top of page

Encouraging Thoughts

*" കഴുകനെ പോലെ ഉയരാം"*


പറക്കാനായിട്ട് ജനിച്ചിട്ട്, പറക്കാൻ കഴിയാതെ ഭൂമിയിൽ ബന്ധിക്കപ്പെട്ട ഒന്നാണ് ചിറകില്ലാത്ത പക്ഷി. പൂർണത ഇല്ലാത്ത അഥവാ അപൂർണതയുടെ പ്രതീകം.

ദൈവത്തിന്റെ ശക്തി ഇല്ലാത്ത മനുഷ്യൻ ചിറകില്ലാത്ത പക്ഷിയെ പോലെ, ഉയർന്നു പറക്കാൻ കഴിയാതെ, ഭൂമിയിൽ മത്രേം കുടുങ്ങി കിടക്കുന്നവനെ പോലെ ആണ്.

ഒരു പക്ഷി സൃഷ്ടിക്കപെടുന്നേത് പറന്നുയരാനാണ്, പക്ഷെ ചിറകുകൾ ഇല്ലാതെ അതിന് അതിന്റെ ലക്ഷ്യം നിറവേറ്റാൻ കഴിയില്ല. അത്പോലെ, മനുഷ്യരെയും സൃഷ്ടിച്ചിരിക്കുന്നെത് ദൈവവുമായുള്ള കൂട്ടായ്മയിൽ ജീവിക്കാൻ ആണ്. ദൈവമില്ലാതെ നമുക്ക് ഉയരനുള്ള ശക്തി ഇല്ല.

യോഹന്നാൻ :15: 5 ൽ നാം ഇങ്ങനെ വായിക്കുന്നു : " എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയുവാൻ കഴിയുകയില്ല ".

ചിറകുകൾ ഇല്ലാത്ത ഒരു പക്ഷി ദൈവത്മാവില്ലാത്ത ജീവിതത്തെ പ്രതിഫലിപ്പിക്കുന്നു. പാപതെയോ, പോരാട്ടങ്ങളെയോ, ലോകത്തെയോ മറികടക്കാൻ കഴിയുകയില്ല. ചിറകുകൾ സ്വാതന്ത്ര്യത്തെ സൂചിപ്പിക്കുന്നു. പാപം നമ്മളെ അടിമകൾ ആക്കുന്നത് എങ്ങനെയെന്നു ബൈബിൾ നമ്മെ കാണിക്കുന്നു. എന്നാൽ ക്രിസ്തു നമ്മെ സ്വാതന്ത്രരാക്കുന്നു.

ഗാലത്യർ : 5:1 ൽ " സ്വാതന്ത്ര്യത്തിനെ വേണ്ടി ക്രിസ്തു നമ്മെ സ്വാതന്ത്രരാക്കി".

ക്രിസ്തു ഇല്ലാതെ, നമ്മൾ ചിറകുകൾ ഇല്ലാത്ത ഒരു പക്ഷിയെ പോലെ ആണ്. ബന്ധിതരായതിനാൽ, ദൈവം രൂപകല്പന ചെയ്ത ജീവിതം നയിക്കാൻ നമുക്ക് കഴിയാതെ പോകുന്നു.

പക്ഷിക്ക് ചിറകുകൾ ഇല്ലെങ്കിലും ദൈവത്തിനു പുനസ്ഥാപിക്കാൻ കഴിയും.

യോവൽ 2.25ൽ " വെട്ടുക്കിളി തിന്ന വർഷങ്ങൾ ഞാൻ നിങ്ങൾക്ക് തിരികെ തെരും".

സംഗീർത്താനം:51:12 ൽ- "നിന്റെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തെരേണമേ" എന്നും വായിക്കുന്നു.

തകർന്ന അവസ്ഥയിൽ, തന്റെ കൃപയിൽ ഉയർന്നു പറക്കാൻ നമുക്ക് വീണ്ടും ചിറകുകൾ നൽകുന്നത് ദൈവമാണെന്ന് ഈ വചനങ്ങൾ കാണിക്കുന്നു. ജീവിതത്തിൽ പലവിധ പ്രയാസങ്ങളും, പ്രതിസന്ധികളും ഉണ്ടെങ്കിലും, അതിനെ മറികടക്കാൻ ഉള്ള ചിറക് നമുക്ക് ദൈവം തരുകയാണ്.

യെശയ്യാവ്‌ : 40:31ൽ " എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ അവർ കഴുകന്മാരെ പോലെ ചിറകടിച്ചു കയറും. അവർ തളർന്നു പോകാതെ ഓടുകയും ചെയ്യും".

കർത്താവിനെ ആശ്രയിക്കുന്നവർ കഴുകനെ പോലെ ചിറകുയർത്തി പറക്കും. കർത്താവിലൂടെ നമുക്ക് വിശ്വാസത്തിന്റെയും, പ്രേത്യയശായുടെയും, അവൻ ഉദ്ദേശിച്ച ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും പുതിയ ചിറകുകൾ നൽകുന്നു.

ആ ചിറകുകൾ വെച്ച് നമുക്ക് പറന്നുയരാം.


ദൈവ നാമം വാഴ്ത്തപെടുമറക്കട്ടെ.


Sis. Christina Shaji( Dubai)


Mission Sagacity Volunteer

 
 
 

Recent Posts

See All
Encouraging Thoughts [ Tamil]

✨ *ஊக்கமளிக்கும் சிந்தனைகள் * ✨ °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° *பர்னபாவைப் போல் - ஊக்கமளிக்கும் மகன்கள் மற்றும் மகள்களாக இருப்போம்* பர்னபா என்பவர் "ஆறுதலின் மகன்" (அப்போஸ்தலர் 4:36) என்று அழைக்

 
 
 
Encouraging Thoughts

✨ *പ്രോത്സാഹജനകമായ ചിന്തകൾ* ✨ °•°•°•°•°•°•°•°•°•°•°•°•°•°•°•°•° *നമുക്ക് പ്രോത്സാഹിപ്പിക്കുന്ന മക്കളാകാം -ബർണബാസിനെ മാതൃകയാക്കാം* ബർണബാസിനെ “ആശ്വാസത്തിന്റെ പുത്രൻ” (പ്രവൃത്തികൾ 4:36) - 'പ്രോത്സാഹനത്തി

 
 
 
Encouraging Thoughts

प्रोत्साहन भरे विचार ✨ °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° आइए हम बरनबास की तरह बनें - प्रोत्साहन के पुत्र और पुत्रियां बरनबास को "सांत्वना का पुत्र" (प्रेरितों के काम 4:36) कहा गया था — यानी प्रोत्

 
 
 

Comments


bottom of page