Voice Of Sathgamaya* യുടെ *"ചിന്തകൾ യഥാർഥ്യങ്ങൾ"
- roshin rajan
- Oct 10, 2021
- 2 min read
*നന്ദിയുള്ളവരായിരിപ്പിൻ ‼️* എന്ന ഫാത്തിമ ഷിബു എഴുതിയ ഒരു ചെറിയ ലേഖനം ആണ് നമുക്കൊരുമിച്ചു ചിന്തിക്കാൻ *Voice Of Sathgamaya* യുടെ *"ചിന്തകൾ യഥാർഥ്യങ്ങൾ" 1069/10/21* എന്ന പ്രതിദിന ചിന്തയിൽ ചേർക്കാൻ ആഗ്രഹിക്കുന്നത്. *ഇന്ന് 2021 ഒക്ടോബർ 11തിങ്കളാഴ്ച ‼️*
👍👍👍👍👍👍👍👍👍👍👍👍
*നന്ദി എന്നുള്ള പദം കേൾക്കുമ്പോൾ തന്നെ നമുക്ക് എന്തു സന്തോഷമാണല്ലോ അല്ലേ⁉️*. നന്ദി എന്ന ഒരു വാക്ക് കേൾക്കുവാൻ ചെറിയ കുട്ടികൾ മുതൽ വലിയ മനുഷ്യർ വരെ വളരെ കൊതിക്കാറുണ്ടല്ലോ ⁉️.
സാധാരണ നമ്മുടെ ഒരു സ്വഭാവം എന്താണെന്നുവെച്ചാൽ *നാം ആർക്കെങ്കിലും, എന്തെങ്കിലും നന്മയോ, സഹായമോ ചെയ്തു കൊടുത്താൽ അവരിൽ നിന്നും നമ്മോട് നന്ദിയോടും, സ്നേഹത്തോടും, ആത്മാർഥതയോടും കൂടെ പെരുമാറണം എന്നാണ് നാം ആഗ്രഹിക്കുന്നത്.
മാത്രമല്ല ആ വ്യക്തി നമ്മൾ ചെയ്ത നന്മയെ ഒരിക്കലും മറക്കരുത് എന്നും നാം ചിന്തിക്കുന്നു. എന്നാൽ എല്ലാവരിൽനിന്നും നാം ആഗ്രഹിച്ചതുപോലെയുള്ള പ്രതികരണം ഉണ്ടാവണമെന്നില്ല. കൂടാതെ, നമുക്ക് അവരിൽനിന്നും എന്തെങ്കിലും കൈപ്പേറിയ അനുഭവം ഉണ്ടായാൽ നമുക്ക് എത്രമാത്രം വേദന ഉണ്ടാകും. മനുഷ്യരായ നാം ചെയ്ത നിസ്സാര സഹായത്തിനു പോലും ഇങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ, *നമ്മളെ പാപത്തിൽ നിന്നും, ശാപത്തിൽനിന്നും വീണ്ടെടുക്കുവാൻ തന്റെ ജീവനെ കാൽവരി ക്രൂശിൽ യാഗമായി അർപ്പിച്ച് നമ്മുടെ ആത്മാവിനെ നരക ശിക്ഷയിൽ നിന്ന് വിടുവിച്ച, സ്വർഗ്ഗരാജ്യത്തിനു അവകാശിയാക്കിത്തീർത്ത നമ്മുടെ കർത്താവിനോട് നാം എത്ര നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണം ‼️.*
ഇതിനോടുള്ള ബന്ധത്തിൽ ലൂക്കോസ് എഴുതിയ സുവിശേഷം 17 ന്റെ 11 മുതൽ 19 വരെയുള്ള വാക്യങ്ങൾ വായിക്കുമ്പോൾ, അവിടെ *10 കുഷ്ഠരോഗികൾ കർത്താവിന്റെ അടുക്കൽ വന്നു സൗഖ്യം പ്രാപിച്ചതായി നാം വായിക്കുന്നു. അവരിൽ ഒരുത്തൻ മാത്രമേ ദൈവത്തെ മഹത്വപ്പെടുത്താൻ കർത്താവിന്റെ അടുത്തേക്കു മടങ്ങി വന്നതായി നാം കാണുന്നൊള്ളു.*
കർത്താവ് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നു,
*“പത്തുപേർ ശുദ്ധരായി തീർന്നില്ലയോ ⁉️. ബാക്കി ഒമ്പതുപേർ എവിടെ⁉️. ഈ അന്യജാതിക്കാരല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാൻ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ⁉️ ”* എന്നു യേശുകർത്താവ് പറഞ്ഞതായി നാം വായിക്കുന്നു.
*നമ്മുടെ കർത്താവ് നമ്മുടെ അനുദിന ജീവിതത്തിൽ എത്രയെത്ര നന്മകളാണ് ചെയ്തുകൊണ്ടിരിക്കുന്നത്.* നമുക്ക് ആത്മരക്ഷ തന്നുവെന്ന് മാത്രമല്ല, ഈ ഭൂമിയിൽ ജീവിക്കാനുള്ള ജീവരക്ഷയും തരുന്നില്ലേ⁉️. *നമ്മുടെ സാമ്പത്തിക ആവശ്യങ്ങളിൽ, രോഗക്കിടക്കയിൽ, നമ്മെളെകൊണ്ട് നടത്തിക്കാൻ കഴിയാത്ത എത്രയോ കാര്യങ്ങൾ നമുക്ക് നമ്മുടെ കർത്താവ് സാധിപ്പിച്ചു തന്നിട്ടുണ്ടല്ലോ⁉️.*
*നാം സ്വയം പരിശോധിക്കുക, നമ്മളെ തനിച്ച് വിടാതെ നമ്മെ കൈപിടിച്ച് നടത്തിയ നമ്മുടെ കർത്താവിന്റെ അടുക്കൽ നാം മടങ്ങിവന്നു നന്ദി പറയുന്നവരാണോ⁉️.* അതോ ആ ഒൻപതു സൗഖ്യമായ കുഷ്ഠരോഗികളെപ്പോലെയാണോയെന്ന് നമുക്ക് ചിന്തിക്കാം ‼️.
സങ്കീർത്തനം 103 ൽ ദാവീദ് പറയുന്നു *എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.* കർത്താവ് നമുക്ക് ചെയ്യുന്ന ഉപകാരങ്ങൾ ഒന്നുപോലും മറക്കാതെ നന്ദിയുള്ളവരായിരിക്കാം.
കർത്താവ് അതിനായി നമ്മെ സഹായിക്കട്ടെ. *ആമേൻ ‼️*
‼️‼️‼️‼️‼️‼️‼️‼️‼️‼️‼️‼️
*(Voice Of Sathgamay* ക്ക് വേണ്ടി ഷിബു കൊടുങ്ങല്ലൂർ. 9605581081)*
コメント