top of page

Encouraging Thoughts

നാം വീണ്ടും ഉയിർക്കും* !!* 😃

കുറച്ചു ദിവസങ്ങൾക്കു മുൻപ് ലോകം കർത്താവായ യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പിനെ വളരെ ആഘോഷമായി ആചരിച്ചു. അവിടുന്നിന്റെ മരണത്തിന് മേലുള്ള വിജയത്തിൽ നാം സന്തോഷിക്കുമ്പോൾ, ഈ നേട്ടം നമ്മുടെ ഉയർത്തെഴുന്നേൽപ്പിനെ ചൂണ്ടിക്കാണിക്കുന്നു എന്നുള്ള സത്യത്തെ നാം എപ്പോഴെങ്കിലും ഓർക്കാറുണ്ടോ?

യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നു, അതെ, നാമ്മും ഒരു നാൾ ഉയർത്തെഴുന്നേൽക്കും !

പാപത്തിന്റെ പരിണിതഫലമായി ഉളളവായ മരണം നമ്മുടെ നിലനിൽപ്പിനെ അവസാനിപ്പിക്കുകയല്ല ചെയ്തത്; മറിച്ച് വാസ്തവം എന്തെന്നാൽ, എല്ലാ മനുഷ്യരും നിത്യമായി ജീവിക്കും. ഒന്നുകിൽ നിത്യജീവനും സന്തോഷവും അനുഭവിച്ചുകൊണ്ട് സ്വർഗ്ഗത്തിൽ, അല്ലെങ്കിൽ എന്നെന്നേക്കുമായുള്ള ശിക്ഷയും യാതനയും അനുഭവിച്ചുകൊണ്ട് നരകത്തിൽ.

തിരുവെഴുത്ത് ഇങ്ങനെ പറയുന്നു, യേശുവിനെ കർത്താവ് എന്നും വായ്ക്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയം കൊണ്ടു വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും_ ( റോമർ 10:9) അതായത് നരകത്തിന്റെ നിത്യശിക്ഷയിൽ നിന്നുള്ള വിടുതൽ .

"ഞാൻ തന്നെ പുനരുദ്ധാനവും ജീവനും ആകുന്നു :എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" എന്ന് യേശു കർത്താവ് തന്നെ നമ്മോട് പറഞ്ഞിരിക്കുന്നു ( ഇവിടെ മരിച്ചാലും ജീവിക്കും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നരകശിക്ഷയിൽ നിന്നുള്ള മോചനമാണ് ) ( യോഹന്നാൻ 11:25-26).

ന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ അത്രയ്ക്ക് സ്നേഹിച്ചു__ ( യോഹന്നാൻ3:16).

നിത്യജീവൻ കൈവശമാക്കേണ്ടതിനും പാപത്തിന്റെ ശിക്ഷയായ നരകത്തിൽ നിന്ന് മോചനം പ്രാപിക്കേണ്ടതിനും നാം എന്തൊക്കെ ചെയ്യണമെന്ന് ഈ വാക്യങ്ങൾ കൃത്യമായി നമ്മെ ഓർമിപ്പിക്കുന്നു .

നമ്മെ രക്ഷിക്കേണ്ടതിന് വീണ്ടും ജനനത്തിനായുള്ള വഴിയൊരുക്കിക്കൊണ്ട് യേശുക്രിസ്തു നമുക്ക് വേണ്ടി ക്രൂശിക്കപ്പെട്ടു. അവിടുന്നിന്റെ ഉയർത്തെഴുന്നേൽപ്പ് നമുക്ക് നൽകുന്ന ഒരു ഉറപ്പുണ്ട്. അവിടുന്നുമായി സ്വർഗ്ഗത്തിലുള്ള ഒത്തുചേരൽ.

പക്ഷേ തിരഞ്ഞെടുപ്പ് താങ്കളുടേതാണ് . അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകിക്കൊണ്ട് തന്നെയാണ് ദൈവം താങ്കളെ സൃഷ്ടിച്ചിരിക്കുന്നത് . കർത്താവുമായി എന്നെന്നേക്കും സല്ലപിക്കുന്ന സ്വർഗത്തിൽ ആയിരിക്കണമോ, അതോ നിത്യ യാതനയുടെ സ്ഥലമായ നരകത്തിൽ ആകണോ ? യേശുക്രിസ്തു കാണിച്ച സ്നേഹത്തെയും ഒരുക്കിയ രക്ഷയും പുണരുവാൻ താങ്കൾക്ക് സമ്മതമാണോ?

ഇവിടെയും തീരുമാനം താങ്കളുടേത് മാത്രമാണ്...



Written by ✍️/// Sis Shincy Susan

Translation by///Sis Acsah Nelson

Mission sagacity Volunteers

 
 
 

Recent Posts

See All
Encouraging Thoughts

"விசுவாசம் அதுதானே எல்லாம்?" நாம் இந்த உலகில் வாழும் போது, அது விசுவாசத்தின் அடிப்படையில் தான். அடுத்த நிமிடம் என்ன நடைபெறுமோ என்று...

 
 
 
Encouraging Thoughts

*✨ പ്രോത്സാഹജനകമായ ചിന്തകൾ 😁* °•°•°•°•°•°•°•°•°•°•°•°•°•°•°•°•°• ഞാൻ ആരാണെന്ന് നിങ്ങൾ പറയുന്നു?* യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ച...

 
 
 
Encouraging Thoughts

"हर चीज़ का एक समय होता है। जीवन में हर चीज़ का एक समय होता है। खुशी का, दुख का, उत्थान का, पतन का, चुनौतियों का, विकास का, नई शुरुआत...

 
 
 

Comentarios


bottom of page