top of page

Voice Of Sathgamaya* യുടെ *"ചിന്തകൾ യഥാർഥ്യങ്ങൾ"* നമ്പർ 1️⃣⭕5️⃣8️⃣ / 1️⃣⭕ / 2️⃣1️⃣

💔💔💔💔💔💔💔💔💔💔💔💔

*"ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു."* എന്ന സങ്കീർത്തനങ്ങൾ 34 ന്റെ 18 നമുക്ക് ഏവർക്കും പരിചയമുള്ള വാക്യം ആണെങ്കിലും ഇത് അനുഭവിച്ചറിഞ്ഞവർ ഒരുപക്ഷെ തീരെ കുറവായിരിക്കുമെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

*Voice Of Sathgamaya* യുടെ *"ചിന്തകൾ യഥാർഥ്യങ്ങൾ"* നമ്പർ 1️⃣⭕5️⃣8️⃣ / 1️⃣⭕ / 2️⃣1️⃣ ലേക്ക് *ഏവർക്കും സ്വാഗതം 🙏🙏🙏*

🫀💔🫀💔🫀💔🫀💔🫀💔🫀💔

*ഇന്ന് 2021 ഒക്ടോബർ 02 ശനിയാഴ്ച ‼️*


*ഹൃദയം നുറുങ്ങിയവർക്കാണ് യഹോവ സമീപസ്ഥൻ* എപ്പോഴാണ് ഹൃദയം നുറുങ്ങുക?. ആരുടെയെല്ലാം ഹൃദയങ്ങളാണ് നുറങ്ങാൻ സാദ്ധ്യത എന്നൊക്കെ നാം ഒന്ന് പരിശോധിച്ചാൽ...

യിരേമ്യാപ്രവാചകന്റെ പുസ്തകത്തിലെ അദ്ധ്യായം 23 ന്റെ 9 വായിക്കുമ്പോൾ "പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാടു" എന്ന് പറഞ്ഞിട്ട് *"എന്റെ ഹൃദയം എന്റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു;"*

മാത്രമല്ല *"എന്റെ അസ്ഥികൾ ഒക്കെയും ഇളകുന്നു;"*


അതിന്റെ കാരണമെന്താണെന്ന് താഴെ വിവരിക്കുന്നു *"യഹോവ നിമിത്തവും അവന്റെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവനെപ്പോലെയും ആയിരിക്കുന്നു."* ഒരു പുതിയനിയമ ക്രിസ്തുഭക്തൻ *കർത്താവ് വീണ്ടും വരും എന്ന് പ്രവചിക്കുന്ന പ്രവാചകനാണെങ്കിൽ* നമ്മുടെ ഹൃദയവും പ്രവാചന്മാരുടെ ഹൃദയം നുറുങ്ങിയതുപോലെ *നുറുങ്ങും, നുറുങ്ങണം ‼️*

*എന്നാൽ പലപ്പോഴും നമ്മുടെ ഹൃദയം നുറുങ്ങന്നത് നമ്മുടെ ജോലി നഷ്ടപ്പെടുമ്പോഴോ, വരുമാനം കുറയുമ്പോഴോ, സ്നേഹിതർ വിട്ടുപോകുമ്പോഴോ, ഉദ്ദേശിച്ച നിലയിൽ മക്കളുടെ വിവാഹം നടക്കാതെ വരുമ്പോഴോ ഒക്കെയാണ്.*


ഒരു ഭക്തകവി ഒരിക്കൽ പാടി _*"അന്ധനായി തീർന്നാൽ ഞാൻ നിന്നെക്കാണുമെങ്കിൽ അന്ധനാക്കി തീർക്കണമേ നാഥാ, അന്ധനാക്കി തീർക്കണമേ"*_ എന്ന്. നമ്മിൽ എത്രപേർക്ക് ഇങ്ങനെ പാടാൻ കഴിയും, എഴുതാൻ കഴിയും, പറയാൻ കഴിയും ⁉️.

അതുപോലെ

*"യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങൾ നമ്മൾ സദൃശ്യവാക്യങ്ങളിൽ വായിക്കുന്നുണ്ടല്ലോ⁉️.* സദൃശ്യവാക്യങ്ങൾ 30 ന്റെ 1 ൽ അദ്ദേഹം പറയുന്നത് ഒന്ന് ശ്രദ്ധിക്കാമോ ⁉️. *"ദൈവമേ, ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു."* ഞാൻ ഒത്തിരി അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.


*Voice Of Sathgamay* യുടെ ഈ സന്ദേശം വായിക്കുന്ന നിങ്ങൾ ബൈബിൾ വിശ്വാസിയാണെങ്കിൽ.... സങ്കീർത്തനങ്ങളിൽ *127* ശലോമോൻ എഴുതിയതാണ്. അതിന്റെ ഒന്നാം വാക്യം _*"യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു."*_ എന്നാണ്. പലപ്പോഴും നമ്മൾ ഇത് മനസ്സിലാക്കുന്നില്ല. നമ്മുടെ ആയുസ്സ്, ആരോഗ്യം, പദവി എന്നുവേണ്ട എല്ലാം എല്ലാം യഹോവ തരുന്നില്ല എങ്കിൽ ഇല്ല.


127 ന്റെ 2 ൽ _*"നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു."*_ എത്ര വാസ്തവമാണ്. ഇത് വിശ്വസിക്കാതെ കുറുക്കുവഴിയിലൂടെ പൈസ ഉണ്ടാക്കാൻ *ദ്രവ്യാഗ്രഹം* കാണിക്കുന്ന ഏതൊരു വിശ്വാസിയും താഴെപ്പറയുന്ന വാക്യങ്ങൾ കൂടെ ശ്രദ്ധിക്കുവാൻ താല്പര്യപ്പെടുന്നു ‼️.


സദൃശ്യവാക്യങ്ങൾ 30 ന്റെ 7 ൽ *"രണ്ടു കാര്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;"* എന്താണ് യാക്കേയുടെ മകനായ ആഗൂരിന്റെ ആഗ്രഹം എന്ന് വാക്യം 30 ന്റെ 8, 9 വാക്യങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.

(1) *"വ്യാജവും ഭോഷ്കും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ."*


(2) *"ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ."*

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

*എന്നും നമ്മുടെ പ്രാർത്ഥനകൾ ഇത് തന്നെ ആയിരിക്കട്ടെ. ഈ ചിന്ത ഉള്ളവരുടെ ഹൃദയം സമ്പത്തിനെക്കുറിച്ചല്ല നുറുങ്ങുക. പകരം നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ചായിരിക്കും ‼️*

വീണ്ടും നമുക്ക് നമ്മിലേക്ക്‌ തിരിയാം... എനിക്ക് ഉപജീവനത്തിന്നായിട്ടുള്ളത് കർത്താവ് കരുതുമെങ്കിൽ എന്റെ പണം ഉണ്ടാക്കാനുള്ള കൊതി, ഉള്ളത് പോരാ, പോരാ എന്ന ആഗ്രഹം *ദ്രവ്യാഗ്രഹം* അല്ലെ ⁉️.


*"ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു."*

(1 തിമൊഥെയൊസ് 6:10) അനേകർ വീണ ഈ കുഴിയിൽ നമ്മൾ ആരും വീഴാതിരിക്കാൻ ഈ ചിന്ത നമ്മെ സഹായിക്കട്ടെ എന്ന ആത്മാർത്ഥ പ്രാർത്ഥനയോടെ *കർത്താവിന്റെ വേലയിൽ നിങ്ങളുടെ കൂട്ടുസഹോദരൻ ഷിബു കൊടുങ്ങല്ലൂർ. 9605581081*

 
 
 

Recent Posts

See All
Encouraging Thoughts

*एक नई शुरुआत के लिए शुद्ध* जैसे-जैसे हम एक नए साल में प्रवेश कर रहे हैं, हम में से बहुत से लोग एक नई शुरुआत की इच्छा रखते हैं—आशा, शांति और उद्देश्य से भरी एक नई शुरुआत। बाइबल में, हम सीरिया के राजा

 
 
 
Happy new year 2026, Encouraging Thoughts

*WASHED FOR A NEW BEGINNING* As we step into a new year, many of us desire a fresh start—a new beginning filled with hope, peace, and purpose. In the Bible, we read about Naaman, the commander of the

 
 
 
Encouraging Thoughts

*✨ ஊக்கமளிக்கும் சிந்தனைகள் ✨* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• *★ ரூத் புத்தகத்திலிருந்துள்ள பாடங்கள் – 6* _*“போவாஸ்: மீட்பராகிய கிறிஸ்துவின் ஒரு முன்னடையாளம் ”*_ (ரூத் 4) ரூத் புத்தகத்தின் இ

 
 
 

Comments


bottom of page