top of page

Encouraging Thoughts

*✨ പ്രോത്സാഹനജനകമായ ചിന്തകൾ 😁*

°•°•°•°•°•°•°•°•°•°•°•°•°•°•°•°•


*★ രൂത്തിന്റെ പുസ്തകത്തിൽ നിന്നുള്ള പാഠങ്ങൾ - 2*


*_"അത്രമേൽ അടുത്തിരുന്ന ഒരു സുഹൃത്ത്"_*


(രൂത്ത് 1:6–22)


ചില സുഹൃത്തുക്കൾ ഒരു കാലത്തേക്ക് നമ്മളോടൊപ്പം നടക്കുന്നു; മറ്റു ചിലർ ജീവിതകാലം മുഴുവൻ നമ്മളോട് പറ്റിനിൽക്കുന്നു. രൂത്ത് അങ്ങനെയൊരു സുഹൃത്തായിരുന്നു. അവളുടെ പേരിന്റെ അർത്ഥം _സുഹൃത്ത്_ അല്ലെങ്കിൽ _സഹചാരി_ എന്നാണ്. അവൾ ശരിക്കും അതനുസരിച്ച് ജീവിച്ചു.


നവൊമിയുടെ കുടുംബത്തിൽ ദുരന്തം ഉണ്ടായതിനുശേഷം, അവൾ ബെത്‌ലഹേമിലേക്ക് മടങ്ങാൻ തീരുമാനിച്ചു. മോവാബിൽ താമസിച്ച് പുതിയ ജീവിതം ആരംഭിക്കാൻ നവോമി തന്റെ മരുമക്കളെ പ്രേരിപ്പിച്ചു. ഒരാൾ പോയി, പക്ഷേ രൂത്ത് നവൊമിയോട് "പറ്റിനിന്നു "കൊണ്ട്, പറഞ്ഞു, "നീ പോകുന്നിടത്ത് ഞാൻ പോകും... നിന്റെ ജനം എന്റെ ജനവും, നിന്റെ ദൈവം എന്റെ ദൈവവും ആയിരിക്കും." രൂത്തിന്റെ വിശ്വസ്തത നിലനിൽക്കുന്നതായിരുന്നു. ലാഭം ലഭിക്കുമെന്ന വാഗ്ദാനമൊന്നുമില്ലാതിരുന്നപ്പോഴും അവൾ കൂടെ നിന്നു.


രൂത്തിന്റെ ത്യാഗപൂർണ്ണമായ സ്നേഹം ദൈവത്തിന്റെ അചഞ്ചലമായ സ്നേഹത്തിന്റെ പ്രതിഫലനമാണ് - പറ്റിപ്പിടിക്കുന്നതും നിലനിൽക്കുന്നതും ഒരിക്കലും ഉപേക്ഷിക്കാത്തതുമായ ഒരു സ്നേഹം.


ദുഃഖത്തിന്റെയോ മാറ്റത്തിന്റെയോ അനിശ്ചിതത്വത്തിന്റെയോ സമയങ്ങളിൽ, കൂടെ നിൽക്കുന്ന ഒരാളെ നാമെല്ലാവരും ആഗ്രഹിക്കുന്നു. ദൈവം നമ്മെ മറ്റുള്ളവർക്ക് വേണ്ടി ആ വ്യക്തിയായിരിക്കാൻ വിളിക്കുന്നു - വിശ്വസ്തരും, സാന്നിധ്യ സമർപ്പണമുള്ളവരും , വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നവരും ആകുവാൻ.


വിശ്വസ്തതയും ദയയും, എന്തിനും വ്യത്യാസം കൊണ്ടുവരുമെന്ന് രൂത്ത് നമ്മെ ഓർമ്മിപ്പിക്കുന്നു. തുടർന്നുള്ള അധ്യായങ്ങളിൽ, മനോഹരമായ ഒരു പുതിയ തുടക്കം എഴുതാൻ ദൈവം തന്റെ വിശ്വസ്തതയെ എങ്ങനെ ഉപയോഗിച്ചുവെന്ന് നമുക്ക് കാണാൻ കഴിയും. ലോകത്തിന് മോചനം നൽകാനുള്ള ദൈവത്തിന്റെ മഹത്തായ പദ്ധതിയുടെ ഭാഗമായി അവൾ മാറി.


രൂത്തിനെപ്പോലെ നമുക്കും ആകാം - വിശ്വസ്ത സ്നേഹത്തോടെ പറ്റിപ്പിടിക്കുന്ന ഒരു സുഹൃത്തും, മുന്നോട്ടുള്ള പാത അനിശ്ചിതത്വത്തിലായിരിക്കുമ്പോൾ പോലും വിശ്വാസത്താൽ നടക്കുന്ന ഒരു അനുയായിയും.


*📖 ഓർമ്മിക്കേണ്ട വാക്യം 📖*

*സദൃശവാക്യങ്ങൾ 17:17*

"സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ത്ഥകാലത്തു അവന്‍ സഹോദരനായ്തീരുന്നു".


*🙏 പ്രാർത്ഥന 🙏*


ഞങ്ങളെ സ്നേഹിക്കുന്ന സ്വർഗ്ഗസ്ഥനായ പിതാവേ,


അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും മുറുകെപ്പിടിച്ച രൂത്തിന്റെ മാതൃകയ്ക്കും അങ്ങയുടെ വിശ്വസ്തതയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. കർത്താവേ, മറ്റുള്ളവർക്ക് വിശ്വസ്ത സുഹൃത്തുക്കളായിരിക്കാനും മുന്നോട്ടുള്ള പാത അനിശ്ചിതത്വമുള്ളതായി തോന്നുമ്പോൾ അങ്ങയോട് പറ്റിനിൽക്കാനും ഞങ്ങളെ സഹായിക്കണമേ. ഒരിക്കലും വിട്ടുപോകാത്ത സുഹൃത്താണ് അങ്ങ് എന്ന് ഓർമ്മിക്കാൻ ഞങ്ങളെ സഹായിക്കണമേ.


യേശുക്രിസ്തുവിന്റെ നാമത്തിൽ, ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ.



Writer --- Sis Shincy Jonathan, Australia 🇦🇺


Transaltion--- Sis Acsah Nelson


Mission Sagacity Volunteers

 
 
 

Recent Posts

See All
Encouraging Thoughts [ Tamil]

✨ *ஊக்கமளிக்கும் சிந்தனைகள் * ✨ °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° *பர்னபாவைப் போல் - ஊக்கமளிக்கும் மகன்கள் மற்றும் மகள்களாக இருப்போம்* பர்னபா என்பவர் "ஆறுதலின் மகன்" (அப்போஸ்தலர் 4:36) என்று அழைக்

 
 
 
Encouraging Thoughts

✨ *പ്രോത്സാഹജനകമായ ചിന്തകൾ* ✨ °•°•°•°•°•°•°•°•°•°•°•°•°•°•°•°•° *നമുക്ക് പ്രോത്സാഹിപ്പിക്കുന്ന മക്കളാകാം -ബർണബാസിനെ മാതൃകയാക്കാം* ബർണബാസിനെ “ആശ്വാസത്തിന്റെ പുത്രൻ” (പ്രവൃത്തികൾ 4:36) - 'പ്രോത്സാഹനത്തി

 
 
 
Encouraging Thoughts

प्रोत्साहन भरे विचार ✨ °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° आइए हम बरनबास की तरह बनें - प्रोत्साहन के पुत्र और पुत्रियां बरनबास को "सांत्वना का पुत्र" (प्रेरितों के काम 4:36) कहा गया था — यानी प्रोत्

 
 
 

Comments


bottom of page