top of page

MS VOLUNTEER

Public·10 volunteers


Post kvnaveen834

  • 1 day ago


  • 1 min

Special Thoughts ഹന്നയുടെ ജീവിതം നൽകുന്ന പാഠങ്ങൾ  ബൈബിളിന്റെ താളുകൾ പരിശോധിക്കുമ്പോൾ ദൈവത്തിങ്കലുള്ള ഉറച്ച വിശ്വാസത്താൽ ബലഹീനതയിൽ ശക്തി പ്രാപിച്ച വിശ്വാസവീരരുടെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് കാണുവാനായി കഴിയും. ആ ഗണത്തിൽ ഏറ്റവും കമനീയമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വ്യക്തിയാണ് ഹന്ന.ഏൽക്കാനയുടെ രണ്ടു ഭാര്യമാരിൽ ഒരുവളായിരുന്നു ഹന്ന. മറ്റവൾക്ക് പെനിന എന്ന് പേര്, പെനിനക്ക് മക്കൾ ഉണ്ടായിരുന്നു. എന്നാൽ ഹന്നക്ക് മക്കൾ ഇല്ലായിരുന്നു. യഹോവ ഹന്നയുടെ ഗർഭം അടച്ചിരുന്നു. ഹന്നയുടെ ജീവിതത്തിൽ നിന്നുള്ള ചില ആത്മീയ സത്യങ്ങളാണ് ഈ എഴുത്തിലെ പ്രതിപാദ്യ വിഷയം.  1.ഹന്നക്ക് ഒരു പ്രതിയോഗി ഉണ്ടായിരുന്നു.(1 ശമു 1.6) ഹന്നയുടെ ഗർഭം യഹോവ അടച്ചിരുന്നതിനാൽ ഹന്നയുടെ പ്രതിയോഗി തന്നെ വ്യസനിപ്പിച്ചിരുന്നു, എങ്കിലും ഹന്ന വിശ്വാസത്തിൽ ക്ഷീണിച്ചില്ല, നമുക്കും ഒരു പ്രതിയോഗിയുണ്ട്.സാത്താനാണ് നമ്മുടെ പ്രതിയോഗി. നമ്മെ വ്യസനിപ്പിക്കാനായി അവൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും(1 പത്രോസ് 5.8) അലറുന്ന സിംഹം പോലെ സാത്താൻ നമ്മെ വിഴുങ്ങി കളയാനായി ശ്രമിച്ചുകൊണ്ടേയിരിക്കും.വിശ്വാസത്തിൽ തളരാതെ ഹന്നയെ പോലെ മുന്നോട്ട് പോകാൻ പ്രതിയോഗിയെ ജയിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ  2.ഹന്നയുടെ പ്രതിജ്ഞ : ഹന്ന ദൈവത്തിന്റെ മുമ്പാകെ ഒരു നേർച്ച അഥവാ പ്രതിജ്ഞ നേർന്നു. ഹന്നയെ മറക്കാതെ ഒരു പുരുഷ സന്താനത്തെ നൽകിയാൽ അവനെ ജീവപര്യന്തം യഹോവക്ക് നൽകാമെന്ന് ഹന്ന നേർച്ച നേർന്നു. ഹന്ന കേവലം നേർച്ച നേരുക മാത്രമല്ല അത് നിവർത്തിക്കുകയും ചെയ്തു.വലിയ വില കൊടുത്തു താൻ അത് നിവർത്തിച്ചു. ന്യായാധിപന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യിപ്താഹ് രാജാവും തന്റെ നേർച്ചയെ ഓർത്ത് ഏക മകളെ യാഗം അർപ്പിച്ച (ന്യായ 11.30-39) ചരിത്രവും ഇതിനു സമാനമാണ്.നാം പലപ്പോഴും തീരുമാനമെടുത്ത് അത് പാലിക്കാൻ കഴിയാത്തവരായി തീർന്നു പോകാറുണ്ട്, ദൈവം ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമാണത് (സ ഭാപ്രസംഗി 5.4, 5 )നേർന്നിട്ടു കഴിക്കാതിരിക്കുന്നതിനേക്കാൾ നേരാതിരിക്കുന്നത് നല്ലത്.നേർച്ച നേരാനും വിലകൊടുത്ത് അത് നിറവേറ്റുവാനും ദൈവം നമുക്ക് കൃപ നൽകട്ടെ.    3.ഹന്നയുടെ പ്രാർത്ഥന  ഹന്നയുടെ ജീവിതത്തെ വ്യത്യസ്തമാക്കുന്നത് തന്റെ പ്രാർത്ഥനയാണ്.വലിയ പ്രയാസങ്ങൾ നേരിടുമ്പോഴും ഹന്ന പ്രാർത്ഥന ജീവിതത്തിൽ, പിറകോട്ടുള്ള യാത്ര നാം കാണുന്നില്ല.മാനുഷികമായി ചിന്തിച്ചാൽ പ്രാർത്ഥന ജീവിതത്തിലും ആത്മീയ ജീവിതത്തിലും പുറകോട്ടു പോകാൻ മതിയായ കാരണങ്ങൾ ഉണ്ടായിട്ടും ഹന്ന അതിൽ മുൻപോട്ടു പോകുന്നോളായിരുന്നു. തന്റെ മനോവിഷമം അതികഠിനമായതിനാൽ പ്രാർത്ഥനയുടെ ശബ്ദം പുറകോട്ട് വന്നില്ല. തന്റെ പ്രാർത്ഥനയുടെ തീവ്രത അത്യധികം ആയിരുന്നു. ഹന്ന മകനെ ആലയത്തിൽ സമർപ്പിച്ചതിനുശേഷവും നിരന്തരമായി പ്രാർത്ഥിച്ചു കാണും, അതുകൊണ്ടാണ് ശമുവേൽ മികച്ച പ്രവാചകൻ ആയി തീർന്നത്. നമുക്കും നമ്മുടെ മക്കളെ ഓർത്തു നിരന്തരം പ്രാത്ഥിക്കാം. അവർ ദൈവ വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് വീര്യം പ്രവർത്തിക്കുന്നവരാകുവാൻ അതുമൂലം ഇടയാകും. ഹന്നയുടെ ജീവിതം നമുക്കും ഒരു പ്രചോദനം ആയിരിക്കട്ടെ,ദൈവം നമ്മെ അതിനായി സഹായിക്കട്ടെ. Written by - Bro Lijoice c Jose Nellikunnu Thirssur

About

This group is for registered volunteers of mission sagacity....

bottom of page