✨ പ്രോത്സാഹജനകമായ ചിന്തകൾ 😁
°•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°•
★ യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 3*
*വഞ്ചനയും ദൈവീക കരുതലും : യോസേഫിൻ്റെയും യേശുവിൻ്റെയും സമാന്തര യാത്രകൾ*
ഉല്പത്തി 37:18-28
_18 അവർ അവനെ ദൂരത്തുനിന്നു കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തുവരും മുൻപേ അവനു വിരോധമായി ദുരാലോചന ചെയ്തു:
_19 അതാ, സ്വപ്നക്കാരൻ വരുന്നു: വരുവിൻ, നാം അവനെ കൊന്ന ഒരു കുഴിയിൽ ഇട്ടു കളയുക.
_20 ഒരു ദുഷ്ട മൃഗം അവനെ തിന്നു കളഞ്ഞു എന്നും പറയാം: അവന്റെ സ്വപ്നങ്ങൾ എന്താകുമെന്ന് നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
_21 രൂബേൻ അതു കേട്ടിട്ട്: നാം അവനു ജീവഹാനി വരുത്തരുത് എന്നു പറഞ്ഞ് അവനെ അവരുടെ കയ്യിൽ നിന്നും വിടുവിച്ചു.
...........
...........
_23 യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി,
24 അവനെ എടുത്തു ഒരു കുഴിയിൽ ഇട്ടു. അതോ വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.
25 അവർ ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ....
........
_28 മിദ്യാന്യ കച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽ നിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളി കാശിനു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്ക് കൊണ്ടുപോയി .
യോസേഫിന് ഒരുപാട് കഷ്ടപ്പാടുകളും വഞ്ചനകളും വേദനകളും അനുഭവിക്കേണ്ടി വന്നതായി നമുക്കറിയാം. അസൂയയും വെറുപ്പും കാരണം സ്വന്തം സഹോദരന്മാർ അവനെ എങ്ങനെ ഒറ്റിക്കൊടുത്തുവെന്ന് ഈ വേദഭാഗം നമ്മെ കാണിക്കുന്നു.
അനുജൻ യോസേഫ് തങ്ങളുടെ ക്ഷേമം തേടി വരുന്നതു കണ്ട സഹോദരന്മാർ, നന്ദി കാണിക്കുന്നതിനുപകരം അവനെതിരെ ഗൂഢാലോചന നടത്തി, അവനെ "സ്വപ്നക്കാരൻ" എന്ന് വിളിക്കുകയും കൊല്ലാൻ ആലോചന നടത്തുകയും ചെയ്തു. അവർ യോസേഫിൻ്റെ വസ്ത്രം ഊരിമാറ്റുകയും, ഒരു കുഴിയിലേക്ക് വലിച്ചെറിയുകയും, ഒടുവിൽ യിശ്മായേല്യർക്ക് 20 ശേക്കൽ വെള്ളിക്ക് വിൽക്കുകയും ചെയ്തു. തുടർന്ന് അവനെ മിസ്രയീമിലേക്ക് കൊണ്ടുപോയി.
ഇഷ്ടപുത്രൻ എന്ന പദവിയിൽ നിന്ന് അന്യനാട്ടിലെ അടിമയിലേക്കുള്ള യോസേഫിൻ്റെ യാത്ര വളരെയധികം കഷ്ടപ്പാടുകളും പ്രയാസങ്ങളും നിറഞ്ഞതായിരുന്നു. എന്നിരുന്നാലും, തൻ്റെ പരീക്ഷണങ്ങളിൽ ഉടനീളം, യോസേഫ് ദൈവത്തോട് വിശ്വസ്തനായി തുടരുകയും, ദൈവിക കരുതലിലൂടെ, യോസേഫ് മിസ്രയീമിൽ ഒരു വലിയ അധികാരസ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. അതിലൂടെ ആത്യന്തികമായി തൻ്റെ കുടുംബത്തെയും മറ്റു അസംഖ്യം ജനങ്ങളെയും ക്ഷാമത്തിൽ നിന്ന് രക്ഷിച്ചു.
ഒരു പരിധിവരെ എങ്കിലും, ചതിയുടെയും വീണ്ടെടുപ്പിന്റെയും വഴികളെ വിവരിക്കുന്ന ഈ ഈ ഭാഗം നമ്മുടെ കർത്താവായ യേശുക്രിസ്തുവും കടന്നുപോകേണ്ടി വന്നതിൻ്റെ നിഴൽ കൂടിയാണ്. യോസേഫിനെപ്പോലെ, യേശുവും ഏറ്റവും പ്രിയപ്പെട്ടവരാൽ വഞ്ചിക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്താവ്, മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുക്കാൻ മതനേതാക്കളുമായി ഗൂഢാലോചന നടത്തി. യേശുവിനെ ശിക്ഷയ്ക്കായി ഏൽപ്പിക്കപ്പെടുകയും, തെറ്റായ ആരോപണങ്ങൾ ചുമത്തപ്പെടുകയും , ഏറ്റവും വേദനാജനകമായ യാതനകൾ അനുഭവിക്കുകയും ചെയ്തു . അവൻ പരിഹസിക്കപ്പെട്ടു, മർദിക്കപ്പെട്ടു, ക്രൂശിക്കപ്പെട്ടു-ഏറ്റവും കൊടിയ കുറ്റവാളിക്ക് വിധിക്കപ്പെട്ടിരിക്കുന്ന മരണരീതി ഏറ്റുവാങ്ങി.
രണ്ട് സംഭവങ്ങളിലും നമുക്ക് അഗാധമായ ഒരു സമാന്തരം കാണാം. യോസേഫും യേശുവും ഒറ്റിക്കൊടുക്കപ്പെട്ടു, അവരുടെ മാന്യതയെ ഊരിയപ്പെട്ടു, കഠിനമായ യാതനകൾക്ക് വിധേയരായി. എന്നിരുന്നാലും, അവരുടെ അധ്യായങ്ങൾ നിരാശയിൽ അല്ല അവസാനിക്കുന്നത്. കഷ്ടപ്പാടുകളുടെയും വിശ്വാസവഞ്ചനയുടെയും ഉത്തമ മാതൃകയായ യേശുവിൻ്റെ കുരിശുമരണവും ഒരു അവസാനമായിരുന്നില്ല. അവൻ്റെ മരണത്തിലൂടെയും തുടർന്നുള്ള പുനരുത്ഥാനത്തിലൂടെയുമാണ് ആത്യന്തികമായ വീണ്ടെടുപ്പ് നടന്നത്.
ക്രൂശിൽ മരിച്ച് ലോകത്തിൻ്റെ പാപങ്ങൾ യേശു ഏറ്റെടുത്തു. അവൻ്റെ പുനരുത്ഥാനം പാപത്തിൻ്റെയും മരണത്തിൻ്റെയും മേലുള്ള വിജയത്തെ സൂചിപ്പിക്കുന്നു. അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു.
യോഹന്നാൻ 3:16 "തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു."
ഒരു സംക്ഷിപ്ത വീക്ഷണം* :*
പരീക്ഷണത്തിൻ്റെയും വിശ്വാസവഞ്ചനയുടെയും സമയങ്ങളിൽ, യാതനകൾ എന്നത് നിത്യമെല്ലെന്ന് ഓർക്കുക. കർത്താവിൽ ആശ്രയിക്കുക, കാരണം നമുക്കുവേണ്ടിയുള്ള അവൻ്റെ പദ്ധതികൾ നമ്മുടെ നിലവിലെ സാഹചര്യങ്ങളേക്കാൾ വലുതാണ്.
📖 ഈ ദിനത്തേക്കുള്ള വേദവാക്യം 📖
യിരെമ്യാവ്* 29:11*
നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്ന് ഞാൻ അറിയുന്നു: അവ തിന്മയ്ക്കല്ല നന്മയ്ക്കായത്രേയുള്ള നിരൂപണങ്ങൾ എന്ന് യഹോവയുടെ അരുളപ്പാട് .
🙏🙏🙏🙏🙏🙏🙏
Writer---- Sis Shincy Jonathan
Translation- Sis Acsah Nelson
Comments