.........................................
ബൈബിൾ പഠന പരമ്പര
...........................................
ആത്മ രക്ഷ
.............................................
ദൈവിക തെരഞ്ഞെടുപ്പും വിളിയും .
D. രക്ഷാകരമായ ദൈവക്രുപ എന്ന വിഷയത്തിൽ .
2) ക്രുപ എന്ന വാക്കിന്റെ അർത്ഥം.
തുടർച്ച
പുതിയനിയമത്തിലെ കാരിസ് ( Charis ) എന്ന പദത്തോട് ബന്ധപ്പെട്ട കായ്റെയൻ ( Chairein ) എന്ന ക്രിയാ പദത്തിന് സന്തോഷിക്കുക ( rejoice ) എന്നാണർത്ഥം.
കാലിസ് എന്ന പദത്തിനു ലാവണൃം , സൗന്ദര്യം , സ്വീകാര്യത എന്നീ പ്രാഥമിക അർത്ഥങ്ങളുണ്ട് ( ലൂക്കോസ് 4: 22; കൊലൊ 4: 6 )
എന്നാലൽ ഈ പദത്തിന് ബൈബിളിലുള്ള പ്രധാന ആശയം അനുകൂല മനോഭാവം സൗമനസൃം എന്നിവയാണ്.
ലഭിക്കുന്ന വൃക്തിയുടെ നന്മയെ കണക്കിലെടുക്കാതെ അവനു നല്കുന്ന അനർഹമായ ദാനമാണ് ക്രുപ ( ലൂക്കൊ. 1: 30; 2: 40, 52 , അപ്പൊ 2: 40; 2 കൊരി 8: 9. 9: 8 ; 1 പത്രോസ് 5: 10 )
ദാനം സ്വീകരിക്കുന്ന ആളിന്റെ മനസിൽ അതുളവാക്കുന്ന നന്ദിയെക്കുറിക്കുവാനും
ഈ പദം ഉപയോഗിച്ചിട്ടുണ്ട് ( ലൂക്കോസ് 17: 9 . 1 തിമൊ. 1: 12;. റോമ 6: 17 ; 1 കൊരി 10: 30 ; 15 : 57 )
ക്രുപ ദൈവത്തിന്റെ ഭാവമാത്രമായ ( abstract ) വിശേഷഗുണം മാത്രമല്ല; ദൈവം ക്രുപയാൽ നല്കുന്ന ദാനങ്ങളെയും ്് അനുഗ്രഹങ്ങളളെയും വരങ്ങളെയും ക്രുപയെന്നു വിളിച്ചിട്ടുണ്ട് ( റോമ . 3: 24 ; 5: 2 , 15 , 17 , 20 , 6: 1; 1 കൊരി. 1: 4 . 2 കൊരി 6:1 . എഫെസൃ 3: 7 ; 1 പത്രോസ് 3: 7 . 5: 12 )
3) ക്രുപയുടെ വേദശാസ്ത്രപരമായ അർത്ഥം .
വേദശാസ്ത്രപരമായി പറയുമ്പോൾ രക്ഷാകരമായ ദൈവക്രുപ എന്ന ആശയമാണ് മുഖൃമായിട്ടുള്ളത് .
ദൈവം തന്റെ പരമാധികാരത്തിൽ , യാതൊരു ബാഹൃപ്രേരണയും കൂടാതെ സ്വതന്ത്രമായി മനുഷൃരിലുള്ള യോഗൃതാ യോഗൃതകൾ പരിഗണിക്കാതെ , അവർക്ക് അനുഗ്രഹങ്ങൾ നല്കുന്നു.
ക്രുപയുള്ളവനായ ദൈവം ദുഷ്ടന്മാരുടെ മേലും നല്ലവരുടെമേലും തന്റെ സൂരൃനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നത് തന്റെ ക്രുപയാണ് ( മത്തായി . 5: 45.) മനുഷൃർക്കു ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും തരികയും ആഹാരവും സന്തോഷവും നല്കി അവരെ ത്രുപതരാക്കുകയും ചെയ്യുന്നത് ദൈവക്രുപയുടെ പ്രദർശനമാണ്. വ്രതന്മാരോ അല്ലാത്തവരോ എന്ന വേർതിരിവുകൂടാതെ സകല മനുഷൃർക്കും പെതുവായി നല്കുന്ന ഇവ്വിധത്തിലുള്ള അനുഗ്രഹങ്ങളെ വേദശാസ്ത്രികൾ പെതുവായ ക്രുപ (Common Grace ) എന്നു നാമകരണം ചെയ്തിരിക്കുന്നു .
എന്നാൽ വേദശാസ്ത്രപരമായി മുഖൃമായ ആശയം ദൈവക്രുപയുടെ ആത്മരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നവശമാണ്
പൊതുവായ ക്രുപയിൽനിന്നു വൃതൃസ്തമായി , ഈ തലത്തിലുള്ള ക്രുപ തെരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമാണു നല്കപ്പെടുന്നത് .
പൊതുവായ ക്രുപ പ്രധാനമായി ദൈവത്തിന്റെ നന്മയുടെ പ്രദർശനമായിരിക്കുമ്പോൾ ഈ ക്രുപ പ്രധാനമായി ദൈവത്തിന്റെ സർവ്വാധികാരത്തിന്റ പ്രദർശനമാണ് .
വ്രതന്മാർക്ക് ഇതു പരിശുദ്ധാത്മാവിന്റെ പ്രവർത്തനം വഴിയാണ് ലഭിക്കുന്നത് .
വേദശാസ്ത്രത്തിൽ ഇത് അറിയപ്പെടുന്നത് പ്രത്യേക ക്രുപ (special grace) എന്നാണ്.
രക്ഷാകരമായ ക്രുപ ( saving grace ) എന്നും ഫലവത്തായ ക്രുപ (efficacious grace ) എന്നും ഇതിന് പേരുണ്ട് .
തുടരും
ബ്രദർ കെ ഒ ജോസ് കാവപുരയക്കൽ തൊടുപുഴ .
Comments