top of page

Encouraging Thoughts

✨ *പ്രോത്സാഹജനകമായ ചിന്തകൾ* ✨

°•°•°•°•°•°•°•°•°•°•°•°•°•°•°•°•°


*നമുക്ക് പ്രോത്സാഹിപ്പിക്കുന്ന മക്കളാകാം -ബർണബാസിനെ മാതൃകയാക്കാം*


ബർണബാസിനെ “ആശ്വാസത്തിന്റെ പുത്രൻ” (പ്രവൃത്തികൾ 4:36) - 'പ്രോത്സാഹനത്തിന്റെ പുത്രൻ' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. പൗലോസിന്റെ ഭൂതകാലം നിമിത്തം എല്ലാവരും അവനെ ഭയപ്പെട്ടപ്പോൾ, ബർണബാസ് ഭയത്തിനുപകരം വിശ്വാസം തിരഞ്ഞെടുത്തു. "ബർണബാസ് അവനെ കൂട്ടി അപ്പോസ്തലന്മാരുടെ അടുക്കൽ കൊണ്ടുവന്നു" (പ്രവൃത്തികൾ 9:27). മറ്റുള്ളവർക്ക് കാണാൻ കഴിയാത്തത് അവൻ കണ്ടു, മറ്റുള്ളവർ സംശയിക്കുന്ന ഒരു മനുഷ്യനുവേണ്ടി ധൈര്യത്തോടെ നിന്നു.


കിംവദന്തികളോ മുൻകാല പരാജയങ്ങളോ തന്റെ ന്യായവിധിയെ നയിക്കാൻ ബർണബാസ് അനുവദിച്ചില്ല. പകരം, ആളുകളിലുള്ള ദൈവത്തിന്റെ പ്രവൃത്തി അവൻ തിരിച്ചറിഞ്ഞു. അന്ത്യോക്യയിൽ എത്തിയപ്പോൾ, അവൻ "സന്തോഷിച്ചു, അവരെയെല്ലാം ഹൃദയനിശ്ചയത്തോടെ കർത്താവിനോട് പറ്റിനിൽക്കാൻ പ്രബോധിപ്പിച്ചു" (പ്രവൃത്തികൾ 11:23). ബൈബിൾ അദ്ദേഹത്തെ "പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യൻ" (പ്രവൃത്തികൾ 11:24) എന്നാണ് വിശേഷിപ്പിക്കുന്നത്. "അവന്റെ കൈവശമുണ്ടായിരുന്ന ഭൂമി വിറ്റ് പണം കൊണ്ടുവന്ന് അപ്പോസ്തലന്മാരുടെ കാൽക്കൽ വെച്ചു" എന്നതിനാൽ അവൻ ഉദാരമതിയും ആയിരുന്നു (പ്രവൃത്തികൾ 4:37).


ജീവിതത്തിലുടനീളം, ബർണബാസ് മറ്റുള്ളവരെ ഉയർത്തി - പുതിയ വിശ്വാസികളെ സ്വാഗതം ചെയ്തു, സഭയെ ശക്തിപ്പെടുത്തി, രണ്ടാമതൊരു അവസരം പോലും നൽകി. മറ്റുള്ളവർ മടിച്ചുനിന്നപ്പോൾ, "യോഹന്നാനെ കൂടെ കൊണ്ടുപോകാൻ ബർണബാസ് തീരുമാനിച്ചു" (പ്രവൃത്തികൾ 15:37). ആളുകൾക്ക് വളരാനും, മാറാനും, ദൈവത്താൽ ഉപയോഗിക്കപ്പെടാനും കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു.


പ്രോത്സാഹനം ശക്തമാണെന്ന് ബർണബാസ് നമുക്ക് കാണിച്ചുതരുന്നു. പ്രത്യാശയെക്കുറിച്ച് സംസാരിക്കുന്ന, അവഗണിക്കപ്പെട്ടവരെ സംരക്ഷിക്കുന്ന, ദുർബലരെ ശക്തിപ്പെടുത്തുന്ന, ഒരാളുടെ ഭാവിയെ മാറ്റാൻ കഴിയുന്ന ഒരു ജീവിതം. ദൈവം ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ആളുകളെ അന്വേഷിക്കുന്നു. നമുക്ക് ബർണബാസിനെപ്പോലെയാകാം - മറ്റുള്ളവരെ അവർ വെക്കുന്നത് പോലെ മാത്രമല്ല, ദൈവം അവരെ രൂപപ്പെടുത്തുന്നതുപോലെയും കാണുവാൻ ശ്രമിക്കാം.


*📖 ഓർമ്മിക്കാനുള്ള വാക്യം 📖*

*1 തെസ്സലൊനീക്യർ 5:11*

"ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മീകവർദ്ധന വരുത്തിയും പോരുവിൻ."


🙏 *പ്രാർത്ഥന*🙏


സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ,

ബർന്നബാസിന്റെ നല്ല മാതൃകയ്ക്ക് നന്ദി. ശക്തിപ്പെടുത്തുന്നതും പുനഃസ്ഥാപിക്കുന്നതുമായ വാക്കുകൾ ഉപയോഗിച്ച് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങളെ സഹായിക്കണമേ. ആളുകളെ അങ്ങയിലേക്ക് അടുപ്പിക്കുന്ന പ്രത്യാശയുടെ ഉപകരണങ്ങളാക്കി മാറ്റണമേ.


യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ.


Writer ## Sis Shincy Jonathan, Australia 🇦🇺

Transaltion by ##Sis Acsah Nelson

Mission Sagacity Volunteers

 
 
 

Recent Posts

See All
Encouraging Thoughts [ Tamil]

*✨ மரணம் முறியடிக்கப்பட்டது ✨* மரணம் என்பது மனுக்குலத்தின் மிகப்பெரிய அச்சங்களில் ஒன்றாகும். "பாவத்தின் சம்பளம் மரணம்" (ரோமர் 6:23) என்று வேதாகமம் நமக்குச் சொல்கிறது. பாவத்தின் காரணமாக, மனினுக்குலம் த

 
 
 
Encouraging Thoughts

*✨ മരണം പരാജയപ്പെട്ടു ✨* മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭയങ്ങളിലൊന്നാണ് മരണം. "പാപത്തിന്റെ ശമ്പളം മരണമാണ്" (റോമർ 6:23) എന്ന് ബൈബിൾ നമ്മോട് പറയുന്നു. പാപം നിമിത്തം മനുഷ്യവർഗം ദൈവത്തിൽ നിന്ന് വേർപെട്ടു, സ്

 
 
 
Encouraging Thoughts

✨मृत्यु पर विजय ✨ मृत्यु मानव जाति के सबसे बड़े भयों में से एक है। बाइबिल हमें बताती है कि "पाप की मजदूरी तो मृत्यु है" (रोमियों 6:23)। पाप के कारण, मानव जाति परमेश्वर से अलग हो गई थी और उसके पास स्वय

 
 
 

Comments


bottom of page