🔊🔈🔊🔈🔊🔈🔊🔈🔊🔈🔊🔈
*"എന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു."* എന്നാണ് സുവിശേഷം പറയുന്നത്.
*ഇന്ന് 2021 ഒക്ടോബർ 08 വെള്ളിയാഴ്ച ‼️*
*Voice Of Sathgamaya* യുടെ *"ചിന്തകൾ യഥാർഥ്യങ്ങൾ" നമ്പർ 1064/10/21 ലേക്ക് ഏവർക്കും സ്വാഗതം ‼️*
📣📣📣📣📣📣📣📣📣📣📣📣
*ആശ്വാസം, സമാധാനം, സന്തോഷം, സാന്ത്വനം എന്നിങ്ങനെ മനുഷ്യൻ ജീവിതത്തിൽ കൊതിക്കുന്ന അവസ്ഥകൾ ബൈബിളിൽ മാത്രമേ കിട്ടുകയുള്ളു എന്ന് തിരിച്ചറിയുന്നവരാണ് സുവിശേഷം വിശ്വസിക്കുന്നവർ ‼️*
*മനുഷ്യർക്ക് തെറ്റുകൾ ചെയ്യാൻ* വളരെ ലളിതമായ ഉപദേശങ്ങൾ മതി. എന്നാൽ *ശരി ചെയ്യാൻ* കഠിനമായ ഉപദേശവും, അല്പമല്ലാത്ത ശാസനയും, നിരന്തരമായ മോട്ടിവേഷനുമെല്ലാം ആവശ്യമാണ് ‼️.
എബ്രായർക്ക് എഴുതിയ ലേഖനത്തിലെ 10 ന്റെ 24 ഒന്ന് വായിച്ച് നോക്കാമോ ⁉️. *"ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു."* ഈ വാക്യത്തെ ഒന്ന് മുറിച്ച് മുറിച്ച് പഠിച്ചാൽ
(1) *ചിലർ ചിലത് ചെയ്യുന്നു ❗️*
അതെന്താണ്?. അവർ നമ്മുടെ *സഭായോഗങ്ങളെ ഉപേക്ഷിക്കുന്നു*
സത്യത്തിൽ ഒരു ക്രിസ്തുവിശ്വാസി, വിശേഷാൽ പാപമോചനം ലഭിച്ചതിന്റെ വില അറിഞ്ഞവർ ആരെങ്കിലും *ദൈവത്തിന് നന്ദി പറയാൻ കിട്ടുന്ന അവസരം നഷ്ടപ്പെടുത്തുമോ ⁉️* ഇല്ല,
പക്ഷെ,
പിശാച് അവനെ മടുപ്പിച്ചുകളയും, ഇത് പിശാചിന്റെ ഒരു തന്ത്രം ആണ്. അത് മനസ്സിലാക്കാൻ ഓരോ വിശ്വാസികൾക്കും നിരന്തരമായ ദൈവവുമായ ബന്ധം ആവശ്യമാണ്.
*ഏദൻതോട്ടത്തിൽ ആദിപിതക്കന്മാരെ പാപത്തിൽ വീഴിച്ച പിശാച്* അന്ന് അവിടെ ഉപയോഗിച്ച *തന്ത്രം,* ഏറ്റവും ഉയർന്ന *ഒരു സിംഹസനം* ആണ് കാണിച്ചുകൊടുത്തത്. കേരളത്തിലെ സകല പ്രമുഖരേയും *അധികാരത്തിന്റെ വ്യാജസിംഹസനത്തിൽ ഇരുത്തി, കയ്യിൽ ഒരു അധികരത്തിന്റെ, അഹങ്കാരത്തിന്റെ, നേതൃത്വത്തിന്റെ ഒപ്പം ഭീകരതയുടെയൊക്കെ ചിഹ്നം ആയ വാൾ കയ്യിൽ കൊടുത്ത് വഞ്ചിച്ചത് ആരെയൊക്കെയാണ് എന്ന് നമുക്ക് അറിയാമല്ലോ⁉️.*
ഇന്നലെ വരെ ഞാൻ കേട്ടിട്ടുപോലുമില്ലായിരുന്ന ഒരു ക്രിസ്കുമതക്കാരനായ ഒരു ചെറുക്കന്റെ കയ്യിൽ *മോശയുടെ വടിയും, യൂദാസ് എറിഞ്ഞുകളഞ്ഞ വെള്ളിത്തുട്ടും ഉണ്ടെന്ന് പറഞ്ഞപ്പോൾ ഗവേഷക വിദഗ്ദരെ കൊണ്ടുവന്ന് തെളിയിക്കാൻ ബാധ്യസ്ഥരായവർ ആ ചതുപ്പ് ചെളിയിൽ കാല് വെച്ചു എന്ന് നാം തിരിച്ചറിയുക ‼️*
*സത്യസുവിശേഷം, സ്വർഗ്ഗീയ സന്ദേശം വിശ്വസിക്കാൻ ആരുമില്ല ‼️* വിശ്വസിക്കുന്നവരെ വഴി തെറ്റിക്കാൻ, ചിന്നഭിന്നമാക്കുവാനുള്ള തീവ്രയജ്ഞ പരിപാടികളാണ് പിശാചിന്റെ ആവനാഴിയിലുള്ളത്.
(2) *തമ്മിൽ പ്രബോധിപ്പിച്ചു മുന്നേറുക ‼️*
ലോകത്തിൽ ഉന്നതന്മാർ, രാഷ്ട്രീയ പ്രമുഖർ, വിദ്യാസമ്പന്നർ ആരും *ജ്ഞാനികൾ അല്ല* എന്ന് നാം നിരന്തരം പ്രബോധിപ്പിക്കണം ‼️.
എന്തുകൊണ്ടെന്നാൽ... *യഹോവ ഭക്തി ഇല്ലാത്ത ആരും ജ്ഞാനികൾ അല്ല* എന്ന് ബൈബിളാണ് പറയുന്നത്. *"യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു."*
(സദൃശ്യവാക്യങ്ങൾ 1 ന്റെ 7)
(3) *സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിക്കുക ‼️*
പലപ്പോഴും പിശാച് തന്റെ വ്യാജം ലോകം മുഴുവൻ നിറയ്ക്കുമ്പോൾ, അതിൽ ക്രിസ്ത്യാനികളായ നാം ഓരോരുത്തരും കുടുങ്ങും. അഥവാ, കുടുക്കും എന്നതിനാൽ നാം ഓരോരുത്തരും തമ്മിൽ തമ്മിൽ ഉത്സാഹിപ്പിച്ചുകൊണ്ടേയിരിക്കണം. ‼️.
(4) *അന്യോന്യം സൂക്ഷിച്ചുകൊള്ളണം ‼️*
ഞാൻ ഉൾപ്പെട്ടുനിൽക്കുന്ന സഭ, അതിലെ വിശ്വാസികൾ ആദിമ സഭയിലെ വിശ്വാസികളെപ്പോലെ ക്രിസ്തുവിൽ പരിപൂർണ്ണമായും അനുസരിച്ച് ജീവിച്ചതുപോലെ ജീവിക്കാനാണ് ഉത്സാഹിക്കേണ്ടത്. *അതാണ് നമ്മൾ തമ്മിൽ തമ്മിൽ പ്രബോധിപ്പിക്കേണ്ടത്. ‼️*.
(5) ഒടുവിലായി പറയട്ടെ,
*നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.*
🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
*പ്രിയമുള്ളവരെ, ഇനി ചിന്തിക്കുക ‼️*
*നമുക്ക് ആശ്വാസം ഉണ്ടോ ⁉️, സമാധാനം ഉണ്ടോ ⁉️, സന്തോഷം ഉണ്ടോ ⁉️, കൂട്ടായ്മ ഉണ്ടോ ⁉️* ഇല്ലെങ്കിൽ അതിന് ഉത്തരവാദി ദൈവം അല്ല.
*വളരെ വേദനയോടെ പറയട്ടെ,* ക്രിസ്ത്യാനി എന്ന് പേരുണ്ടായിരുന്ന നമ്മുടെ കൂട്ടത്തിലെ ചിലർ, *അവരുടെ സ്വാർത്ഥതാല്പര്യങ്ങൾ സഭയിൽ സാധിക്കുന്നില്ല എന്ന് കണ്ടപ്പോൾ, കർത്താവിനെ നോക്കി ജീവിക്കുന്നതിനുപകരം തന്നോട് കൈപ്പായി പെരുമാറിയവരോടുള്ള വൈരാഗ്യം മൂലം ചെയ്തുകൂട്ടുന്ന, എഴുതിക്കൂട്ടുന്ന കാര്യങ്ങൾ* ദൈവസഭയ്ക്കും, ദൈവജനത്തിനും ദോഷം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലും *പാതാളഗോപുരങ്ങൾക്ക് ജയിക്കാൻ കഴിയാത്ത സഭയെയാണ് സ്വർഗ്ഗത്തിനും, ഭൂമിക്കും നാഥനായിരിക്കുന്നവൻ കെട്ടിപ്പൊക്കിയിരിക്കുന്നത്* അതിനാൽ ഈ ദൈവത്തിന്റെ വേലയിൽ അധികമധികം ഉത്സാഹത്തോടെ നമുക്ക് മുന്നേറാൻ ഈ ചിന്തയും നമ്മെ സഹായിക്കും എന്ന പ്രതീക്ഷയോടെ *കർത്താവിൽ നിങ്ങളിൽ ഒരുവനായ ഷിബു കൊടുങ്ങല്ലൂർ. Ph: 9605581081*
Comments