top of page

Encouraging Thoughts

ഓരോന്നിനും ഓരോ സമയമുണ്ട്

ജീവിതത്തിൽ എല്ലാറ്റിനും ഓരോ സമയമുണ്ട്. സന്തോഷത്തിന്, സങ്കടത്തിന്, ഉയർച്ചയ്ക്ക്, താഴ്ചയ്ക്ക്, വെല്ലുവിളികൾക്ക്, വളർച്ചയ്ക്ക്, പുതിയ തുടക്കങ്ങൾക്ക്.. അങ്ങനെ എല്ലാറ്റിനും.

ദൈവം എല്ലാവർക്കും എല്ലാറ്റിനും ഒരു സമയം വെച്ചിട്ടുണ്ട്.

സഭാപ്രസംഗി.3.1.ൽ നാം ഇങ്ങനെ വായിക്കുന്നു; എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിൻ കീഴിലുള്ള എല്ലാക്കാര്യങ്ങൾക്കും ഒരു സമയമുണ്ട്. നമ്മെ ഓരോരുത്തരെക്കുറിച്ചും ദൈവത്തിന് ഓരോ പദ്ധതിയുണ്ടെന്ന് ഈ വാക്യം നമുക്ക് ഉറപ്പ് നൽകുന്നു. നമ്മൾ പഠനത്തിന്റെ കാലത്തിലായാലും, കാത്തിരിപ്പിന്റെ കാലത്തിലായാലും, പുതിയ അവസരങ്ങളിലേയ്ക്ക് എത്തിച്ചേരേണ്ടുന്ന കാലത്തിലായാലും.. ദൈവം നമ്മുടെ പാതയെ നയിക്കുന്നുവെന്ന് നമുക്ക് ഉറപ്പിയ്ക്കാം.

അനിശ്ചിതത്വം നേരിടുമ്പോൾ നമുക്ക് വിശ്വസിയ്ക്കാം - ദൈവത്തിന്റെ സമയം പൂർന്നമാണ് - മുന്നിലുള്ളത് എന്താണെന്ന് നമുക്ക് മനസ്സിലാകാത്തപ്പോൾ പോലും,നമ്മുടെ ജീവിതത്തിലെ എല്ലാറ്റിനും ഏറ്റവും നല്ല സമയം ദൈവത്തിന് അറിയാം. യിരെമ്യാവ് 29:11 ൽ; നിങ്ങൾ പ്രത്യാശിയ്ക്കുന്ന ശുഭഭാവി വരുവാൻതക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ച് നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവയെന്ന് എന്ന് ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കായുള്ള നിരൂപണങ്ങൾ എന്ന് യഹോവയുടെ അരുളപ്പാട് - കർത്താവ് നമ്മെ തന്റെ ഉദ്ദേശ്യത്തിനായ് രൂപപ്പെടുത്തുന്നു - റോമർ:8:28.- എന്നാൽ ദൈവത്തെ സ്നേഹിയ്ക്കുന്നവർക്ക് നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നേ സകലവും നൻമയ്ക്കായ് കൂടിവ്യാപരിയ്ക്കുന്നു എന്ന് നാം അറിയുന്നു.

ഭയത്തേക്കാൾ വിശ്വാസമാണ് വേണ്ടത്. അനിശ്ചിതത്വം വെല്ലുവിളി നിറഞ്ഞതായിരിയ്ക്കാം. പക്ഷേ അവിടുന്ന് നമ്മുടെ ഭാവി തന്റെ കൈവശം വച്ചിരിയ്ക്കുന്നു എന്നറിഞ്ഞുകൊണ്ട് നാം, തന്നിൽ ആശ്രയിക്കുവാൻ വിളിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

സദൃ:3:5,6 - ൽ നാം ഇങ്ങനെ കാണുന്നു; " പൂർണ്ണഹൃദയത്തോടെ യഹോവയിൽആശ്രയിയ്ക്കുക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്റെ എല്ലാ വഴികളിലും അവനെ നിനച്ചുകൊള്ളുക,അവൻ നിന്റെ പാതകളെ നേരെയാക്കും". ജീവിതം പ്രവചനാതീതമാണെന്ന് തോന്നുമ്പോഴും ദൈവത്തിന്റെ പദ്ധതി ഉറച്ചുനിൽക്കുന്നു.വിശ്വസ്തതയോടെ ജീവിയ്ക്കുവാനും, നമ്മുടെ സമയം പരമാവധി പ്രയോജനപ്പെടുത്തുവാനും, നാം ആയിരിക്കേണ്ടുന്ന സ്ഥലത്ത് അവിടുന്ന് നമ്മെ നയിക്കുന്നുവെന്ന് വിശ്വസിയ്ക്കുക.

ആയതിനാൽ ദൈവത്തിന്റെ സമയത്തിൽ ആശ്രയിക്കുക. ജീവിതത്തിലെ ഓരോ കാലഘട്ടത്തേയും (Season) സ്വീകരിയ്ക്കുക. അവിടുന്ന് നിങ്ങളുടെ നന്മയ്ക്കായ് എല്ലാം ചെയ്യുന്നുണ്ടെന്ന് അറിയുക!

ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ...


✍️ ✍️ ✍️ ✍️ Sis Chrstina shaji, Dubai


Typing &Edit- Sis Seeja Sudheesh


Mission Sagacity Volunteers

 
 
 

Recent Posts

See All
Encouraging Thoughts

★ बारब्‍बास: हम सब का एक चित्र ★ यीशु ने क्रूस पर चढ़ने से पहले, बारब्‍बास नामक एक व्यक्ति को रिहा किया गया था। उसकी कहानी उस दया और...

 
 
 
Encouraging Thoughts

*✨ ஊக்கமளிக்கும் சிந்தனைகள் 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• *★ என்னை யார் என்று சொல்லுகிறீர்கள் ?* இந்த கேள்வியை இயேசு...

 
 
 
Encouraging Thoughts

*★ Barabbas: A Picture of Us All* Before Jesus was crucified, a man named Barabbas was set free. His story mirrors the mercy and freedom...

 
 
 

Comments


bottom of page