top of page

Encouraging Thoughts

*✨ പ്രോത്സാഹന ചിന്തകൾ ✨*

°•°•°•°•°•°•°•°•°•°•°•°•°•°•°•°•


*★ രൂത്തിന്റെ പുസ്തകത്തിൽ നിന്നുള്ള പാഠങ്ങൾ – 6*


_*“ബോവസ്: ക്രിസ്തുവെന്ന വീണ്ടെടുപ്പുകാരന്റെ ഒരു നിഴൽ”*_


(രൂത്ത് 4)


രൂത്തിന്റെ അവസാന അധ്യായത്തിൽ, വീണ്ടെടുപ്പിന്റെ മനോഹരമായ ഒരു ചിത്രം നാം കാണുന്നു. ദയയുള്ളവനും കുലീനനുമായ ഒരു മനുഷ്യനായിരുന്ന ബോവസ്, രൂത്തിന്റെയും നവോമിയുടെയും കുടുംബപരമ്പരയെ വീണ്ടെടുക്കാൻ വില നൽകാൻ തയ്യാറായിരുന്നു. അദ്ദേഹത്തിന്റെ നീതിയുടെയും ദയയുടെയും പ്രവൃത്തി നമ്മെ അതിലും വലിയ ഒരു വീണ്ടെടുപ്പുകാരനിലേക്ക് നയിക്കുന്നു - കർത്താവായ യേശുക്രിസ്തു.


ബോവസ് ഭൗമികമായ ഒരു വിലകൊടുത്ത് വീണ്ടെടുത്തു, എന്നാൽ യേശുക്രിസ്തു നമ്മെ അനന്തമായ ഒരു വലിയ വീണ്ടെടുപ്പിലേക്ക് - തന്റെ വിലയേറിയ രക്തംകൊണ്ട് വീണ്ടെടുത്തു. കരാർ മുദ്രവെക്കാൻ ബോവസ് തന്റെ ചെരിപ്പ് നൽകി, എന്നാൽ പാപത്തിൽ നിന്ന് നമ്മെ വീണ്ടെടുക്കാൻ യേശു സ്വന്തം ജീവൻ നൽകി. ബോവസ് ഒരു കുടുംബത്തെ വീണ്ടെടുത്തു, എന്നാൽ യേശുക്രിസ്തു മുഴുവൻ ലോകത്തെയും വീണ്ടെടുത്തു.


രൂത്തിന് സ്വയം വീണ്ടെടുക്കാൻ കഴിയാത്തതുപോലെ, നമ്മുടെ പാപങ്ങളിൽ നിന്ന് നമുക്ക് സ്വയം രക്ഷപെടുവാൻ കഴികയില്ല. വീണ്ടെടുപ്പിന് ഒരു വീണ്ടെടുപ്പുകാരനെ ആവശ്യമാണ് - മനസ്സോടെ, കഴിവുള്ളവനും യോഗ്യനുമായ ഒരാൾ. യേശുക്രിസ്തു മാത്രമാണ് ഈ മൂന്നും തികഞ്ഞ ഒരുവൻ.


തന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും, യേശു പാപമോചനം, പുതിയ ജീവിതം, ദൈവവുമായുള്ള പുനഃസ്ഥാപിത ബന്ധം എന്നിവ വാഗ്ദാനം ചെയ്യുന്നു.


നാം എന്തുചെയ്യണം?

അത് നേടാൻ ശ്രമിക്കരുത്, അതിനായി പ്രവർത്തിക്കരുത് - മറിച്ച് വിശ്വസിക്കുക.


രൂത്ത് ബോവസിനെ വിശ്വസിച്ചതുപോലെ, നാം യേശുക്രിസ്തുവിൽ പൂർണ്ണമായും ആശ്രയിക്കണം. പാപത്തിൽ നിന്ന് പിന്തിരിഞ്ഞ് അവനെ നമ്മുടെ കർത്താവും രക്ഷകനുമായി സ്വീകരിക്കണം. ഇതാണ് എല്ലാറ്റിലും വലിയ വീണ്ടെടുപ്പ്.


*📖 ഓർമ്മിക്കേണ്ട വാക്യം 📖*

*എഫെസ്യർ 1:7*

_“അവനിൽ നമുക്ക് അവന്റെ രക്തത്താൽ അതിക്രമങ്ങളുടെ മോചനം എന്ന വീണ്ടെടുപ്പ് ഉണ്ട്.”_


*🙏 പ്രാർത്ഥന 🙏*


ഞങ്ങളുടെ കൃപയുള്ള സ്വർഗ്ഗസ്ഥനായ പിതാവേ,

ബോവസിൽ കാണുന്ന വീണ്ടെടുപ്പിന്റെ മനോഹരമായ ചിത്രത്തിനും, അങ്ങയുടെ പുത്രനായ യേശുക്രിസ്തുവിലൂടെ നൽകപ്പെട്ട വലിയ വീണ്ടെടുപ്പിനും ഞങ്ങൾ നന്ദി പറയുന്നു. കുരിശിൽ കാണിച്ച വലിയ സ്നേഹത്തിനും, അടിയങ്ങളുടെ രക്ഷയ്ക്കായി അവിടുന്ന് തന്റെ ജീവൻ നൽകിയതിനും ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. അങ്ങിൽ ആശ്രയിക്കാനും, ക്ഷമയുടെ സന്തോഷത്തിൽ നടക്കാനും, എല്ലാ ദിവസവും നന്ദിയോടെ ജീവിക്കാനും ഞങ്ങളെ സഹായിക്കണമേ.


യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നു, ആമേൻ.


✍️ ✍️ ✍️ ✍️ ✍️-- Sis Shincy Jonathan, Australia 🇦🇺


Transaltion by:::: Sis Acsah Nelson

 
 
 

Recent Posts

See All
Encouraging Thoughts

*✨ ஊக்கமளிக்கும் சிந்தனைகள் ✨* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• *★ ரூத் புத்தகத்திலிருந்துள்ள பாடங்கள் – 6* _*“போவாஸ்: மீட்பராகிய கிறிஸ்துவின் ஒரு முன்னடையாளம் ”*_ (ரூத் 4) ரூத் புத்தகத்தின் இ

 
 
 
Encouraging Thoughts

✨ प्रोत्साहन के विचार ✨ °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ★ रूत की किताब से सबक – 6 "बोअज़: मसीह मुक्तिदाता (छुटकारा देने वाले) की एक पूर्व-छाया" (रूत 4) रूत के अंतिम अध्याय में, हम छुटकारे (मुक्त

 
 
 
Encouraging Thoughts

*✨ Encouraging Thoughts ✨* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• *★ Lessons from the Book of Ruth – 6* _*“Boaz: A Foreshadow of Christ the Redeemer”*_ (Ruth 4) In the final chapter of Ruth, we see

 
 
 

Comments


bottom of page