top of page

സാറാ, അനുസരണ ശീലയായ ഭാര്യ - ഭാഗം 2

🟪സാറയുടെ ജീവിതത്തിൽ നിന്നും ചില പാഠങ്ങൾ

👩‍🦳

⭐ഉല്പത്തി 12:10-20

vs10 ദേശത്തു ക്ഷാമം ഉണ്ടായി ; ദേശത്തു ക്ഷാമം കഠിനമായി തീർന്നതു കൊണ്ട് അബ്രാം മിസ്രയീമിൽ ചെന്നു പാർപ്പാൻ അവിടേക്കു പോയി.

vs11 മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞത്: ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്നു ഞാൻ അറിയുന്നു.

vs12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ: ഇവൾ അവന്റെ ഭാര്യ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.

vs 13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മ വരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും.

vs14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്ന് മിസ്രയീമ്യർ കണ്ടു.

vs15 ഫറവോന്റെ പ്രഭുക്കൻമാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു;

സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടി വന്നു

vs16 അവളുടെ നിമിത്തം അവൻ അബ്രാമിന് നന്മ ചെയ്തു. അവന് ആടുമാടുകളും ആൺ കഴുതകളും ദാസൻമാരും ദാസിമാരും പെൺ കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.

vs17 അബ്രാമിന്റെ ഭാര്യമായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ഭണ്ഡിപ്പിച്ചു.

vs18 അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോട് ഈ ചെയ്തത് എന്ത്? ഇവൾ നിന്റെ

ഭാര്യയെന്ന് എന്നെ അറിയിക്കാഞ്ഞത് എന്ത്?

vs19 അവൾ എന്റെ സഹോദരിയെന്ന് എന്തിന് പറഞ്ഞു?

ഞാൻ അവളെ ഭാര്യ യായിട്ട് ഇടുപ്പാൻ സംഗതി വന്നു പോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടുപോക എന്ന് പറഞ്ഞു.

vs20 ഫറവോൻ അവളെക്കുറിച്ച് തന്റെ ആളുകളോട് കൽപ്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും

അവനുള്ള സകലവുമായി പറഞ്ഞയച്ചു.

ഈ ഭാഗത്ത് നമ്മുക്ക് കാണാൻ സാധിക്കുന്നത് സാറാ സൗന്ദര്യ രൂപിണി ആയതിനാലും അവൾ മുഖാന്തരം തനിക്ക് ആപത്തുകൾ സംഭവിക്കാതിരിക്കാനും സാറാ തന്റെ സഹോദരിയാണെന്ന് പറയുവാൻ അബ്രാഹാം സാറയോട് ആവശ്യപ്പെടുന്നു . താൻ വിശ്വസിച്ച തന്റെ സ്വന്തം ഭർത്താവ് ഇങ്ങനെയൊരു അദ്യർത്ഥന ഉന്നയിച്ചത് സാറയിൽ വലിയ ഹൃദയ വേദന ഉളവാക്കി.

എന്നിരുന്നാലും സാറാ ആ ആവശ്യത്തെ ഹൃദയപൂർവം അനുസരിച്ചു.

തുടർന്നുള്ള ഭാഗങ്ങളിൽ നമ്മുക്ക് കാണാൻ സാധിക്കും, ദൈവം എങ്ങനെ സാറയെ പരിപാലിച്ചു എന്ന് . ഈ സംഭവം നമ്മുക്ക് ഒരു ഓർമപ്പെടുത്തൽ ആണ് . നാം സ്നേഹിക്കുന്ന

പ്രിയപ്പട്ടവർ അവരുടെ നന്മയ്ക്കായി നമ്മെ ഉപേക്ഷിക്കാൻ ശ്രമിക്കുന്ന ഇത്തരം സംഭവങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടാകാം.

എന്നാൽ ഇതിന്റെ മധ്യത്തിൽ നാം ഓർക്കേണ്ടുന്ന ഒരു വസ്തുത ഉണ്ട്, നമ്മുടെ ആശ്രയം നാം ദൈവത്തിൽ അർപ്പിച്ചാൽ അവിടുന്ന് നമ്മെ കാക്കും. നമ്മെ കൈവിടാത്ത , ഉപേക്ഷിക്കാതെ , നാം ചിന്തിക്കപ്പോലും ചെയ്യാത്ത വഴികളിലൂടെ നമ്മെ വിടുവിക്കുന്ന ദൈവമാണ് അവിടുന്ന് .

ഒരു സംക്ഷിപ്ത വീക്ഷണം:

* അനുസരണ ശീലമുള്ളവരായിരിക്കുക.

* നമ്മുടെ

പ്രിയപ്പെട്ടവരോ , മിത്രങ്ങളോ നമ്മെ കൈവിട്ടാൽ നിരാശരാകേണ്ട . നമ്മെ കൈവിടാത്ത, ഉപേക്ഷിക്കാത്ത ഒരു ദൈവം നമ്മുക്കായി ജീവിക്കുന്നു.

* നമ്മുടെ വിടുതലിനായി ദൈവത്തിൽ ആശ്രയിക്കയും അവിടുന്നിൽ വിശ്വസിക്കയും ചെയ്യുക.

♦️ഈ ദിനത്തെ വേദഭാഗങ്ങൾ

💠ആവർ. 31:8

യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.

💠 1 പത്രോ.5:7

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ

ഇട്ടുകൊൾവിൻ .


Author ✍️ Sis.Shincy Susan

 
 
 

Recent Posts

See All
Encouraging Thoughts

"விசுவாசம் அதுதானே எல்லாம்?" நாம் இந்த உலகில் வாழும் போது, அது விசுவாசத்தின் அடிப்படையில் தான். அடுத்த நிமிடம் என்ன நடைபெறுமோ என்று...

 
 
 
Encouraging Thoughts

*✨ പ്രോത്സാഹജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ഞാൻ ആരാണെന്ന് നിങ്ങൾ പറയുന്നു?* യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ച...

 
 
 
Encouraging Thoughts

"हर चीज़ का एक समय होता है। जीवन में हर चीज़ का एक समय होता है। खुशी का, दुख का, उत्थान का, पतन का, चुनौतियों का, विकास का, नई शुरुआत...

 
 
 

Commentaires


bottom of page