Encouraging Thoughts
- kvnaveen834
- 6 days ago
- 1 min read
*✨ മരണം പരാജയപ്പെട്ടു ✨*
മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭയങ്ങളിലൊന്നാണ് മരണം. "പാപത്തിന്റെ ശമ്പളം മരണമാണ്" (റോമർ 6:23) എന്ന് ബൈബിൾ നമ്മോട് പറയുന്നു. പാപം നിമിത്തം മനുഷ്യവർഗം ദൈവത്തിൽ നിന്ന് വേർപെട്ടു, സ്വയം രക്ഷിക്കാനുള്ള പ്രത്യാശ അവർക്കില്ലായിരുന്നു.
എന്നാൽ ദൈവം തന്റെ വലിയ സ്നേഹത്തിലും കരുണയിലും യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചു.അവിടുന്ന് കാൽവറി കുരിശിൽ നമ്മുടെ പാപങ്ങൾ സ്വയം വഹിച്ചുകൊണ്ട്, നമുക്ക് ലഭിക്കേണ്ടിയിരുന്ന ശിക്ഷ ഏറ്റെടുത്തു.
നാം ജീവിക്കേണ്ടതിന് അവിടുന്ന് മരിച്ചു.
നമുക്ക് നിത്യജീവൻ ലഭിക്കേണ്ടതിന് അവിടുന്ന് ഉയിർത്തെഴുന്നേറ്റു.
യേശു മരിച്ചിരുന്നില്ലെങ്കിൽ, വീണ്ടും ഉയിർത്തെഴുന്നേറ്റില്ലായിരുന്നെങ്കിൽ, നമ്മുടെ വിശ്വാസം വെറുതെയാകുമായിരുന്നു. എന്നാൽ ദൈവത്തിന് സ്തുതി, അവിടുന്നിന്റെ ശവകുടീരം ഇന്ന് ശൂന്യമാണ്! പാപത്തിന് പരിഹാരം വരുത്തിയെന്നും , മരണം പരാജയപ്പെട്ടുവെന്നും, അവനിൽ വിശ്വസിക്കുന്ന ഓരോ ആത്മാവിനും പ്രത്യാശയുണ്ടെന്നും തെളിയിച്ചുകൊണ്ട് യേശു വീണ്ടും ജയാളിയായി ഉയിർത്തെഴുന്നേറ്റു.
ക്രിസ്തുവിന്റെ പുനരുത്ഥാനം വർഷത്തിലൊരിക്കൽ ഓർമ്മിക്കേണ്ട ഒന്നല്ല - അത് നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനമാണ്. എന്നാൽ ഈ അനുഗ്രഹീത പ്രത്യാശ യഥാർത്ഥത്തിൽ രക്ഷിക്കപ്പെടുന്നവർക്ക് മാത്രമുള്ളതാണ്. പഴയ മനുഷ്യൻ മരിക്കണം, നമ്മുടെ ഹൃദയങ്ങൾ അവനു കീഴടങ്ങണം. അപ്പോൾ മാത്രമേ നമുക്ക് ഈ വാഗ്ദാനത്തിൽ യഥാർത്ഥത്തിൽ സന്തോഷിക്കാൻ കഴിയൂ: നാം മരിച്ചാലും ജീവിക്കും.
*📖 ഓർമ്മിക്കേണ്ട വാക്യം 📖*
*യോഹന്നാൻ 11:25*
_“യേശു അവളോട് പറഞ്ഞു: ഞാൻ തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.”_
Writer # Sis Shincy Jonathan, Australia 🇦🇺
Transaltion by # Sis Acsah Nelson
Mission Sagacity Volunteers

Comments