*LET'S PRAY TOGETHER*
*Pray for Myanmar.
മ്യാൻമറിന് വേണ്ടി പ്രാർത്ഥിക്കുക.
*Pray for Arunachal Pradesh. അരുണാചൽ പ്രദേശിന് വേണ്ടി പ്രാർത്ഥിക്കുക.
1. Home Call: Sister Alice P Sam (66 years). Funeral: on December 9 (Saturday) from 10 am at Brethren Assembly Hall, Puliyoor. Pray for the sorrowing family.
ഹോം കോൾ: സിസ്റ്റർ ആലീസ് പി സാം (66 വയസ്സ്). സംസ്കാരം: ഡിസംബർ 9ന് (ശനി) രാവിലെ 10 മുതൽ പുലിയൂർ ബ്രദറൺ അസംബ്ലി ഹാളിൽ. ദുഃഖിതരായ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക.
2. Pray for Brother Sunny John. Brother is undergoing treatment at the Medical College Hospital, Kottayam after sustaining a leg injury in a bike accident. If God’s will, he will undergo a knee arthroplasty on December 8 (Friday). He has a heart patient mother, wife and two children. Livelihood was done by doing wage work. Let’s pray for the success of the surgery and for all their needs. Member of Brethren Assembly, Puramattom.
സഹോദരൻ സണ്ണി ജോണിന് വേണ്ടി പ്രാർത്ഥിക്കുക. ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റ സഹോദരൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ദൈവഹിതമുണ്ടെങ്കിൽ ഡിസംബർ 8-ന് (വെള്ളിയാഴ്ച) കാൽമുട്ട് ആർത്രോപ്ലാസ്റ്റിക്ക് വിധേയനാകും. ഹൃദ്രോഗിയായ അമ്മയും ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കൂലിപ്പണി ചെയ്തായിരുന്നു ഉപജീവനം. ശസ്ത്രക്രിയയുടെ വിജയത്തിനും അവരുടെ എല്ലാ ആവശ്യങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. പുറമറ്റം ബ്രദറൻ അസംബ്ലി അംഗം.
3. Pray for all spiritual gospel works going to take place in this month at different places our Country. Let’s pray that our Almighty God’s guidance and protection for all these meetings. Also let’s pray together that many people understand Jesus Christ’s love for them and they accept Jesus Christ as their Savior.
ഈ മാസം നമ്മുടെ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടക്കാൻ പോകുന്ന എല്ലാ ആത്മീയ സുവിശേഷ പ്രവർത്തനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക. ഈ യോഗങ്ങൾക്കെല്ലാം നമ്മുടെ സർവ്വശക്തനായ ദൈവത്തിന്റെ മാർഗനിർദേശവും സംരക്ഷണവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം. കൂടാതെ, തങ്ങളോടുള്ള യേശുക്രിസ്തുവിന്റെ സ്നേഹം അനേകർ മനസ്സിലാക്കാനും യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷകനായി സ്വീകരിക്കാനും നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം.
4. Pray for all online programs and outreach gospel programs.
എല്ലാ ഓൺലൈൻ പ്രോഗ്രാമുകൾക്കും ഔട്ട്റീച്ച് ഗോസ്പൽ പ്രോഗ്രാമുകൾക്കും വേണ്ടി പ്രാർത്ഥിക്കുക.
5. Continue to pray for Brother John Paul. Post surgery he has been discharged from hospital yesterday. Continue pray for complete healing.
ബ്രദർ ജോൺ പോളിനു വേണ്ടി തുടർന്നും പ്രാർത്ഥിക്കുക. ശസ്ത്രക്രിയയ്ക്ക് ശേഷം ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. സമ്പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.
In Christ's Service,
Mission Sagacity - മിഷൻ സാഗസിറ്റി