🛣️🛤️🛣️🛤️🛣️🛤️🛣️🛤️🛣️🛤️🛣️🛤️
*"നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും."* ആരാണ് ഇങ്ങനെ നിങ്ങളുടെ പിറകിൽ നിന്നും പറയുന്നത് എന്ന് ഇന്നത്തെ ചിന്തയായ *"Voice Of Sathgamaya" യുടെ "ചിന്തകൾ യഥാർഥ്യങ്ങൾ" നമ്പർ 1056/09/21 ലേക്ക് ഏവർക്കും സ്വാഗതം ‼️*
👉🛤️👉🛣️👉🛤️👉🛣️👉🛤️👉🛣️
*ഇന്ന് 2021 സെപ്റ്റംബർ 30വ്യാഴാഴ്ച ‼️*
ഇത് കൊറോണാ കാലം. ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനം ബ്രേക്ക് ഡൌൺ ആയി തലകീഴായി മറിഞ്ഞു കൊക്കയിലേക്ക് പോകുന്നതുപോലെയാണ് 2020 ഏപ്രിൽ - മെയ് - ജൂൺ നമുക്കൊക്കെ തോന്നിയത്. എല്ലാവരുടെയും എല്ലാ പിടിവള്ളികളും ആറ്റുപോയ ഒരു പ്രതീതി. പെട്ടന്ന് ഏതോ മരത്തിലോ, വൻ പാറക്കെട്ടിലോ വണ്ടി തടഞ്ഞു നിന്നതുപോലെ നമുക്ക് തോന്നി. എന്താണ് ഭൂമിയിൽ നടക്കുന്നത് എന്നറിയാൻ വണ്ടിയിൽ നിന്നും ഒന്ന് പുറത്തിറങ്ങി നിവർന്ന്നിൽക്കാം എന്ന് കരുതിയപ്പോഴേക്കും വകഭേദം വന്ന കൊറോണാ വീണ്ടും നമ്മെ ആടിയുലച്ചു. ആദ്യം വീണതിനേക്കാൾ ഭയാനകമായ താഴ്ചയിലേക്ക് നമ്മുടെ വണ്ടി പോയിക്കൊണ്ടിരുന്നു. കണക്കറ്റ ആൾനഷ്ടം നമ്മിൽ പലർക്കുമുണ്ടായി.
*ഇപ്പോൾ അല്പം ഒരു ആശ്വാസം ⁉️*
ഇത്തരുണത്തിൽ നമുക്ക്
യെശയ്യാവ് 30 ന്റെ 19 ഒന്ന് വായിക്കാം.
*"യെരൂശലേമ്യരായ സീയോൻ നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും."*
ഈ ലോകത്തിലുള്ള എല്ലാവർക്കും കണ്ണുനീരും, പ്രയാസങ്ങളും ഉണ്ടാകും. നിരാശയും വേദനയും ഉണ്ടാകും. *എങ്കിലും കർത്താവിൽ അടിയുറച്ചു നിൽക്കുന്ന ഒരാൾ പോലും പതറിപ്പോകില്ല ‼️* ഇല്ല, ഒരാൾ പോലും പതറില്ല ❗️. *അതിന് കാരണം, ദൈവവും, ദൈവവചനവും എപ്പോഴും തന്റെ ഭക്തന്മാരോട് കൂടെയുണ്ടാകും. ‼️*
അതുകൊണ്ടാണല്ലോ തിരുവചനത്തിൽ *നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ* അവന്നു = (യേശുകർത്താവിന് ) *നിശ്ചയമായിട്ടു കരുണ തോന്നും;* അതു കേൾക്കുമ്പോൾ തന്നേ അവൻ ഉത്തരം അരുളും. എന്ന് എഴുതിയിരിക്കുന്നത്. അതുകൊണ്ടാണ് സങ്കീർത്തനക്കാരൻ
34 ന്റെ 4 ൽ *"ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു."* എന്ന് തീർത്തും പറഞ്ഞത്.
34 ന്റെ 5 ൽ *"അവങ്കലേക്കു നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല."* പ്രിയ ദൈവമക്കളെ, നമ്മുടെ ജീവിതത്തിൽ എത്ര പ്രശ്നങ്ങൾ ഇതിനകം വന്നു ⁉️. നമ്മെ വിശ്വാസത്തിലേക്കു കൊണ്ടുവരാൻ ദൈവം ഉപയോഗിച്ച കർത്രുദാസനും, ദാസിയും നമ്മെ തള്ളിക്കളഞ്ഞുകാണും. അപവാദങ്ങളാലും, ആരോപണങ്ങളാലും നമ്മെ അവർ ഇകഴ്ത്തിക്കെട്ടി ചീഞ്ഞു നാറുന്നു അവസ്ഥയിലായി എന്ന് മറ്റുള്ളവരാൽ പറയിച്ചേക്കാം. അപ്പോഴും. നമ്മുടെ കർത്താവ് മാത്രമാണ് നമ്മോടു കൂടെ ഉണ്ടായിരുന്നത്, *അവൻ മാത്രമാണ് നമ്മെ ചേർത്തണച്ചു ആശ്ലേഷിച്ചത് എന്ന് എത്രപേർക്ക് പറയാൻ കഴിയും ⁉️*.
ഇന്നും ക്രിസ്ത്യാനിയുടെ വിജയം അത് ഒന്നുമാത്രമാണ്.
സങ്കീർത്തനം 34 ന്റെ 6 ൽ *"ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു."*
നിങ്ങൾ നിലവിളിക്കാറുണ്ടോ ⁉️. നിങ്ങൾ കഷ്ടത്തിൽ ആയാൽ നിങ്ങൾ നിലവിളിക്കും. നിങ്ങൾ നിലവിളിച്ചാൽ കർത്താവ് നിങ്ങളുടെ നിലവിളി കേൾക്കും. *ഞങ്ങളോടുകൂടെ നിങ്ങൾക്കും പറയാൻ കഴിയുമോ ⁉️. ഞാൻ കഷ്ടത്തിൽ ആയപ്പോൾ ഞാൻ നിലവിളിച്ചു. യഹോവ എന്റെ നിലവിളികേട്ട് എന്റെ സകല കഷ്ടങ്ങളിൽ നിന്നും ദൈവം എന്നെ വിടുവിച്ചു എന്ന് ⁉️*
ഇതോടൊന്നിച്ചു യെശ്ശയ്യാവു 30 ന്റെ 20 ഒന്ന് ചേർത്തു വായിച്ചാൽ.... *"കർത്താവു നിങ്ങൾക്കു കഷ്ടത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും മാത്രം തന്നാലും ഇനി നിന്റെ ഉപദേഷ്ടാവു മറഞ്ഞിരിക്കയില്ല; നിന്റെ കണ്ണു നിന്റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും."*
ഈ കൊറോണാ കാലത്ത്, എല്ലാം നഷ്ടമായി എന്ന് തോന്നിയപ്പോഴും നമ്മുടെ കർത്താവ് നമ്മെ ജയോത്സവമായി നടത്തിയ വിധങ്ങൾ ഉണ്ടെങ്കിൽ അതോർത്തു നമുക്ക് ദൈവത്തെ സ്തുതിക്കാം....*
എന്നിട്ടാണ് യെശ്ശയ്യാവു 30 ന്റെ 21 ൽ *"നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും."* ഈ ശബ്ദം കേട്ടുകൊണ്ടിരിക്കാൻ ഭാഗ്യം ലഭിക്കുന്നവർക്കായി ഞങ്ങളും ദൈവത്തെ സ്തുതിക്കുന്നു.
*എന്നാൽ വളരെ വേദനയോടെ പറയട്ടെ, തിമൊഥെയൊസിന് പൗലോസ് എഴുതിയ രണ്ടാം ലേഖനത്തിന്റെ 3 ന്റെ 12 പറയുന്ന പോലെ *"എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും."* ഭക്തിയിൽ ജീവിക്കുന്നവർക്കുള്ള ഈ ഉപദ്രവം ലഭിക്കാത്ത ആരെങ്കിലും ഞങ്ങളെ ശ്രവിക്കുന്നു എങ്കിൽ ഒരു പരിശോധന അത്യാവശ്യമാണ്. *"നിങ്ങൾ വിശ്വാസത്തിൽ ഇരിക്കുന്നുവോ എന്നു നിങ്ങളെത്തന്നേ പരീക്ഷിപ്പിൻ; നിങ്ങളെത്തന്നേ ശോധനചെയ്‍വിൻ.* നിങ്ങൾ കൊള്ളരുതാത്തവർ അല്ല എന്നുവരികിൽ, യേശുക്രിസ്തു നിങ്ങളിൽ ഉണ്ടു എന്നു നിങ്ങളെത്തന്നേ അറിയുന്നില്ലയോ?" (2കൊരിന്ത്യർ 13:5) ഒരുപക്ഷെ നമ്മൾ കൊള്ളരുതാത്തവർ ആണെങ്കിൽ *ഈ ദൈവസാമീപ്യം നമുക്ക് അനുഭവിച്ചറിയാൻ കഴിയുകയില്ല.* ആകായാൽ നമ്മെത്തന്നെ ശോധന ചെയ്‌വാൻ ഇന്നത്തെ ചിന്ത നമ്മെ സഹായിക്കട്ടെ എന്ന ആത്മാർത്ഥ പ്രാർത്ഥനയോടെ *കർത്താവിന്റെ സുവിശേഷ വിശ്വാസത്തിൽ നിങ്ങളോടൊപ്പം ഷിബു കൊടുങ്ങല്ലൂർ.9️⃣6️⃣🅾️5️⃣5️⃣8️⃣1️⃣🅾️8️⃣1️⃣*
Comentários