🟥സാറയുടെ ജീവിതത്തിൽ നിന്നും ചില ആത്മീക പാഠങ്ങൾ
--------------------------
*
ഉൽപ്പത്തി:12:1-5
v1 ) യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിത്യഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയൊരു ജാതിയാക്കും ; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും ;നീ ഒരു അനുഗ്രഹമായിരിക്കും..
v5) അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും ....... പുറപ്പെട്ട് കനാൻ ദേശത്ത് എത്തി.
ഇത് നമ്മുക്ക് വിശ്വാസ്യമാണോ?
ദൈവം കാണിച്ചുതരും എന്നു പറഞ്ഞ ദേശത്തേക്കു പോകുവാൻ അബ്രാമിനോട് പറയുന്നു. അബ്രാം ദൈവത്തെ വിശ്വസി ക്കയും ആശ്രയിക്കുകയും ആ ദേശത്തേക്കു പോകുവാൻ ഒരുങ്ങുകയും ചെയ്യുന്നു. ഈ സന്ദർഭത്തിൽ സാറയുടെ പ്രതികരണം എന്തായിരുന്നു?
താൻ പോകുന്ന ദേശത്തിന്റെ പേരോ, എങ്ങോട്ടാണ് പോകുന്നതെന്നോ അവൾ അജ്ഞയായിരുന്നെങ്കില്ലും അവൾ അബ്രാമിനോടു കൂടെ പോകുവാൻ സന്നദ്ധയായിരുന്നു. ഈ പ്രതികരണം സാറയുടെ അനുസരണാശീലത്തെ വ്യക്തമാക്കുന്നു.
ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നതും ഈ ഗുണവിശേഷമാണ്.
' അനുസരണം'.
ആദിയിൽ ഏദൻ തോട്ടത്തിൽ വച്ച് ദൈവവും മനുഷ്യനും ആയുള്ള ബന്ധം വിഛേദിക്കപ്പെട്ടതിന്റെ മൂലകാരണം അനുസരണക്കേടായിരുന്നു. ആന്മീകമായും ഭൗമീകമായും നമ്മെ ദൈവത്തിൽ നിന്നും അകറ്റിയത് അനുസരണക്കേട് എന്ന പാപമായിരുന്നു.
ഈ അനുസരണക്കേടിന് പിന്നിലുള്ള കാരണം അവരുടെ അവിശ്വാസം ആയിരുന്നു. എതിർ ചോദ്യം ഉതിർക്കാത്തെ അനുസരിക്കുക, വിശ്വസിക്കുക എന്നത് വളരെ പ്രാധാന്യമേറിയ വിഷയമാണ്.
✅ ദൈവത്തെ അനുസരിക്കുക( അവിടുന്നിന്റെ കല്പനകളെ)
✅ നമ്മുടെ മാതാപിതാക്കളെയും മുതിർന്നവരെയും അനുസരിക്കുക.
സാറയെ അനുസരശീലമുള്ളവൾ ആക്കി തീർത്ത പ്രധാനഘടകം അവളുടെ വിശ്വാസമായിരുന്നു. അനുസരണമുള്ളവർ ആകുന്നതിന് വിശ്വാസം അത്യന്താപേക്ഷിതമാണ്. അവൾക്ക് തന്റെ ഭർത്താവിലും അതിലുപരിയായി തങ്ങളെ ഇതു വരെ വഴി നടത്തിയ ദൈവത്തിലും വിശ്വാസമുണ്ടായിരുന്നു. ദൈവത്തിൽ സാറ
ആശ്രയിച്ചു.
🛑 ഒരു സംക്ഷിപ്ത വീക്ഷണം:-
💠 ദൈവത്തെ അനുസരിച്ച്, അവിടുന്നിന്റെ കല്പനകളെ പ്രമാണിക്കുക.
💠 നമ്മുടെ മാതാപിതാക്കന്മാരെയും മുതിർന്ന വരെയും അനുസരിക്കുക.(പിറുപിറുക്കയോ മറുവാക്ക് പറയുകയോ ചെയ്യാതെ )
💠 ദൈവത്തിൽ ആശ്രയിക്കുക.
അവിടുന്നിൽ വിശ്വസിക്കുക.
അടുത്ത ചുവട് എവിടെ പതിപ്പിക്കണം എന്നറിയാതെ ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ, ദൈവത്തോട് ചോദിക്കുക. നാം ദൈവത്തിൽ ആശ്രയിച്ച് , അവിടുന്നിൽ വിശ്വസിച്ചാൽ തീർച്ചയായും ഇനിയെന്ത് എന്ന് നമുക്ക് തെളിവാകും.
ഈ ദിനത്തെ വേദഭാഗം:
📖 എഫെസ്യർ 6:1-3📖
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ. "നിനക്കു നന്മ ഉണ്ടാക്കുവാനും നീ ഭൂമിയിൽ ദീർഘായുപ്പോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക" എന്നതു വാഗ്ദത്തത്തോടു കൂടിയ ആദ്യ കല്പന ആകുന്നു.
Comentarios