🩸🎈🩸🎈🩸🎈🩸🎈🩸🎈🩸🎈
*"സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ."* കഴിഞ്ഞ ദിവസം കൊലചെയ്യപ്പെട്ട ഒരു വിദ്യാർത്ഥിനിയെക്കുറിച്ചാണല്ലോ ഇപ്പോൾ ചർച്ച നടക്കുന്നത്.
*സ്നേഹത്തിന്റെ വിലയെക്കുറിച്ച് എത്ര എഴുതിയാലും നമുക്ക് മതിയാവുകയില്ല ‼️*
ഇന്ന് *2️⃣⭕2️⃣1️⃣ഒക്ടോബർ ⭕4️⃣ തിങ്കളാഴ്ച ‼️*
*Voice Of Sathgamaya* യുടെ *"ചിന്തകൾ യഥാർഥ്യങ്ങൾ"* നമ്പർ *1060/10/21* ലേക്ക് ഏവർക്കും സ്വാഗതം 🙏.
🌹❤💞🫀🌹❤💞🫀❤💞🫀🌹
*"പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു."* യെന്നും
*"സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ."* യെന്നും,
*"സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല."* യെന്നും,
*"അവൻ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു."* എന്നുമൊക്കെ എത്ര വ്യക്തമായിട്ടാണ് സത്യവേദപുസ്തകത്തിലെ യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽ നമുക്ക് വായിക്കാൻ കഴിയുന്നത് ‼️.
(1) എങ്ങിനെ സ്നേഹിക്കേണം എന്ന ചോദ്യം മുന്നിൽ വന്നാൽ അതിന്റെ ഉത്തരം *നാം തമ്മിൽ തമ്മിൽ സ്നേഹിക്കേണം* എന്നാണ്.
(2) ആരെയാണ് നാം സ്നേഹിക്കേണ്ടത് എന്ന ചോദ്യത്തിന് *നാം ദൈവത്തെ സ്നേഹിക്കേണം എന്നുമാത്രമല്ല നമ്മുടെ സഹോദരങ്ങളെയും, അയൽവാസികളെയും, കൂട്ടുകാരെയുമെല്ലാം നാം സ്നേഹിക്കേണം* എന്ന ഉത്തരമാണ് കിട്ടുന്നത്.
(3) കൂട്ടുകാരനെയോ കൂട്ടുകാരിയെയോ നാം എങ്ങിനെയാണ് സ്നേഹിക്കേണ്ടത് ⁉️. *നാം നമ്മെ സ്നേഹിക്കുന്നതുപോലെ, കൂട്ടുകാരനെയും അയൽവാസിയെയും സ്നേഹിക്കേണം* എന്നൊക്കെ പഠിപ്പിക്കുന്ന പുസ്തകമാണ് ബൈബിൾ.
(4) എപ്രകാരം സ്നേഹിക്കേണം എന്ന ചോദ്യത്തിന് മറുപടി നമുക്ക് യാക്കോബ് എഴുതിയ ലേഖനം വായിക്കുമ്പോൾ കിട്ടും.
2 ന്റെ 8 ൽ *"കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം”* എന്നും,
2 ന്റെ 15,16 വാക്യങ്ങളിൽ *"ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളിൽ ഒരുത്തൻ അവരോടു: സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‍വിൻ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവർക്കു കൊടുക്കാതിരുന്നാൽ ഉപകാരം എന്തു?"* എന്ന് ചോദിക്കുന്നതിൽ നിന്നും നമുക്ക് മനസ്സിലാക്കാം നാം എങ്ങിനെയാണ് *സ്നേഹിക്കേണ്ടതെന്ന് ‼️*
ബൈബിൾ അറിയാവുന്ന ഒരാൾ യേശുക്രിസ്തുവുമായി വ്യക്തിപരമായി ബന്ധമുള്ള ഒരാൾ ബൈബിൾ പ്രമാണം അനുസരിച്ച് *സ്നേഹിക്കുന്നില്ല എങ്കിൽ* യാക്കോബ് വളരെ കർശനമായി വിമർശിക്കുന്ന വാക്യമാണ്
2 ന്റെ 20 *"വ്യർത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാൻ നിനക്കു മനസ്സുണ്ടോ?"*.
💞💞💞💞💞💞💞💞💞💞💞💞
*നല്ല വൃത്തിയായി പണികഴിപ്പിച്ച ഒരു നാഷണൽ ഹൈവേയിൽ കൂടെ നല്ല കണ്ടീഷനുള്ള മികവുറ്റ ഒരു വാഹനവുമായി പോകുന്ന ഡ്രൈവർ റോഡ് സൈഡിൽ ഉള്ള എല്ലാ "അപകടസൂചനാ ബോർഡുകളും" വായിച്ച്, അവഗണിക്കാതെ വാഹനം ഓടിച്ചാൽ അപകടം വരുമോ ⁉️*
ഉത്തരം : *ഇല്ല‼️*
എന്നാൽ റോഡ് നിയമങ്ങൾ പാലിക്കാതെ, മദ്യപിച്ചും, അശ്രദ്ധമായും, വാഹനത്തിന്റെ കേടുപാടുകൾ നോക്കാതെയുമൊക്കെ വാഹനം ഓടിച്ചാൽ *അപകടം വരില്ലേ ⁉️*
*പ്രിയരെ ; ദൈവം സ്നേഹം ആണ്. ദൈവം നമ്മെ സൃഷ്ടിച്ചപ്പോൾ "സ്നേഹം എന്ന വികാരം" കൂടെ നമ്മിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. എന്നാൽ "പിശാച് നമ്മിൽ പാപം ചെയ്യാൻ പ്രേരിപ്പിച്ചപ്പോൾ ദൈവത്തെ സ്നേഹിച്ചിരുന്ന നാം ദൈവത്തെ സ്നേഹിക്കാതെ ദൈവത്തിനോട് ശത്രുതയുള്ള പിശാചിനെ സ്നേഹിക്കാൻ തുടങ്ങിയതോടെ നമ്മിലെ "ആത്മാർത്ഥ സ്നേഹത്തിൽ മാലിന്യം കലർന്നു."*
*റോഡ് നല്ലതാണെങ്കിലും, വാഹനം നല്ലതല്ല, ഓടിക്കുന്ന ഡ്രൈവറും നല്ലതല്ല. ഇന്ന് റോഡിൽ അപകടം* നിത്യസംഭവം എന്നപോലെ *ദൈവം നല്ലത്, സ്നേഹവും നല്ലത്.* പക്ഷെ, ഉപയോഗിക്കുന്ന നമ്മൾ *പിശാചിനെയാണ് അനുസരിക്കുന്നത്. അതുകൊണ്ട് ഇന്നത്തെ നമ്മുടെ സ്നേഹത്തിൽ ചതിവും, വഞ്ചനയും, മരണവും ഒളിച്ചിരിക്കുന്നു ‼️*
ബൈബിൾ പറയുന്നത് എന്തെന്ന് ഞാൻ ഒടുവിലായിപ്പറയട്ടെ ;...
*"നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ;* നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. *അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു;* അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. *അവൻ ഭോഷ്കു പറയുമ്പോൾ* സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; *അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു."*
(യോഹന്നാൻ 8:44) *ആദിമുതൽ കൊലപാതകനായ പിശാചിന്റെ മക്കൾ* ഇന്ന് എല്ലാ മേഖലകളിലുമുണ്ട്. ലോകമനുഷ്യരിൽ വ്യാപരിക്കുന്ന *ആത്മാവ്* പ്രവർത്തിയില്ലാത്ത വിശ്വാസികളിലുണ്ട് എന്ന് യാക്കോബ് തീർത്തുപറയുന്നു. *പരിശുദ്ധാത്മാവ് അത് മുദ്രയും വെച്ചിരിക്കുന്നതിനാൽ....* നമ്മുടെ പ്രവാസകാലം എത്രയും ഭയത്തോടെ കഴിച്ച് *നമുക്ക് പരമാവതി ദൈവത്തെ സ്നേഹിക്കാം, ദൈവജനത്തെ സ്നേഹിക്കാം, ഒപ്പം നമ്മെപ്പോലെ നമ്മുടെ അവിശ്വാസി എങ്കിലും അയൽക്കാരനെയും സ്നേഹിക്കാം ‼️*
❤❤❤❤❤❤❤❤❤❤❤❤
*(Voice Of Sathgamaya* ക്കുവേണ്ടി ഷിബു കൊടുങ്ങല്ലൂർ. *Ph: 9605581081*
Comments