✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
*അരുമ നാഥൻ* 517
_
*അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.*
മർക്കൊ. 5:18
ഏകദേശം 2000ൽ അധികം ഭൂതങ്ങൾ ബാധിച്ച മനുഷ്യൻ കർത്താവിന്റെ അടുക്കൽ വന്നപ്പോൾ അവനു സൗഖ്യം ലഭിക്കുകയും അവന്റെ ജീവിതത്തിൽ വന്ന വലിയൊരു മാറ്റവുമാണ് ഇവിടെ വായിക്കുവാൻ കഴിയുന്നത്. 2000ൽ അധികം ഭൂതങ്ങളെ വഹിച്ചു പോയ്കൊണ്ടിരുന്ന മനുഷ്യൻ കർത്താവിന്റെ അടുക്കൽ വന്നപ്പോൾ ലോകത്തിലെ ചങ്ങലകൾ കൊണ്ടോ വിലങ്ങുകൾ കൊണ്ടോ ബന്ധിച്ചപ്പോൾ കിട്ടാതെ ഇരുന്ന ശാന്തത ഉണ്ടാകുവാൻ ഇടയായി. കല്ലറകളിലും മലകളിലും പാറപ്പിളർപ്പുകളിലും പാർക്കുവാൻ ആഗ്രഹിച്ചവൻ കർത്താവിനോട് കൂടെ പോകുവാൻ ആഗ്രഹിക്കുന്നു.
പ്രിയസ്നേഹിതരെ, _കർത്താവിന്റെ അടുക്കൽ വന്നപ്പോൾ കിട്ടിയ സന്തോഷവും സമാധാനവും ശാന്തതയും വേറെ ഒന്നിൽ നിന്നും നമുക്ക് ലഭിച്ചിരുന്നില്ല. നമുക്ക് ഇന്ന് ക്രിസ്തുവിൽ ശാന്തത ഉണ്ട്. ക്രിസ്തുവിനോട് ചേർന്നിരിക്കുമ്പോൾ ഇന്ന് നാം സന്തോഷം അനുഭവിക്കുകയാണ്. സുബോധം വന്നപ്പോൾ കർത്താവിനോട് കൂടെ പോകുവാൻ ആഗ്രഹിച്ച ആ മനുഷ്യനുണ്ടായ ആഗ്രഹം നമുക്കു ഇന്ന് ഉണ്ടാകട്ടെ._
ദൈവം നമ്മെ സഹായിക്കട്ടെ.
✍️✍️𝑺𝒂𝒎𝒖𝒆𝒍 𝑨𝒓𝒂𝒌𝒖𝒛𝒉𝒂
📞7306140027
Comments