top of page

Encouraging Thoughts

Writer: kvnaveen834kvnaveen834

്രോത്സാഹന ചിന്തകൾ** 😁

°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•

ക്രതയുടെ നടുവിൽ നീതിമാനായി: നോഹയുടെ ജീവിതത്തിൽ നിന്നും ചില പാഠങ്ങൾ**

ഉല്പത്തി 6**

5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണം ഒക്കെയും എല്ലായ്പ്പോഴും ദോഷമുള്ളതത്രെ എന്നും യഹോവ കണ്ടു.

7 ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്ന് നശിപ്പിച്ചു കളയും. മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ.അവയെ ഉണ്ടാക്കുകകൊണ്ട് ഞാൻ അനുതപിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്തു ._

8 എന്നാൽ നോഹയ്ക്ക് യഹോവയുടെ കൃപ ലഭിച്ചു .

9 നോഹയുടെ വംശ പാരമ്പര്യം എന്തെന്നാൽ :നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനും ആയിരുന്നു. നോഹ ദൈവത്തോട് കൂടെ നടന്നു .

13 ദൈവം നോഹയോട് കൽപ്പിച്ചതെന്തെന്നാൽ :സകല ജഡത്തിന്റെയും അവസാനം എന്റെ മുൻപിൽ വന്നിരിക്കുന്നു. ഭൂമി അവരാൽ അതിക്രമം കൊണ്ട് നിറഞ്ഞിരിക്കുന്നു. ഞാൻ അവരെ ഭൂമിയോട് കൂടെ നശിപ്പിക്കും.

14 നീ ഗോഫർ മരം കൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക. പെട്ടകത്തിന് അറകൾ ഉണ്ടാക്കി അകത്തും പുറത്തും കീൽ തേക്കണം.

........

........

22 ദൈവം തന്നോട് കല്പിച്ചതൊക്കെയും നോഹ ചെയ്തു. അങ്ങനെ തന്നെ അവൻ ചെയ്തു.

നാം വസിക്കുന്ന ഈ ലോകം ഇരുളിനാലും അന്ധകാരത്താലും പൂരിതമാണെന്നത് സംശയമില്ലാത്ത സംഗതിയാണ്. ഈ ലോകത്തിന്റെ രീതികളിൽ നിന്നും വേർപ്പെട്ടു ജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണെങ്കിലും അത് അസാധ്യമായ ഒന്നല്ല. നോഹയുടെയും തന്റെ കുടുംബത്തിന്റെയും ജീവിതം അത് വ്യക്തമാക്കുന്നു. ഒരു ദുഷ്ട ലോകത്ത് അതിക്രമികളായ മനുഷ്യരോടുകൂടെ ആയിരുന്നു ജീവിച്ചിരുന്നതെങ്കിലും നോഹ നീതിമാനായും അനിന്ദ്യനായും നിലകൊണ്ടു . ദൈവത്തോട് കൂടെ വിശ്വസ്തനായി നടന്ന നോഹ, ദൈവത്തിൽ നിന്നും അളവറ്റ കൃപകളെ സ്വായത്തമാക്കി.

ഇവിടെ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഒരു പ്രധാന വസ്തുത എന്നത് ദൈവത്തോട് കൂടെ നടന്നില്ലെങ്കിൽ നമുക്ക് ഈ ലോകത്തിൽ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കാൻ കഴിയുകയില്ല എന്നതാണ്. അന്ധകാരത്തിന്റെ നടുവിലേക്ക് കടന്നുവന്ന സത്യവെളിച്ചമായ ക്രിസ്തുയേശു നമ്മുടെ ഉള്ളങ്ങളിൽ ഇല്ലെങ്കിൽ മറ്റുള്ളവരെ പ്രകാശത്തിന്റെ പാതയിലേക്ക് ആനയിക്കുവാൻ നമുക്ക് കഴിയുകയില്ല.

ദൈവം കൽപ്പിച്ചത് പോലെ തന്നെ നോഹ സകലതും ചെയ്തു എന്ന നാം വായിക്കുന്നു. അതുവരെ മഴയെ കുറിച്ച് കേൾക്കാത്ത, കാണാത്ത നോഹ ദൈവീക നിർദ്ദേശങ്ങൾ അനുസരിച്ച് വളരെ വിശ്വസ്തതയോടു കൂടെ പെട്ടകം പണിതീർത്തു. ചുറ്റുമുള്ളവരാൽ താൻ അപമാനിതനായെങ്കിലും നോഹ വളരെ ധീരതയോടെ നിലകൊണ്ടു. അങ്ങനെ നോഹയും, നോഹയുടെ കുടുംബവും ദൈവകോപത്തിൽ നിന്ന് രക്ഷപ്പെട്ടു.

ഈ നിലയിൽ അചഞ്ചലമായ വിശ്വാസവും പൂർണ്ണ അനുസരണവും ഉണ്ടാകുവാൻ ദൈവം നമുക്ക് കൃപ നൽകട്ടെ.

രു സംക്ഷിപ്ത വീക്ഷണം:**

¶ നാം ഈ ലോകത്തിലാണ് ജീവിക്കുന്നതെങ്കിലും ലോകത്തിന് ഉള്ളവരല്ല. ദൈവമക്കൾ എന്ന നിലയിൽ നാം കുറ്റമറ്റവരും നിഷ്കളങ്കരും ആയി ജീവിക്കണം .

¶ ദൈവം പറയുന്നത് അക്ഷരംപ്രതി അനുസരിക്കുവാൻ നാം ഒരുക്കമുള്ളവർ ആയിരിക്കണം, അത് നമ്മുടെ ബുദ്ധിക്ക് അതീതമാണെങ്കിൽ പോലും. പൂർണ്ണ അനുസരണം അനിവാര്യമാണ്.

📖 ഈ ദിനത്തെ വേദഭാഗം 📖

ഫിലിപ്പിയർ 2:14-15**

14 വക്രതയും കോട്ടവും ഉള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്ക മക്കളും ആകേണ്ടതിന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിൻ

15 അവരുടെ ഇടയിൽ നിങ്ങൾ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തിൽ ജ്യോതിസ്സുകളെ പോലെ പ്രകാശിക്കുന്നു.

വർത്തനം 5:32–33**

__32ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് കൽപ്പിച്ചത് പോലെ ചെയ്യുവാൻ ജാഗ്രത യായിരിക്കുവാൻ ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുത്.

33നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനും നിങ്ങൾക്കു നന്നായിരിക്കേണ്ടതിനും നിങ്ങൾ കൈവശം ആക്കുന്ന ദേശത്തു ദീർഘായുസ്സോടെ ഇരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് കൽപ്പിച്ചിട്ടുള്ള എല്ലാ വഴിയിലും നടന്നു കൊള്ളുവിൻ .___

🙏🙏🙏🙏🙏



Written by ✍️ ::: Sis Shincy susan

Transaltion by :::: Sis Acsah Nelson

Mission sagacity Volunteers



 
 
 

Recent Posts

See All

Encouraging Thoughts

ഓരോന്നിനും ഓരോ സമയമുണ്ട് ജീവിതത്തിൽ എല്ലാറ്റിനും ഓരോ സമയമുണ്ട്. സന്തോഷത്തിന്, സങ്കടത്തിന്, ഉയർച്ചയ്ക്ക്, താഴ്ചയ്ക്ക്, വെല്ലുവിളികൾക്ക്,...

ENCOURAGING THOUGHTS

*✨ പ്രോത്സാഹനജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ★ *അവിടുന്നിന്റെ അനുഗ്രഹങ്ങൾ വിസ്മരിക്കരുത് !* നല്ല സമയങ്ങളിൽ...

Encouraging Thoughts

✨प्रेरणादायक विचार ✨ °•°•°•°•°•°•°•°•°•°•°•°•°•°•° ★ उनके उपकारों को न भूलो! हम अक्सर अच्छे समय में ईश्वर के आशीर्वादों का जश्न मनाते...

Commentaires


bottom of page