top of page

ENCOURAGING THOUGHTS (Malayalam)

✨ *പ്രോത്സാഹജനകമായ ചിന്തകൾ* 😁

°•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°•

★ *യോസേഫിൻ്റെ ജീവിതത്തിൽ നിന്നുള്ള പാഠങ്ങൾ - 7*


*_നിങ്ങൾ ത്യാഗത്തിന് ഒരുക്കമാണോ?_*


*ഉല്പത്തി 39:11-20*

_11 ഒരു ദിവസം അവൻ തന്റെ പ്രവർത്തി ചെയ്യുവാൻ വീട്ടിനകത്തു ചെന്നു. വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു.

_12 അവൾ അവന്റെ വസ്ത്രം പിടിച്ചു എന്നോടുകൂടെ ശയിക്കുക എന്നു പറഞ്ഞു. എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്ക് ഓടിക്കളഞ്ഞു.

_13 അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടേച്ചു പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ,_

_14 അവൾ വീട്ടിലുള്ളവരെ വിളിച്ചു അവരോട് : കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിനു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു: അവൻ എന്നോട് കൂടെ ശൈക്കേണ്ടതിന് എന്റെ അടുക്കൽ വന്നു, എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു ._

_15 ഞാൻ ഉറക്കെ നിലവിളിച്ചത് കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ച് പോയി കളഞ്ഞു എന്നു പറഞ്ഞു ._

......

......

_20 ജോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ ബധ്ദൻമാർ കിടക്കുന്ന കാരാഗ്രഹത്തിൽ ആക്കി :അങ്ങനെ അവൻ കാരാഗ്രഹത്തിൽ കിടന്നു ._


പോത്തിഫറിൻ്റെ ഭാര്യയുടെ പ്രലോഭനത്തിൽ യോസേഫ് തൻ്റെ വസ്ത്രം ഉപേക്ഷിച്ച് പാപത്തിൽ നിന്ന് ഓടിപ്പോകുന്നത് ഈ ഭാഗത്തിൽ നാം കാണുന്നു. അവൻ്റെ തീരുമാനം അവൻ്റെ പ്രശസ്തി നഷ്ടപ്പെടുത്തുകയും അവനെ ജയിലിലടക്കുകയും ചെയ്തു. എന്നാൽ ദൈവത്തോടുള്ള അവൻ്റെ അചഞ്ചലമായ വിശ്വസ്തത കാലാതീതമായ ഒരു പാഠമായി നിലകൊള്ളുന്നു. ചിലപ്പോൾ ശരിയായത് ചെയ്യാൻ നാം എന്തെങ്കിലും ത്യജിക്കേണ്ടതായി വരും.


നീതിപൂർവ്വം ജീവിക്കാൻ പലപ്പോഴും വലിയ വ്യക്തിപരമായ ത്യാഗം ആവശ്യമാണ്.യോസേഫിനെപ്പോലെ, നാം ദൈവഹിതവുമായി പൊരുത്തപ്പെടുന്ന തീരുമാനങ്ങൾ എടുക്കണം. തീരുമാനങ്ങൾ ഈ ലോകത്തിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെങ്കിൽ കൂടെയും .


തൻ്റെ ശിഷ്യനാകുന്നത് വലിയ വില കൊടുക്കേണ്ട കാര്യമാണെന്ന് യേശു തൻ്റെ ശിഷ്യന്മാരെ വ്യക്തമാക്കി. ലൂക്കോസ് 9:23-ൽ, "എൻ്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" എന്ന് അവൻ പറഞ്ഞു. കുരിശ് എടുക്കുന്നത് വിശ്വാസത്തിൻ്റെയും സമഗ്രതയുടെയും ജീവിതം നയിക്കാൻ ആവശ്യമായ, ദൈനംദിന ത്യാഗത്തെ പ്രതീകപ്പെടുത്തുന്നു. ഈ ലോകം പ്രലോഭനങ്ങളും വെല്ലുവിളികളും വിട്ടുവീഴ്ചയ്ക്കുള്ള അവസരങ്ങളും അവതരിപ്പിക്കുന്നു. എന്നാൽ ക്രിസ്തുവിൻ്റെ ഒരു യഥാർത്ഥ ശിഷ്യനായിരിക്കുക എന്നതിനർത്ഥം ഈ പ്രലോഭനങ്ങളെ ചെറുക്കുക എന്നതാണ്, വലിയ വില കൊടുക്കേണ്ടിവന്നാൽ പോലും.


ശിഷ്യന്മാരുടെ വിളി പരിഗണിക്കുക. മത്തായി 4:18-22-ൽ, യേശുവിനെ അനുഗമിക്കാൻ വല ഉപേക്ഷിച്ച ശീമോൻ പത്രോസിനെയും അന്ത്രെയോസിനെയും ക്കുറിച്ച് നാം വായിക്കുന്നു. അവൻ്റെ വിളിക്ക് ഉത്തരം നൽകാൻ അവർ തങ്ങളുടെ ഉപജീവനമാർഗവും കുടുംബവും ഉപേക്ഷിച്ചു. അവരുടേത് ഒരു സുപ്രധാന ത്യാഗമായിരുന്നു. എന്നാൽ യേശുവിനെ അനുഗമിക്കുന്നത്, തങ്ങളുടെ വലകൾ നൽകുന്ന താത്കാലിക സുരക്ഷയെക്കാൾ വളരെ വലുതാണ് വാഗ്ദത്തം ചെയ്യുന്നതെന്ന് അവർക്ക് അറിയാമായിരുന്നു. അതുപോലെ, യാക്കോബും യോഹന്നാനും തങ്ങളുടെ പിതാവിനെ കർത്താവിനെ അനുഗമിക്കാൻ വിട്ടു, അവരുടെ ഭാവിക്കായി അവനിൽ വിശ്വസിച്ചു. ശരിയായതിനെ പിന്തുടരുന്നതിനായി എല്ലാം ഉപേക്ഷിക്കാനുള്ള സന്നദ്ധത അവരുടെ പ്രവർത്തനങ്ങൾ പ്രതിഫലിപ്പിക്കുന്നു.


ഇത് എളുപ്പമായിരിക്കില്ല. പക്ഷേ ഓർക്കുക, താൽക്കാലിക കഷ്ടപ്പാടുകളേക്കാളും നഷ്ടത്തെക്കാളും വളരെ വലുതാണ് പ്രതിഫലം. യോസേഫിൻ്റെ ജീവിതം ജയിലിൽ അവസാനിച്ചില്ല; അവൻ ഒടുവിൽ ഈജിപ്തിൽ ഒരു ഭരണാധികാരിയായി, രാജ്യങ്ങളെ ക്ഷാമത്തിൽ നിന്ന് രക്ഷിച്ചു. ശിഷ്യന്മാരും ആദിമ സഭയുടെ അടിത്തറയായി, സുവിശേഷം പ്രചരിപ്പിക്കുകയും, ദൈവരാജ്യം വളരുന്നതിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.


ചുരുക്കത്തിൽ , ക്രിസ്തീയ പ്രയാണത്തിന്റെ ഒരു പ്രധാന ഭാഗമാണ് ത്യാഗം. ബന്ധങ്ങൾ, അഭിലാഷങ്ങൾ, അല്ലെങ്കിൽ ഭൗതിക സ്വത്തുക്കൾ പോലും ഉപേക്ഷിക്കുക എന്നാണ് ഇതിനർത്ഥം. എന്നിരുന്നാലും, മർക്കോസ് 10: 29 & 30 ൽ നാം വായിക്കുന്നതുപോലെ, യേശുവിനുവേണ്ടി നാം ഉപേക്ഷിക്കുന്നതെന്തും ഈ ജീവിതത്തിലും വരാനിരിക്കുന്ന ജീവിതത്തിലും നൂറുമടങ്ങ് തിരികെ ലഭിക്കുമെന്ന് യേശു ഉറപ്പുനൽകുന്നു.


*📖 ഈ ദിനത്തേക്കുള്ള വാക്യം 📖*

*ലൂക്കോസ് 9:24*

_ ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കുവാൻ ഇച്ഛിച്ചാൽ അതിനെ കളയും: എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും._


🙏🙏🙏🙏🙏🙏🙏


✍️ ✍️ ✍️: Sis Shincy Jonathan Australia 🇦🇺


Transaltion by :: Sis Acsah Nelson

Mission sagacity Volunteer

 
 
 

Recent Posts

See All
Encouraging Thoughts

परीक्षा सहने वाला मनुष्य धन्य है!! जीवन में ऐसा कोई नहीं जिसके सामने प्रतिकूलताएँ और संकट न आए हों। प्रलोभन, चुनौतियाँ, संदेह के क्षण,...

 
 
 
Encouraging Thoughts

*Blessed is the one who remains steadfast under trial!* No soul is exempt from the adversities and hardships that life presents....

 
 
 
Encouraging Thoughts

പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ !! ജീവിതത്തിൽ പ്രതികൂലങ്ങളും, പ്രതിസന്ധികളും ഇല്ലാത്ത ആരുമില്ല. പ്രലോഭനങ്ങൾ, വെല്ലുവിളികൾ,...

 
 
 

Comments


bottom of page