Special Thoughts
✨ * പ്രോത്സാഹന ചിന്തകൾ* 😁
°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•
★ * ഇതാ ഒരു പുതിയ വർഷം വീണ്ടും ആഗതമായിരിക്കുന്നു...എന്നാൽ ഒന്ന് ചോദിക്കട്ടെ, താങ്കൾ ക്രിസ്തുവിൽ ഒരു പുതിയ സൃഷ്ടിയായി തീർന്നിട്ടുണ്ടോ ?*
*2 കൊരിന്ത്യർ 5:17*
_ ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടിയാകുന്നു: പഴയതു കടന്നുപോയി,ഇതാ സകലതും പുതിയതായി തീർന്നിരിക്കുന്നു._
സ്വയം കുറച്ചുകൂടെ മെച്ചപ്പെത്താൻ ശ്രമിക്കുന്ന, പുതിയ പുതിയ തീരുമാനങ്ങൾ എടുക്കുന്ന ഒരു സമയമായാണ് വർഷങ്ങളുടെ ആരംഭങ്ങളെ നമുക്ക് കാണാൻ സാധിക്കുന്നത്. സംഭവിച്ചുപോയ തെറ്റുകളെയും കുറവുകളെയെല്ലാം മാറ്റിവെച്ച് ഒരു നല്ല തുടക്കത്തിനായി ശ്രമിക്കുന്ന സമയം.
എങ്ങനെയായിരുന്നാലും, ഒരു സന്തോഷകരമായ പുതുവർഷം ലഭിക്കുന്നതിന് ആത്മാർത്ഥമായ മാറ്റങ്ങൾ ആവശ്യം തന്നെയാണ്. പക്ഷേ ഒരു കാര്യമുണ്ട്, നാം ക്രിസ്തുവുമായി ബന്ധപ്പെട്ടിട്ടില്ലാത്തവർ ആണെങ്കിൽ ഈ എടുക്കുന്ന തീരുമാനങ്ങളും പ്രതിജ്ഞകളും എല്ലാം 'പഴയ നമ്മെ' രൂപാന്തരപ്പെടുത്തുന്നതിന് ഒരു പങ്കും വഹിക്കാതെ പോകും . പഴയ മനുഷ്യനെ പഴയതായിരിക്കുമ്പോൾ തന്നെ വെറുതെ മിനുക്കി എടുക്കുന്നത് പോലെ മാത്രമായിരിക്കും അത് .
യേശുക്രിസ്തുവിലൂടെ മാത്രമേ ഒരു വ്യക്തിക്ക് പുതിയ ആളായി തീരുവാൻ സാധിക്കുകയുള്ളൂ. കാരണം നമ്മുടെ പാപങ്ങളെ ക്ഷമിച്ച്, ഒരു പുതിയ ഹൃദയം നമുക്ക് നൽകുവാൻ സാധിക്കുന്നത് യേശുക്രിസ്തുവിന് മാത്രമേയുള്ളൂ.
ഇതുവരെയും ഇങ്ങനെയൊരു മാറ്റം അനുഭവിച്ചിട്ടില്ലേ? എന്നാൽ ഇതാണ് തക്ക സമയം .
ബൈബിൾ പറയുന്നത് ഇങ്ങനെയാണ്, ' എല്ലാവരും പാപം ചെയ്ത്, ദൈവ തേജസ്സ് ഇല്ലാത്തവരായി തീർന്നു' ( റോമർ 3:23). പാപത്തിന് ലഭിക്കുന്ന ശിക്ഷ എന്നത് മരണമാണ് (റോമർ 6:23). മനുഷ്യർ ആയതുകൊണ്ട് തന്നെ അങ്ങനെയൊരു ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കുകയുമില്ല. അത് വളരെ പ്രകടമാണല്ലോ! മനുഷ്യന്റെ നല്ല പ്രവർത്തികളോ, തീർത്ഥാടന യാത്രകളോ ഒന്നും ഒരിക്കലും അവനെ സ്വർഗ്ഗത്തിലേക്ക് എത്തിക്കുന്നില്ല എന്നതാണ് സത്യം.
പക്ഷേ ഭാരപ്പെടേണ്ട, ഒരു സന്തോഷ വാർത്തയുണ്ട് ! ദൈവം തന്നെ ഒരു വഴി അതിനായി ഒരുക്കിയിരിക്കുന്നു: അതിതാണ്...തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (John 3:16).
യേശുവിനെ കർത്താവ് എന്ന് വായ് കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും (റോമർ 10:9). അതെ, നമ്മുടെ പാപങ്ങളെ മുഴുവൻ ദൈവത്തിനു മുൻപിൽ തുറന്നുപറഞ്ഞ്, യേശുക്രിസ്തു ക്രൂശിൽ മരിച്ചത് നമ്മുടെ പാപങ്ങൾക്ക് വേണ്ടിയാണെന്ന് വിശ്വസിച്ച്, അവിടുന്നിനെ ഏക രക്ഷിതാവും കർത്താവുമായി സ്വീകരിച്ച് ഏറ്റുപറഞ്ഞാൽ നമുക്ക് രക്ഷ പ്രാപിക്കാം .
ദൈവത്തിന്റെ മക്കൾ എന്ന നിലയിൽ നമ്മുടെ പഴയ തെറ്റായ വഴികളോടെല്ലാം വിട പറഞ്ഞ് ഒരു പുതിയ വ്യക്തിയായി ജീവിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. ഗലാത്യർ 5:24ൽ പറയുന്നതുപോലെ, ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ രാഗ മോഹങ്ങളോട് കൂടെ ക്രൂശിച്ചിരിക്കുന്നു.
ലോകത്തിന്റെ മാതൃകകളോട് ചേർന്ന് പോകാതെ നാം മനസ്സിന്റെ മാറ്റത്താൽ രൂപാന്തരം പ്രാപിച്ചവരാകണം . അപ്പോൾ നമുക്ക് തീർച്ചയായും ദൈവഹിതം എന്തെന്ന് വെളിവാകും— നന്മയും പ്രസാദവും പൂർണ്ണതയും ഉള്ള ദൈവഹിതം. (റോമർ 12:2)
നാമുമ്മായി ബന്ധപ്പെടുന്നവർക്കെല്ലാം ക്രിസ്തുവിന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്ന നല്ല ജീവിതങ്ങൾ ആകട്ടെ നമ്മുടേത്. ഈ യാത്രയിൽ സർവ്വ കൃപാലുവായ ദൈവം നമ്മെ വഴി നടത്തട്ടെ.
സന്തോഷകരവും അനുഗ്രഹീതവുമായ ഒരു പുതുവർഷം ആശംസിക്കുന്നു!
* *രത്ന ചുരുക്കം* :*
¶ ഒരു പുതിയ തുടക്കത്തിനും ആത്മാർത്ഥമായ മാറ്റങ്ങൾക്കും ക്രിസ്തുവിനെ അറിയുക.
¶ മനസ്സിന്റെ യഥാർത്ഥമായ മാറ്റം മുഖാന്തരം ക്രിസ്തുവിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് ഒരു പുതിയ സൃഷ്ടിയായി ജീവിക്കുക.
*📖 ഈ ദിനത്തെ വേദഭാഗം 📖*
*2 കൊരിന്ത്യർ 5:17*
_ "ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പുതിയ സൃഷ്ടിയാകുന്നു: പഴയത് കടന്നുപോയി, ഇതാ, സകലതും പുതുതായി തീർന്നിരിക്കുന്നു"._
🙏🙏🙏🙏🙏🙏🙏