Encouraging Thoughts
- kvnaveen834
- 3 days ago
- 1 min read
*✨ പ്രോത്സാഹനജനകമായ ചിന്തകൾ 😁*
°•°•°•°•°•°•°•°•°•°•°•°•°•°•°•°•
*★ രൂത്തിന്റെ പുസ്തകത്തിൽ നിന്നുള്ള പാഠങ്ങൾ - 1*
*_“മറുവശം കൂടുതൽ മെച്ചമായി തോന്നുമ്പോഴുള്ള ദൈവാശ്രയം”_*
(രൂത്ത് 1:1–5)
നാം വരൾച്ചയുടെയും പ്രയാസത്തിന്റെയും ഒരു കാലഘട്ടത്തിൽ ആയിരിക്കുമ്പോൾ, മറുവശം പലപ്പോഴും കൂടുതൽ പച്ചയായും കൂടുതൽ വാഗ്ദാനപരമായും കാണപ്പെടുന്നു - എന്നാൽ നമ്മൾ എവിടെയാണോ അവിടെ തന്നെ ദൈവത്തിൽ വിശ്വസിക്കാൻ തിരഞ്ഞെടുക്കുമ്പോൾ ദൈവത്തിന്റെ കരുതൽ നമുക്ക് കാണാൻ തുടങ്ങുന്നു.
"അപ്പത്തിന്റെ വീട്" എന്നറിയപ്പെടുന്ന സ്ഥലമായ ബെത്‌ലഹേമിൽ, ഒരു ക്ഷാമത്തോടെയാണ് രൂത്തിന്റെ പുസ്തകം ആരംഭിക്കുന്നത്. ന്യായാധിപന്മാർ ഭരിച്ച കാലത്താണ് ഇത് സംഭവിക്കുന്നത്, ആളുകൾ പലപ്പോഴും സ്വന്തം ദൃഷ്ടിയിൽ ശരിയായത് ചെയ്തിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. മെച്ചപ്പെട്ട അവസ്ഥകൾക്കായി പ്രതീക്ഷിച്ച്, എലീമേലെക്കും കുടുംബവും വാഗ്ദത്ത ദേശം വിട്ട് മോവാബിലേക്ക് പോയി. എന്നാൽ സ്വന്തം ബുദ്ധിയിൽ ആശ്രയിച്ച ആ നീക്കം ദുരന്തത്തിൽ അവസാനിച്ചു. കാരണം അദ്ദേഹവും മക്കളും അവിടെ മരിച്ചു.
ലോത്തിന്റെ ജീവിതത്തിലും സമാനമായ ഒരു മാതൃക നമുക്ക് കാണാൻ കഴിയും. സൊദോം ദുഷ്ടതയ്ക്ക് പേരുകേട്ടതായിരുന്നുവെങ്കിലും, സമതലങ്ങൾ നല്ല നീർത്തടങ്ങളുള്ളതായി കാണപ്പെട്ടതിനാൽ അവൻ അതിനടുത്തായി താമസിക്കാൻ തീരുമാനിച്ചു. എന്നാൽ ഒടുവിൽ, ആ തീരുമാനം അദ്ദേഹത്തിന്റെ കുടുംബത്തിന് നാശം വരുത്തി.
പ്രയാസകരമായ സമയങ്ങളിൽ ദൈവത്തിലേക്ക് തിരിഞ്ഞപ്പോൾ ദൈവത്തിന്റെ കൈ പ്രവർത്തിച്ചതായി കണ്ട നിരവധി ആളുകളുടെ ഉദാഹരണങ്ങളും ബൈബിൾ നൽകുന്നു. യിസ്രായേല്യർ മരുഭൂമിയിൽ മന്നയും വെള്ളവും സ്വീകരിച്ചു. സാരെഫാത്തിലെ വിധവയ്ക്കു സുഭിക്ഷമായ ആഹാരം ലഭിച്ചു. ദൈവത്തോട് നിലവിളിച്ചപ്പോൾ ഹാഗാർ ഒരു കിണറ്റിനരികെ പ്രത്യാശ കണ്ടെത്തി. വരണ്ട കാലങ്ങൾ ഭക്ഷണത്തിനുള്ള സ്ഥലങ്ങളായി മാറി - കാരണം അവർ അവനെ വിശ്വസിച്ചു.
വെല്ലുവിളി യഥാർത്ഥമാണ് - എളുപ്പമുള്ളതായി തോന്നുന്നവയുടെ പിന്നാലെ നമ്മൾ ഓടണോ, അതോ ഒരിക്കലും പരാജയപ്പെടാത്ത ദൈവത്തിൽ ഉറച്ചുനിൽക്കണോ? അവന്റെ കരുതൽ എല്ലായ്‌പ്പോഴും തൽക്ഷണമായിരിക്കില്ല, പക്ഷേ അത് എല്ലായ്പ്പോഴും ഉറപ്പാണ്.
*📖 ഓർമ്മിക്കേണ്ട വാക്യം 📖*
*വിലാപങ്ങൾ 3:25*
_“തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ.”_
*🙏പ്രാർത്ഥന 🙏*
കരുണയുള്ള കർത്താവേ, നിന്റെ തുടർച്ചയായ കരുതലിനായി ഞങ്ങൾ അങ്ങേയ്ക്ക് നന്ദി പറയുന്നു. ജീവിതം ഉറപ്പില്ലാത്തതായും വരണ്ടതായും അനുഭവപ്പെടുമ്പോൾ, ഞങ്ങളുടെ സ്വന്തം വിവേകത്തിൽ ആശ്രയിക്കാതെ അങ്ങയിൽ ആശ്രയിക്കാനും അങ്ങയെ കാത്തിരിക്കാനും ഞങ്ങളെ സഹായിക്കണമേ. യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ.
Writer --- Sis Shincy Jonathan, Australia 🇦🇺
Transaltion---Sis Acsah Nelson
Mission Sagacity Volunteers
Comments