top of page

MS VOLUNTEER

Public·10 volunteers

✨ പ്രോത്സാഹന ചിന്തകൾ😁


💠 ദൈവത്തിങ്കലേക്ക് തിരിയുക!


നെഹമ്യാവ് 1: 5-9


vs5 ഞാൻ പ്രാർത്ഥിച്ച് പറഞ്ഞതെന്തെന്നാൽ: സ്വർഗ്ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,


vs6 നിന്റെ ദാസന്മാരായ യിസ്രായേൽ മക്കൾക്ക് വേണ്ടി രാവും പകലും നിന്റെ മുമ്പാകെ പ്രാർത്ഥിക്കുകയും യിസ്രായേൽ മക്കളായ ഞങ്ങൾ നിന്നോട് ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്റെ പ്രാർത്ഥന കേൾക്കേണ്ടതിന് നിന്റെ ചെവി ശ്രദ്ധിച്ചും നിന്റെ കണ്ണ് തുറന്നും ഇരിക്കേണമേ: ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.


vs7 ഞങ്ങൾ നിന്നോട് ഏറ്റവും വഷളത്തമായി പ്രവർത്തിച്ചിരിക്കുന്നു: നിന്റെ ദാസനായ മോശെയോട് നീ കൽപ്പിച്ച കൽപ്പനകളും ചട്ടങ്ങളും വിധികളും ഞങ്ങൾ പ്രമാണിച്ചിട്ടുമില്ല.


vs8 നിങ്ങൾ ദ്രോഹം ചെയ്താൽ ഞാൻ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചു കളയും:


vs9 എന്നാൽ നിങ്ങൾ എങ്കലേക്ക് തിരിഞ്ഞ് എന്റെ കൽപ്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചു നടന്നാൽ നിങ്ങളുടെ ഭ്രഷ്ടന്മാർ ആകാശത്തിന്റെ അറുതിവരെയും എത്തിയിരുന്നാലും ഞാൻ അവിടെ നിന്ന് അവരെ ശേഖരിച്ച് എന്റെ നാമം സ്ഥാപിപ്പാൻ ഞാൻ തിരഞ്ഞെടുത്ത സ്ഥലത്ത് കൊണ്ടുവരും എന്ന് നിന്റെ ദാസനായ മോശയോട് നീ അരുളി ചെയ്ത വചനം ഓർക്കേണമേ.


ദൈവവുമായി അകലുന്ന, അവിടുന്നുമായുള്ള സ്നേഹബന്ധത്തിന് വിള്ളൽ ഏൽക്കുന്ന ഏതെങ്കിലും ഒരു അനുഭവം ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അനുഭവിച്ചിട്ടുള്ളവർ ആയിരിക്കാം നാം ഓരോരുത്തരും. അനേകം കാരണങ്ങൾ ഉണ്ടായിരിക്കാമെങ്കിലും നമ്മിൽ ഉള്ള പാപം ഇതിന് ഒരു പ്രധാന കാരണമായി ഇരിക്കുന്നു.


മുകളിൽ തന്നിരിക്കുന്ന ഖണ്ഡികയിൽ നിന്നും ദൈവത്തിനെ സംബന്ധിച്ചുള്ള അനേകം സവിശേഷതകൾ നാം കാണുന്നു. അവിടുന്ന് തന്നെ സ്നേഹിച്ച് തന്റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്ക് നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമാണ്. മഹാശക്തി കൊണ്ടും ഭുജ വീര്യം കൊണ്ടും യിസ്രായേലിനെ വീണ്ടെടുത്ത സ്വർഗ്ഗത്തിലെ ദൈവമാണ്.


നിർഭാഗ്യവശാൽ, യിസ്രായേൽ ദൈവത്തിൽ നിന്ന് അകന്ന് പാപം ചെയ്യുവാൻ ഇടയായിത്തീർന്നു. അവർ ദൈവീക കൽപ്പനകളെ അനുസരിക്കാതെ, ദോഷമായി പ്രവർത്തിച്ച് അവിശ്വസ്തരായി തീർന്നു.


എന്നിരുന്നാലും, യിസ്രായേലിന്റെ മൂല്യ തകർച്ചയുടെ നടുവിലും പ്രത്യാശയുടെ കിരണങ്ങൾ നമുക്ക് കാണുവാൻ സാധിക്കുന്നു. തന്റെ ജനം തന്റെ കൽപ്പനകളെ അനുസരിച്ച് തങ്കലേക്ക് മടങ്ങിവന്നാൽ ഏത് വിദൂര കോണിൽ നിന്നാണെങ്കിലും അവരെ കൂട്ടിച്ചേർത്ത് അവരെ താൻ തിരഞ്ഞെടുത്ത സ്ഥലത്ത് തന്നെ സ്ഥാപിക്കുമെന്ന് ദൈവം ഉറപ്പു നൽകുന്നു. അവിടുന്നിലേക്ക് മടങ്ങി ചെല്ലുന്നവർക്ക് ദയയും കരുണയും ലഭ്യമാക്കുന്ന ദൈവമാണെന്ന് ഈ വാഗ്ദത്ത്വം നമ്മെ ബലപ്പെടുത്തുന്നു.


നാം ദൈവത്തിൽ നിന്ന് വളരെ കാതങ്ങൾ അകലെയാണെന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിലും ഒന്നോർക്കുക, ദൈവത്തിങ്കലേക്ക് ഉള്ള മടങ്ങി വരവിന്റെ ദൂരം ഒരു കാലടി മാത്രമേയുള്ളൂ. നമ്മുടെ മടങ്ങിവരവിനായി അവിടുന്ന് ക്ഷമയോടെ കാത്തിരിക്കുന്നു. എന്നാൽ നമ്മുടെ അകൃത്യങ്ങളെ മനസ്സിലാക്കി, അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുക എന്നത് സുപ്രധാനമായ നടപടികളാണ്.


ഇത്തരുണത്തിൽ, നാമ്മും പാപം ചെയ്തു ദൈവ തേജസ്സിൽ നിന്ന് വീണവരായിരുന്നു എന്ന് നമുക്ക് ഓർക്കാം. പാപം മനുഷ്യനെ ദൈവത്തിൽ നിന്ന് അകറ്റി മരണ ശിക്ഷയ്ക്ക് അധീനരാക്കി. എന്നാൽ ദൈവം സ്നേഹവാനാകയാൽ യോജിപ്പിനുള്ള വഴി ഒരുക്കി തന്നു. തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തേക്ക് അയച്ചു, നമ്മുടെ പാപങ്ങൾക്ക് പ്രായശ്ചിത്തമായി ക്രൂശിന്മേൽ മരിച്ചു.

തന്റെ പാപങ്ങളെ ഏറ്റുപറഞ്ഞ്, കർത്താവായ യേശുക്രിസ്തു തനിക്കുവേണ്ടി മരിച്ചു അടക്കപ്പെട്ടു ഉയർത്തെഴുന്നേററ്റു ഇന്നും ജീവിക്കുന്നു എന്ന് വിശ്വസിച്ച് യേശുക്രിസ്തുവിനെ സ്വന്തം നാഥനും രക്ഷിതാവുമായി ഏറ്റു പറയുന്നവർക്ക് പാപമോചനവും നിത്യജീവനും അവിടുന്ന് സൗജന്യമായി നൽകുന്നു.


ഒരു സംക്ഷിപ്ത വീക്ഷണം:

🔹 നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെ ആകട്ടെ, നമുക്ക് ദൈവത്തിങ്കലേക്ക് മടങ്ങിവരാം. നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് അവിടുന്നിന്റെ ആലോചനകളെ അന്വേഷിച്ച്, വീണ്ടെടുപ്പിൻ വാഗ്ദത്തങ്ങളിൽ ആശ്രയിക്കാം.

🔹നമ്മുടെ പാപങ്ങളെ ഏറ്റുപറഞ്ഞ് രക്ഷിക്കപ്പെടാം.


📖ഈ ദിനത്തെ വേദഭാഗം📖

മലാഖി 3:7

എന്റെ അടുക്കലേക്ക് മടങ്ങിവരുവിൻ, ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങി വരും.


🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

About

This group is for registered volunteers of mission sagacity....

bottom of page