് അകന്ന് നിൽക്കരുത്..


നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു പൂർണ്ണതയുള്ള സഭയിൽ നിങ്ങളെപ്പോലെ ഒരാൾ ഉണ്ടാവില്ല. ,നിങ്ങൾ തികച്ചു ഒറ്റപ്പെട്ടവനായിരിക്കും.

Pr.Suman Abraham Itty

 
 
 

Recent Posts

See All

Encouraging Thoughts

ഓരോന്നിനും ഓരോ സമയമുണ്ട് ജീവിതത്തിൽ എല്ലാറ്റിനും ഓരോ സമയമുണ്ട്. സന്തോഷത്തിന്, സങ്കടത്തിന്, ഉയർച്ചയ്ക്ക്, താഴ്ചയ്ക്ക്, വെല്ലുവിളികൾക്ക്,...

ENCOURAGING THOUGHTS

*✨ പ്രോത്സാഹനജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ★ *അവിടുന്നിന്റെ അനുഗ്രഹങ്ങൾ വിസ്മരിക്കരുത് !* നല്ല സമയങ്ങളിൽ...

Encouraging Thoughts

✨प्रेरणादायक विचार ✨ °•°•°•°•°•°•°•°•°•°•°•°•°•°•° ★ उनके उपकारों को न भूलो! हम अक्सर अच्छे समय में ईश्वर के आशीर्वादों का जश्न मनाते...

Comments


bottom of page