✨🥰✨*
" അപേക്ഷിക്കുവിൻ...എന്നാൽ നിങ്ങൾക്ക് ലഭിക്കും..." - യോഹന്നാൻ 16:24
നമ്മുടെ സ്വർഗീയ പിതാവിന്റെ വാക്കുകളാണിവ . അതിൽ തന്നെ ഒരു വേറിട്ട സൗന്ദര്യത്തെ ആഗിരണം ചെയ്തിട്ടുള്ള വാക്കുകൾ. എത്ര കടുത്ത നിരാശയുടെ മദ്ധ്യയും, പ്രതീക്ഷയും അർത്ഥവും സമ്മാനിക്കുന്നവ .... ക്ഷുഭിതമായ തിരയിളക്കത്തിന്റെ നടുവിലും ആശ്വാസമായി നിലകൊള്ളുന്നവ . അതെ, നമ്മുടെ അഭ്യൂദയകാംക്ഷിയായ സ്വർഗ്ഗീയപിതാവ് നമ്മുടെ ആവശ്യങ്ങളെയും ഹൃദയത്തിന്റെ ആഗ്രഹങ്ങളെയും അറിയുന്നു. നിസ്സാരമായവയെയും, ഘനമായവയെയും.
പലപ്പോഴും ആദ്യം സൂചിപ്പിച്ചിരിക്കുന്ന വാക്കുകളിൽ മാത്രം ഉടക്കി നിന്ന്, നാം അതിനോട് ചേർന്നുള്ള നിബന്ധനയെ അവഗണിക്കാറുണ്ട്. അതെ, അതിയായ ഗൗരവമേറിയ രണ്ടു വാക്കുകൾ. അവയാണ് 'എന്റെ നാമത്തിൽ' അഥവാ 'പിതാവിന്റെ നാമ മഹത്വത്തിനു വേണ്ടി' എന്നുള്ളവ . ഈ ഭാഗം ചിലപ്പോഴെങ്കിലും നമ്മെ നിരുത്സാഹപ്പെടുത്താറുണ്ട് . കാരണം നമ്മെ ക്കുറിച്ചുള്ള ദൈവീകഹിതവും നമ്മുടെ ആവശ്യങ്ങളും ഒരുമിച്ചു പോവുകയില്ല എന്നൊരു ധാരണ നമ്മുക്ക് പൊതുവേ ഉണ്ട്, വിശേഷാൽ ഭൗതികമായ ആവശ്യങ്ങളുടെ കാര്യത്തിൽ.
പക്ഷേ, നമുക്ക് ആശ്വാസത്തിനുള്ള വകയുണ്ട്. അതെന്തെന്നാൽ നാം അവിടുന്നിന്റെ പ്രിയ മക്കളാണ് എന്നതാണ്. അതുകൊണ്ടുതന്നെ നമ്മുടെ ആത്മീയ യാത്ര എന്നത് ദൈവത്തെ ഓരോ ദിവസവും കൂടുതൽ അറിഞ്ഞു കൊണ്ടുള്ളത് ആയിരിക്കണം. അങ്ങനെ കൂടുതലായി അറിയുമ്പോൾ നമ്മുടെ ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും ഒരു സമൂല പരിവർത്തനം നടക്കുന്നു. നാം എന്ത് ആഗ്രഹിച്ചാലും അത് ദൈവനാമ മഹത്വത്തിനായി എന്ന നിലയിലേക്ക് ഏകീകരിക്കുന്ന ഒരു അത്ഭുതമാറ്റം സംഭവിക്കും. അതിലൂടെ നമ്മുടെ പ്രാർത്ഥനയും, പിതാവിൽ നിന്നുള്ള അതിന്റെ ഉത്തരവും സംയുക്തമാകുന്ന ഒരു ധന്യമായ സമ്മേളനത്തിന് നാം സാക്ഷ്യം വഹിക്കും.
അതുകൊണ്ട് പ്രിയ സഹോദരങ്ങളെ ,
നമുക്ക് ഈ പിതാവിനെ ഓരോ ദിവസവും കൂടുതലായി അറിയാം. നമ്മുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും ദൈവനാമ മഹത്വത്തിനായി രൂപാന്തരപ്പെടുത്താം. അതിലൂടെ ഓരോ പ്രാർത്ഥനയും ദൈവത്തോടുള്ള നിറഞ്ഞ നന്ദി ഉളളവാക്കുന്ന മാധ്യമങ്ങളായി മാറട്ടെ.ദൈവവുമൊത്തുള്ള ഈ മധുര കൂട്ടായ്മയുടെ യാത്ര അനുദിനം വർദ്ധിക്കട്ടെ .
ദൈവം തുടർന്നും താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ....
🙏☺️🙏
Writer- Sis Acsah Nelson
Mission sagacity Volunteer
Comments