Voice Of Sathgamaya* യുടെ പ്രതിദിന ചിന്തയായ /--പാലായിൽ ഉള്ള ഒരു കോളേജ് ക്യാമ്പസിൽ നിഷ്കരുണം
- roshin rajan
- Oct 3, 2021
- 2 min read
❤❤❤❤❤❤❤❤❤❤❤❤
*പാലായിൽ ഉള്ള ഒരു കോളേജ് ക്യാമ്പസിൽ നിഷ്കരുണം കഴുത്തറക്കപ്പെട്ട ഒരു പെൺകുട്ടിയുടെ ദാരുണ അന്ത്യം ആണ് ഈ ദിവസങ്ങളിലെ ഏറ്റവും വലിയ പത്രവാർത്ത.*
ഇന്ന് *ഒക്ടോബർ 03 ഞായറാഴ്ച ‼️*
*Voice Of Sathgamaya* യുടെ പ്രതിദിന ചിന്തയായ *"ചിന്തകൾ യഥാർഥ്യങ്ങൾ" നമ്പർ 1️⃣⭕5️⃣9️⃣ / 1️⃣⭕ /2️⃣1️⃣ ലേയ്ക്ക് സ്വാഗതം ‼️*
🔪🗡️🔪🗡️🔪🗡️🔪🗡️🔪🗡️🔪🗡️
*പാലയിലുള്ള കോളേജ് ഗ്രൗണ്ടിൽ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ വ്യക്തമായി ഉത്തരം തരാൻ ബൈബിളിന് മാത്രമേ കഴിയൂ ‼️*
*എന്താണ് സ്നേഹം ⁉️എന്താണ് പ്രേമം ⁉️ എന്നൊക്കെ അറിയണമെങ്കിൽ ബൈബിൾ തന്നെ വായിക്കേണം ‼️* ബൈബിളിൽ ഉത്തമ ഗീതം എന്നൊരു പുസ്തകമുണ്ട്. *ഇന്നുകാണുന്ന എല്ലാ യുവതീയുവാക്കളും ബൈബിളിലെ ഉത്തമഗീതം എന്ന ഈ പുസ്തകം വായിച്ചിരിക്കണം എന്നാണ് എന്റെ അഭിപ്രായം ‼️* യഥാർത്ഥ പ്രേമം എന്ത് എന്ന് അവിടെ എഴുതിവെച്ചിട്ടുണ്ട്. *ഈ പുസ്തകത്തിൽ 8 അദ്ധ്യായത്തിലായി ആകെ 117 വാക്യങ്ങൾ മാത്രമേയുള്ളു. ആയതിനാൽ തീർച്ചയായും പെട്ടന്ന് തന്നെ കാര്യം പിടികിട്ടും.*
*എന്നെ ശ്രദ്ധിക്കുന്ന ആരെങ്കിലും ഈ പുസ്തകം എവിടെ കിട്ടും എന്ന് ചോദിച്ചാൽ.....*
ഗൂഗിളിൽ സെർച്ച് ചെയ്താൽ വായിക്കാം, അല്ലെങ്കിൽ താഴെക്കാണുന്ന വാട്സാപ്പ് നമ്പറിൽ ആവശ്യപ്പെട്ടാലും മതി.
💘🗡️💘🔪💔🔪💔🗡️💘🔪💘🗡️
എന്തുകൊണ്ടാണ് പ്രേമം കൊലപാതകത്തിൽ എത്തുന്നത് എന്ന് ഈ പുസ്തകത്തിലെ അദ്ധ്യായം 8 ന്റെ 6 ൽ കാണുന്നുണ്ട്. അതിൽ *"എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ;"* എന്നാണ് കമിതാവ് ആഗ്രഹിക്കുന്നത്. എന്തുകൊണ്ടെന്നാൽ
*"പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു;"*
നമുക്കറിയാം *മരണം* അത് ഏറെ *ബലമുള്ളതാണ്.* ഇന്നുവരെ *മരണത്തെ തോല്പിക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ല ‼️*. അതുകൊണ്ടുതന്നെ *മരണം* ഇന്നും തന്റെ സംഹാരതാണ്ഡവമാടുന്നു. അതുപോലെ തത്തുല്യം ബലമുള്ള ഒന്നാണ് *പ്രേമം* എന്ന് ബൈബിൾ പറയുമ്പോൾ അല്ല എന്നുപറയാൻ ഞാൻ ആളല്ല. *പ്രേമം മരണം പോലെ ബലമുള്ളതാണ്* എന്നതുകൊണ്ടാണ് മനുഷ്യരിൽ മുഴുവനും ഒപ്പം മൃഗങ്ങളിൽ പോലും നമുക്ക് *പ്രേമം* കാണാൻ കഴിയുന്നത്.
എന്നാൽ *പാല* യിൽ എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിനും ഈ വാക്യത്തിൽ മറുപടിയുണ്ട്.
*പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതാണ്* എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഇവിടെയും ഒരു *ശങ്ക ജനിച്ചു. ഞാൻ പ്രേമിക്കുന്നവൾ എന്നെ വിട്ട് പോകുകയാണോ എന്ന ശങ്ക.*
*ഇങ്ങനെ ഒരു ശങ്ക വന്നാൽ* അത് ജ്വലിക്കും *"അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ."* ഇതാണ് പാലായിലും സംഭവിച്ചത് 🙏.
♨️♨️♨️♨️♨️♨️♨️♨️♨️♨️♨️♨️
*നമ്മുടെ ആൺ / പെൺ മക്കളെ ഈ ഭയാനകമായ വിപത്തിൽ നിന്നും രക്ഷിക്കാൻ ഒരേയൊരു വഴിയേ ഉള്ളൂ. നമ്മുടെ മക്കളെ ദൈവഭയം ഉള്ളവരാക്കി പണിയുക ‼️* വലിയ കഷ്ടപ്പാടുള്ള പണിയാണിത്. പക്ഷെ, നമ്മൾ അത് ചെയ്തേ മതിയാകൂ. കഴിഞ്ഞദിവസം കൊല്ലപ്പെട്ട കുട്ടി വളർന്നപ്പോൾ പിതാവിന്റെ സ്നേഹം കിട്ടിയിട്ടില്ല, കൂടെപ്പിറപ്പില്ല, അമ്മയുടെ ലാളന മാത്രം, എന്റെ ചെറിയ അറിവ് വെച്ചുനോക്കിയാൽ സാമ്പാത്തീക ഭദ്രത തീരെ ഇല്ലാത്ത കുടുംബം. മാത്രമല്ല *ദൈവം ഇല്ലാത്ത കുട്ടി*. മാതാപിതാക്കളും, ആവശ്യം പോലെ സഹോദരങ്ങളും, സമ്പത്തും ഉള്ള വീട്ടിലെ ആൺ / പെൺ കുട്ടികൾ പ്രേമത്തിന്റെ ചതിക്കുഴിയിൽ വീഴുന്നില്ലേ എന്ന ചോദ്യത്തിനും ഉത്തരം ഉണ്ട് എന്ന് തന്നെയാണെങ്കിൽ ⁉️.
അതിനും ഉത്തരം ബൈബിൾ തരും. ഉത്തമഗീതം 7 ന്റെ 11 ൽ *"ഞാൻ എന്റെ പ്രിയന്നുള്ളവൾ; അവന്റെ ആഗ്രഹം എന്നോടാകുന്നു."* എന്നാണ് പറയുന്നത്. *ആരാണ് നമ്മുടെ പ്രിയൻ എന്ന് നാം തിരിച്ചറിയണം ‼️*. ഒരു അരിശത്തിനു നമ്മെ ചുട്ടുകൊല്ലുന്ന, പെട്രോൾ ഒഴിച്ച് കത്തിക്കുന്ന, കത്തിക്ക് കുത്തി കൊല്ലുന്ന ബലാത്സംഘം ചെയ്തുകൊല്ലുന്നവനല്ല നമ്മുടെ പ്രിയൻ.
ബൈബിൾ ഉത്തമഗീതം നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് നമ്മുടെ സൃഷ്ടാവായ ദൈവത്തെയാണ്. *കർത്താവായ യേശുക്രിസ്തുവിനെയാണ്, യേശുക്രിസ്തുവിന്റെ പ്രേമത്തെയാണ്.*
*കർത്താവിന്റെ പ്രേമം മരണം പോലെ ബലം ഉള്ളതാണ്. അതുകൊണ്ടാണ് ദൈവം നമ്മെ സ്നേഹിച്ചപ്പോൾ തന്റെ സ്വന്തം പുത്രനെ ആധരിക്കാതെ നമുക്ക് വേണ്ടി കുരിശ്ശിൽ സ്വയം യാഗമായി തീർന്നു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിച്ചത് ❤❤❤*
❤❤❤❤❤❤❤❤❤❤❤❤
*മരണം പോലെ ബലമുള്ള ദൈവസ്നേഹം എന്തെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്തവർ Voice Of Sathgamaya യുടെ വാട്സാപ്പ് നമ്പർ ആയ 9605581081 ൽ ബന്ധപ്പെടുക എന്ന് ദൈവസ്നേഹത്തിൽ നിങ്ങളുടെ സഹോദരൻ ഷിബു കൊടുങ്ങല്ലൂർ 🙏🙏🙏*
Comments