......................................
ആത്മ രക്ഷ.
.......................................
ദൈവിക തെരഞ്ഞെടുപ്പും വിളിയും
എന്ന വിഷയത്തിന്റെ തുടർച്ച
അനുബന്ധം
മശിഹൈക തെരഞ്ഞെടുപ്പ്:
യെശയ്യാ. 42: 1 . ൽ യേശുക്രിസ്തുവിനെക്കുറിച്ച്
എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വ്രതൻ
എന്നു പിതാവായ ദൈവം പറഞ്ഞിരിക്കുന്നു.
ഈ പ്രസ്താവനയുടെ പ്രതിധ്വനി യോഹന്നാൻ 1: 34 -- ലും ലൂക്കോ. 9: 35--ലും
ഉണ്ട്.
പത്രോസ് തന്റെ ലേഖനത്തിൽ ( 1 പത്രോസ് 2: 4, 6 . ) യേശു ക്രിസ്തുവിനെ തെരഞ്ഞെടുക്കപ്പെട്ട മൂലക്കല്ലായി ചിത്രീകരിച്ചിട്ടുണ്ട് .
ദൈവത്തിന്റെ വ്രതൻ എന്നു ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത് വീഴ്ചഭവിച്ച സൃർഷ്ടിയുടെ വീണ്ടെടുപ്പിനോടുള്ള ബന്ധത്തിലാണു. ഈ വീണ്ടെടുപ്പിന്റെ പരിധിയിൽ താഴെപ്പറയുന്നവ
ഉൾപ്പെടുന്നു.
ഒന്ന് , മനുഷൃന്റെ വീണ്ടെടുപ്പുകാരൻ എന്ന നിലയിലുള്ള പുത്രന്റെ നിയോഗം .
രണ്ട് , യിസ്രായേലിന്റെ രാജാവായ മശിഹ എന്ന നിലയിലുള്ള കർത്താവിന്റെ നിയോഗം .
മൂന്ന് , പാപത്താൽ സൃർഷ്ടപ്രപഞ്ചത്തിന് വന്നുചേർന്ന സകലകളങ്കവും ശാപവും ഛിദ്രതയും അനൈകൃവും മാത്സരൃവും ദ്രവതൃവും സ്വരഭംഗവും പരിഹരിച്ച് സകലത്തെയും ഒന്നാക്കിത്തീർക്കുവാൻ ദൈവത്താൽ നിയോഗിക്കപ്പെട്ട മദ്ധൃസ്ഥനും , വീണ്ടെടുപ്പുകാരനും ക്രിസ്തുവാണ് .
ക്രിസ്തു തെരഞ്ഞെടുക്കപ്പെട്ടു എന്നതും വിശ്വാസികൾ ക്രിസ്തുവിൽ തെരഞ്ഞെടുക്കപ്പെട്ടു എന്നതും അനേൃാനൃം ബന്ധമുള്ള ആശയങ്ങളാണ് .
എന്നാൽ ഈ രണ്ടു തെരഞ്ഞെടുപ്പുകളും ഒരേ സ്വഭാവമുള്ളതല്ലതാനും .
D . രക്ഷാകരമായ ദൈവക്രുപ
The Saving Grace of God
ക്രുപയെന്ന വാക്കും ആശയവും രക്ഷാശാസ്ത്രത്തിൽ അതിപ്രധാനമായ വയാണ് . ഒരു ക്രിസ്തീയ പണ്ഡിതന്റെ വാക്കുകളിൽ പറഞ്ഞാൽ ബൈബിളിന്റെ മതം ക്രുപയുടെ മതമാണ് , അല്ലങ്കിൽ അത് ഒന്നുമല്ല.... ക്രുപയില്ലെങ്കിൽ സുവിശേഷവുമില്ല ( James Moffat ).
1) പ്രസക്തമായ ബൈബിൾ പദങ്ങൾ .
പഴയനിയമത്തിൽ ഹെൻ ( hen ) എന്ന എബ്രായ പദത്തിന്റെ പരിഭാഷയാണു ക്രുപയെന്നത് .
ഈ പദം ദൈവത്തെക്കുറിച്ചും മനുഷൃനെക്കുറിച്ചും ഉപയോഗിച്ചിട്ടുണ്ട്.
മനുഷൃനെക്കുറിച്ച് പറയുമ്പോൾ വലിയവൻ ചെറിയവനോടു കാണിക്കുന്ന ആനുകൂലൃമാണ് ക്രുപ .
ഉദാഹരണമായി താഴെപ്പറയുന്ന വാകൃങ്ങൾ ശ്രദ്ധിക്കുക.
ഉല്പത്തി. 33:8 . ക്രുപ
33: 10 . ക്രുപ
33: 15 . ക്രുപ .
39: 4 . ഇഷ്ടം
രൂത്ത് 2: 2 . ദയ .
1 കൊരി . 15: 10.
കിങ് ജെയിംസ് ( King James) വിവർത്തനത്തിൽ ഈ വാക്ക് 38 പ്രാവശ്യം ക്രുപ ( grace ) എന്നും 26 പ്രാവശ്യം ആനുകൂലൃം ( favour ) എന്നും പരിഭാഷ ചെയ്തിരിക്കുന്നു.
ഹെസെദ് ( hesed ) എന്നതും സമാനാശയമുള്ള എബ്രായ പദമാണ്.
കിങ് ജെയിംസ് പരിഭാഷയിൽ ഈ വാക്ക് ദയ ( mercy ) എന്ന് 149 പ്രാവശൃവും കരുണ ( kindness ) എന്ന് 38. പ്രാവശൃവും പ്രീതി വാത്സല്യമെന്ന് ( loving kindness ) 30 പ്രാവശൃവും നന്മ ( goodness ) എന്നു 12 പ്രാവശൃവും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഈ വാക്കിന് ഹെൻ ( hen ) എന്ന വാക്കുമായുള്ള പ്രധാന വൃതൃാസം വലിയവന് ചെറിയവനോട് എന്ന ആശയം ഇതിലില്ല എന്നതാണ് .
ദൈവത്തെക്കുറിച്ച് ആകുമ്പോൾ ക്രുപയെന്നും മനുഷൃനെക്കുറിച്ച് ആകുമ്പോൾ സ്നേഹമെന്നുമാണ് ഈ വാക്കിന്റെ അർത്ഥം .
പുതിയനിയമത്തിൽ ക്രപയെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് കാരിസ് (Charis ) എന്ന ഗ്രീക്ക് പദമാണ് .
ഇത് ഹെൻ എന്ന എബ്രായ പദത്തിനു തത്തുലൃമാണ് . ഈ വാക്കിന്റെ ധാതുവിൽനിന്ന് ഉണ്ടായിട്ടുള്ള കാരിസെസ്തായ് ( Charzesthai ) എന്ന പദത്തിന് ക്ഷമിക്കുക എന്ന അർത്ഥമാണുള്ളത് ( കൊലൊസൃ 2: 14 . 3: 13. 4: 32 . ) പഴയനിയമത്തിലെ ഹെസെദിനു സമാനമായി പുതിയനിയമത്തിലുള്ള പദം കരുണ എന്നർത്ഥമുള്ള എലെയോസ് ( eleos) ആണ് ( റോമ . 9: 15 . 18 . 23 . 11 : 30 .--32)
2) ക്രുപ എന്ന വാക്കിന്റെ അർത്ഥം .
ക്രുപ എന്ന വാക്ക് വൃതൃസതമായ അർത്ഥങ്ങളിൽ ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട് ഹെൻ എന്ന പദത്തിന് നാമരുപത്തിൽ ലാവണൃം എന്ന അർത്ഥമുണ്ട് ( സദ്യുർശവാകൃം 22: 11. 31: 30) എന്നാൽ സാമനൃമായാ അർത്ഥം
അനുകൂല മനോഭാവം (favour ) സൗമനസൃം (good will ) എന്നാണ്
( ഉല്പത്തി 6: 8 . 19: 19 . 33: 15 . പുറപ്പാട് 33: 12 . 34: 9 ) അവസ്ഥയോ. യോഗൃതയോ നോക്കാതെ തികച്ചും സൗജന്യമായി ആനുകൂലൃം കാണിക്കുക എന്ന അടിത്ഥനാപരമായ ആശയമാണ് ഈ വാക്കിനുള്ളത് .
തുടരും
ബ്രദർ കെ ഒ ജോസ് കാവപുരക്കൽ തൊടുപുഴ .
תגובות