top of page

Encouraging Thoughts

*✨ പ്രോത്സാഹജനകമായ ചിന്തകൾ 😁*

°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•


ഞാൻ ആരാണെന്ന് നിങ്ങൾ പറയുന്നു?*


യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ച ചോദ്യമാണിത്.


കർത്താവായ യേശു ഇന്ന് നമ്മോട് ഈ ചോദ്യം ചോദിച്ചാൽ നമ്മുടെ ഉത്തരം എന്തായിരിക്കും?


ബൈബിളിൽ, ചിലർ അവൻ യോഹന്നാൻ സ്നാപകനാണെന്ന് കരുതി, ചിലർ അവൻ ഏലിയാവാണെന്ന് പറഞ്ഞു, മറ്റുള്ളവർ അവൻ ഒരു പ്രവാചകൻ മാത്രമാണെന്ന് വിശ്വസിച്ചു, ചിലർ അവനെ നസറെത്തിൽ നിന്നുള്ള തച്ചന്റെ മകനായി കണ്ടു. ഇന്നും, ചിലർ യേശുവിനെ ഒരു ചരിത്ര വ്യക്തിയായി കാണുന്നു - അത്ഭുതങ്ങൾ ചെയ്ത, വലിയ കാര്യങ്ങൾ പഠിപ്പിച്ച, കുരിശിൽ മരിച്ച ഒരു നല്ല മനുഷ്യൻ. മറ്റുള്ളവർക്ക്, കഷ്ടകാലങ്ങളിൽ ആശ്രയിക്കാൻ സാധിക്കുന്ന ഒരുവൻ.


എന്നാൽ ദൈവത്തെ യഥാർത്ഥത്തിൽ അറിഞ്ഞവർക്ക്, അവൻ ഇതിനൊക്കെ ഉന്നതമായിരുന്നു .


അബ്രഹാമും മോശെയും കർത്താവിനോട് ഒരു സുഹൃത്തിനോടെന്നപോലെ സംസാരിച്ചു. ദാവീദ് അവനെ തന്റെ ഇടയനായി അറിഞ്ഞു (സങ്കീർത്തനം 23:1). പത്രോസ് പ്രഖ്യാപിച്ചു, _"നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്."_ (മത്തായി 16:16).


ഇപ്പോൾ നമുക്ക് ഉത്തരം അറിയാം - യേശു ക്രിസ്തുവാണ്, രക്ഷകൻ. നമ്മെ അളവറ്റ രീതിയിൽ സ്നേഹിക്കുന്ന ദൈവപുത്രൻ. നമുക്ക് നിത്യജീവൻ ലഭിക്കാൻ അവൻ തന്റെ ജീവൻ നൽകി.


യേശുക്രിസ്തു നമ്മെ ഒരിക്കലും ഉപേക്ഷിക്കാത്ത നമ്മുടെ സുഹൃത്താണ് (യോശുവ 1:5), നമ്മുടെ സഹായിയാണ് (എബ്രായർ 13:6), നമ്മുടെ ആശ്വാസകനാണ് , നമ്മുടെ ശക്തിയാണ് (സങ്കീർത്തനം 27:1).


നിങ്ങളുമായി എന്നും വ്യക്തിപരമായ ബന്ധം പുലർത്താൻ അവൻ ആഗ്രഹിക്കുന്നു.


പ്രാർത്ഥനയിലൂടെ ഇന്ന് നാം അവനോട് സംസാരിച്ചോ?


ഇന്ന് നാം അവന്റെ വചനം വായിച്ചുകൊണ്ട് അവനെ ശ്രദ്ധിച്ചോ?


നമ്മുടെ ശബ്ദം കേൾക്കാൻ യേശു കാത്തിരിക്കുകയാണ്. "കർത്താവേ, നീ എന്റെ സകലവും ആകുന്നു" എന്നു അവന്റെ ചോദ്യത്തിന് ആത്മവിശ്വാസത്തോടെ ഉത്തരം നൽകുന്നതിന്, നമുക്ക് അവനോട് അടുക്കുകയും അവനെ നമ്മുടെ മുൻഗണനയാക്കുകയും ചെയ്യാം. _


*📖 ഓർമ്മിക്കേണ്ട വാക്യം 📖*

*യാക്കോബ് 4:8*

_"ദൈവത്തോട് അടുത്തു ച്ചെല്ലുവിൻ, എന്നാൽ അവൻ നിങ്ങളിലേക്ക് അടുക്കും."_


*🙏 പ്രാർത്ഥന 🙏*

_"കർത്താവായ യേശുവേ, എന്റെ പാപങ്ങൾക്കുവേണ്ടി നിന്റെ ജീവൻ ബലിയർപ്പിച്ചതിനും എനിക്ക് നിത്യജീവൻ നൽകിയതിനും ഞാൻ നിനക്കു നന്ദി പറയുന്നു. അങ്ങുമായി ഒരു ആഴത്തിലുള്ള ബന്ധം പുലർത്താൻ എന്നെ സഹായിക്കണമേ. നിന്നെ കൂടുതൽ അറിയാനും, നിന്നെ ദിവസവും അന്വേഷിക്കാനും, നിന്റെ വഴികളിൽ നടക്കാനും എന്നെ സഹായിക്കണമേ. ആമേൻ."_



Writer ----sis Shincy Jonathan Australia 🇦🇺


Transaltion- Sis Acsah Nelson


Mission Sagacity Volunteers

 
 
 

Recent Posts

See All
Encouraging Thoughts [ Tamil]

*✨ மரணம் முறியடிக்கப்பட்டது ✨* மரணம் என்பது மனுக்குலத்தின் மிகப்பெரிய அச்சங்களில் ஒன்றாகும். "பாவத்தின் சம்பளம் மரணம்" (ரோமர் 6:23) என்று வேதாகமம் நமக்குச் சொல்கிறது. பாவத்தின் காரணமாக, மனினுக்குலம் த

 
 
 
Encouraging Thoughts

*✨ മരണം പരാജയപ്പെട്ടു ✨* മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭയങ്ങളിലൊന്നാണ് മരണം. "പാപത്തിന്റെ ശമ്പളം മരണമാണ്" (റോമർ 6:23) എന്ന് ബൈബിൾ നമ്മോട് പറയുന്നു. പാപം നിമിത്തം മനുഷ്യവർഗം ദൈവത്തിൽ നിന്ന് വേർപെട്ടു, സ്

 
 
 
Encouraging Thoughts

✨मृत्यु पर विजय ✨ मृत्यु मानव जाति के सबसे बड़े भयों में से एक है। बाइबिल हमें बताती है कि "पाप की मजदूरी तो मृत्यु है" (रोमियों 6:23)। पाप के कारण, मानव जाति परमेश्वर से अलग हो गई थी और उसके पास स्वय

 
 
 

Comments


bottom of page