Encouraging Thoughts
- kvnaveen834
- 3 days ago
- 1 min read
*✨ പ്രോത്സാഹജനകമായ ചിന്തകൾ ✨*
°•°•°•°•°•°•°•°•°•°•°•°•°•°•°•°•
*★ രൂത്തിന്റെ പുസ്തകത്തിൽ നിന്നുള്ള പാഠങ്ങൾ – 5*
*_“ബോവസ്: ഒരു ദൈവഭക്തൻ ”_*
(രൂത്ത് 2–4)
രൂത്തിന്റെ പുസ്തകത്തിൽ, ദൈവഭക്തനായ ഒരു മനുഷ്യന്റെ മികച്ച ഉദാഹരണമായി ബോവസ് വേറിട്ടുനിൽക്കുന്നു.
തന്റെ ജോലിക്കാർക്കുള്ള അഭിവന്ദനത്തിൽ നിന്ന് ( “കർത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ”), ദൈവത്തെ തന്റെ ദൈനംദിന ഇടപാടുകളിൽ കൊണ്ടുവന്ന ഒരു മനുഷ്യനെ നാം കാണുന്നു.
ബോവസ് ദയയും അനുകമ്പയും ഉള്ളവനായിരുന്നു. അവൻ രൂത്തിനെ ശ്രദ്ധിച്ചു, അവൾ ഒരു അപരിചിതയും വിധവയും ആയിരുന്നിട്ടും, അവൻ അവളോട് ഊഷ്മളതയോടും ബഹുമാനത്തോടും കൂടി സംസാരിച്ചു. “യഹോവ നിന്റെ പ്രവൃത്തിക്ക് പ്രതിഫലം നൽകട്ടെ” എന്ന് പറഞ്ഞുകൊണ്ട് അവൻ അവളെ ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അവൻ അവളുടെ സുരക്ഷ ഉറപ്പാക്കി, അവളുടെ ആവശ്യങ്ങൾ നിറവേറ്റി, അവളോട് മാന്യമായി പെരുമാറി.
അവൻ വിശാലതയുള്ളവനായിരുന്നു- അവൾക്ക് അധിക ധാന്യം നൽകുകയും ഒരു പറ യവം വീട്ടിലേക്ക് കൊണ്ടുപോകുവാൻ കൊടുക്കുകയും ചെയ്തു. അവന്റെ ഹൃദയം ദൈവത്തിനു വേണ്ടി മാത്രമല്ല, മനുഷ്യരോടും തുറന്നിരുന്നു.
ബോവസ് നീതിമാനുമായിരുന്നു. രൂത്തിനെ വീണ്ടെടുക്കുന്ന കാര്യത്തിൽ, അവൻ ശരിയായ പ്രക്രിയ പിന്തുടർന്ന. അടുത്ത ബന്ധുവിന് അവന്റെ ന്യായമായ അവസരം നൽകി. താൻ ആരംഭിച്ചത് പൂർത്തിയാക്കാൻ അവൻ ഉത്സാഹമുള്ളവനും ദൃഢനിശ്ചയമുള്ളവനുമായിരുന്നു.
ബോവസിൽ, ദയ, നീതി, ഔദാര്യത, പ്രവൃത്തിയിലെ വിശ്വസ്തത (ദൈവം ഇന്ന് നമ്മിൽ ആഗ്രഹിക്കുന്ന സദ്‌ഗുണങ്ങൾ) എന്നിവ നമുക്ക് കാണാം.
അതിനാൽ, നമുക്ക് ബോവസിൽ നിന്ന് പഠിക്കുകയും കർത്താവിന് മഹത്വം നൽകുന്ന ഒരു ദൈവിക ജീവിതം നയിക്കുകയും ചെയ്യാം.
*📖 ഓർമ്മിക്കേണ്ട വാക്യം 📖*
*മീഖാ 6:8*
_“മനുഷ്യാ, നല്ലത് എന്തെന്ന് അവൻ നിനക്ക് കാണിച്ചു തന്നിരിക്കുന്നു; ന്യായം പ്രവർത്തിക്കുവാനും ദയാതൽപരനായിരിക്കുവാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കുവാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോട് ചോദിക്കുന്നത്?”_
*🙏 പ്രാർത്ഥന 🙏*
കൃപയുള്ള സ്വർഗ്ഗസ്ഥനായ പിതാവേ,
ദയയും താഴ്മയും നീതിയും ഉള്ളവനായി ജീവിച്ച ബോവസിന്റെ മാതൃകയ്ക്ക് ഞങ്ങൾ അങ്ങയോട് നന്ദി പറയുന്നു. ഞങ്ങളെ നേരായി നടക്കാനും, കരുണയെ സ്നേഹിക്കാനും, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നീതി പുലർത്താനും സഹായിക്കണമേ. ഞങ്ങളുടെ ജീവിതം നിന്റെ നാമത്തിന് മഹത്വം കൊണ്ടുവരട്ടെ, നിന്റെ നന്മ മറ്റുള്ളവരിൽ പ്രതിഫലിപ്പിക്കട്ടെ.
യേശുക്രിസ്തുവിന്റെ നാമത്തിൽ, ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ.
Writer ---'Sis Shincy Jonathan, Australia 🇦🇺
Transaltion --- Sis Acsah Nelson
Mission Sagacity Volunteers

Comments